Luca Magazine

RADIO LUCA | റേ‍ഡിയോ ലൂക്ക

Science ML ↓ 254 episodi

LUCA is an alternate medium for spreading scientific knowledge and scientific temper. Initiated by the Kerala Sasthrasahithya Parishad (KSSP). This is the podcast from LUCAലൂക്ക ഓൺലൈനിൽ വായിക്കാൻ https://luca.co.in/ സന്ദർശിക്കുക

Visita il sito del podcast e sostieni chi lo crea: luca.co.in

Autore

Luca Magazine

Categoria

Science

Sito del podcast

luca.co.in

Ultimo episodio

28 giu 2026

Dove ascoltare?

I podcast nell'app Replaio Radio In arrivo

I podcast stanno per arrivare nell'app. Installala ora e scopri per primo un modo tutto nuovo di vivere i podcast

Scaricala su Google Play Installala gratis Android quasi 10 mln di download · valutazione 4,8 iOS in arrivo

Episodi

അമ്മൂന്റെ സ്വന്തം ഡാർവിൻ 1 - ഒരു യാത്ര 01.07.2023

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം- അധ്യായം 1 - ഒരു യാത്ര രചനയും അവതരണവും - ഇ.എൻ.ഷീജ പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓഡിയോ ബുക്ക് പേജ് സന്ദർശിക്കാം

ലൂസിയും ആർഡിയും: രണ്ട് പൂർവനാരികളുടെ കഥ 01.07.2023

‘ലൂസിയും’ ‘ആർഡിയും’; നരവംശചരിത്രം മാറ്റിയെഴുതിയ പൂർവകാലനാരികൾ എന്ന് നമുക്കവരെ വിളിക്കാം. പൗരാണിക നരവംശപ്രതിനിധികൾ എന്നും പറയാം.  അസ്ഥിപഞ്ജരാവശിഷ്ടങ്ങളുടെ രൂപത്തിൽ ഏത്യോപ്യയിൽ പ്രത്യക്ഷരായ അവർ നമ്മോട് മനുഷ്യകുലത്തിന്റെ ഉദയത്തെക്കുറിച്ച് അതുവരെ അജ്ഞേയമായിരുന്ന കാര്യങ്ങൾ പറയുന്നു. എഴുതിയത് : ഡോ.പ്രസാദ് അലക്സ് അവതരണം : രാജു കെ.എൻ ലൂക്കയിൽ വായിക്കാം

കോസ്മിക് കലണ്ടർ - കാൾ സാഗൻ 30.06.2023

കാൾ സാഗൻ (Carl Sagan) അദ്ദേഹത്തിന്റെ പുസ്തകമായ The Dragons of Eden എന്ന പുസ്തകത്തിലൂടെ ആണ് ഈ ആശയം മുമ്പോട്ട് വെക്കുന്നത്. സംഗതി ലളിതമാണ്. പ്രപഞ്ചമുണ്ടായിട്ട് ഇത് വരെ ഉള്ള കാലയളവിനെ – അതായത് 13.8 ബില്യൺ വർഷത്തെ – ഒരൊറ്റ വർഷത്തെ, അതായത്  365 ദിവസത്തിന്റെ ഒരു  കാലയളവിലേക്ക് ചുരുക്കുന്നു.. ഇന്നേവരെയുള്ള പ്രധാനസംഭവങ്ങളിലൂടെ ഒന്നു കടന്നുപോകുകയാണ്.. കേട്ടുനോക്കൂ.. അവതരണം : അരുൺ സി മോഹൻ വായിക്കാം ലൂക്കയിൽ

മരങ്ങള്‍ക്ക്‌ പച്ചനിറമാണെങ്കിലും മലകള്‍ക്കെന്താ നീലനിറം? 29.06.2023

കുട്ടികള്‍ക്ക്‌ എപ്പോഴും ഉണ്ടാകുന്ന ഒരു സംശയമാണ്‌, ഫിസിക്‌സ്‌ അധ്യാപകര്‍ പോലും ഈ ചോദ്യത്തിനു മുന്നില്‍ പകച്ചുപോകാറുണ്ട്‌. അതിനുത്തരം പറയണമെങ്കില്‍ ആകാശം എന്താണെന്നും അതിന്റെ നീലനിറത്തിനു കാരണമെന്താണെന്നും വ്യക്തമായറിയണം. എഴുതിയത് : ശരത് പ്രഭാവ് അവതരണം : ജീന എ.വി. ലൂക്കയിൽ വായിക്കാം Ask LUCA യിൽ വായിക്കാം

യുറീക്ക എന്ന ബദൽ മാതൃക 28.06.2023

യുറീക്കയുടെ അമ്പതാം വാർഷികവേളയിൽ ലൂക്ക പ്രസിദ്ധീകരിച്ച ലേഖനം. എഴുതിയത് : ഡോ.പി.വി.പുരുഷോത്തമൻ, അവതരണം : മണികണ്ഠൻ കാര്യവട്ടം, യുറീക്ക അമ്പതാംവാർഷിക ഗാനം : രചന : ഇ ജിനന്‍ സംഗീതം : വി കെ ശശിധരന്‍ ലേഖനം വായിക്കാം

ആഗോളതാപനം കണ്ടുപിടിച്ച ഫെമിനിസ്റ്റ് 27.06.2023

കാർബൺ ഡയോക്‌സൈഡിന് അന്തരീക്ഷത്തെ ചൂട്പിടിപ്പിക്കാൻ കഴിയും എന്ന് കണ്ടെത്തിയ യൂനിസ് ന്യൂട്ടൻ ഫൂട്ടിനെക്കുറിച്ച് കേൾക്കാം.. എഴുതിയത് : ഡോ.നതാഷ ജെറി അവതരണം : ഡോ.ജയശ്രീ എസ് ലേഖനം വായിക്കാം

പരിണാമം: ചില മിഥ്യാധാരണകൾ 24.06.2023

ജീവപരിണാമം മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പാതയിൽ  നടക്കുന്ന പ്രക്രിയ അല്ല. പൊതുവേ മാധ്യമങ്ങളും പ്രസിദ്ധീകരണങ്ങളും ചിത്രീകരികരിക്കാറുള്ളത് അങ്ങനെയാണെങ്കിലും. ചിമ്പാൻസി മെല്ലെ മെല്ലെ നിവർന്ന് വിവിധ ഹോമിനിഡ് ഘട്ടങ്ങളിലൂടെ മനുഷ്യനായി മാറുന്ന ചിത്രം സുപരിചിതമാണ്. സംഗതി കൗതുകകരവും ആശയപ്രകാശനത്തിന് ഉതകുന്നതുമാണ്. പക്ഷേ ജൈവ പരിണാമത്തിന്റെ തെറ്റായ പ്രതിനിധാനമാണത്. എഴുതിയത് : ഡോ.പ്രസാദ് അലക്സ് അവതരണം : അഞ്ജലി...

മൊണാർക്ക് ശലഭങ്ങളുടെ ദേശാടനം 23.06.2023

മൊണാർക്ക് പൂമ്പാറ്റകളുടെ ദേശാടനത്തെക്കുറിച്ച് കേൾക്കാം എഴുതിയത് : വിനയരാജ് വി.ആർ അവതരണം : ആർദ്ര എൻ.ആർ ലേഖനം വായിക്കാം

ഒരു തരി പൊന്നിന്റെ നിറമെന്താ? 22.06.2023

ഒരു തരി പൊന്നിന്റെ നിറമെന്താ? എന്തു ചോദ്യാ, സ്വർണത്തിന്റെ വില അല്ലേ ദിവസം തോറും മാറുന്നേ, നിറം മാറുന്നില്ലലോ എന്നാണോ ? എന്നാൽ സ്വർണത്തിനു സ്വർണ മഞ്ഞ നിറം മാത്രമല്ല, നീലയും പച്ചയും ചുവപ്പും ഉൾപ്പെടെ പല നിറങ്ങൾ ഉണ്ട്. എഴുതിയത് : ഡോ. നയന ദേവരാജ് , അവതരണം : രാമചന്ദ്രൻ സി.ആർ ലേഖനം വായിക്കാം

പുതുമഴയുടെ മണം 21.06.2023

എന്താണ് പുതുമഴയുടെ മണത്തിന് കാരണം ? - 2020 നവംബർ ലക്കം യുറീക്കയിൽ പ്രസിദ്ധീകരിച്ചത്. രചന : ഡോ.ഡാലി ഡേവിസ് അവതരണം : ദീപ്തി ഇ.പി ലേഖനം വായിക്കാം

ഹസോറ ക്രോമസ്സിന് യു.എ.ഇ പാസ്സ്പോർട്ട് കിട്ടുമോ ? 20.06.2023

സാധാരണ മനുഷ്യർ അടിസ്ഥാന ശാസ്ത്രബോധ്യത്തോടെ നമുക്ക് ചുറ്റുമുള്ള പ്രകൃതിയെ നിരീക്ഷിച്ച് പഠിച്ചാൽ , ആ നിരീക്ഷണങ്ങൾ കൃത്യതയോടെ രേഖപ്പെടുത്തിയാൽ അത് പരിസ്ഥിതി ചരിത്രത്തിലേക്ക് ചേരുന്ന സമ്പാദ്യമാകും..സിറ്റിസൺ സയൻസിന്റെ പ്രാധാന്യം തെളിയിക്കുന്ന ഈ അനുഭവം കേൾക്കൂ.. രചന : കിരൺ കണ്ണൻ അവതരണം :നൗഫൽ കൊടുങ്ങല്ലൂർ ലേഖനം വായിക്കാം

പുസ്തകങ്ങളെ വെറുത്തിരുന്ന പെൺകുട്ടി 19.06.2023

കുട്ടികളിൽ സർഗാത്മകതയും പഠന താൽപ്പര്യവും വികസിപ്പിക്കുന്നതിനായി ഭാരത് ജ്ഞാന വിജ്ഞാന സമിതി പുസ്തകമാല പരമ്പരയിൽ പ്രസിദ്ധീകരിച്ച 'ഏക് ലഡ്കി ജിസെ കിത്താബോം സെ നഫരത്ത് ഥീ (Ek Ladki Jise Kitabon Se Nafarat Thee)' എന്ന ഹിന്ദി പുസ്തകത്തിന്റെ മലയാള പരിഭാഷയാണിത്. രചന - മഞ്ജുഷ പാവ്ഗി മലയാള പരിഭാഷ - വി കെ ജയ്‌സോമനാഥൻ അവതരണം : അഗ്നേയ്

അമ്മൂന്റെ സ്വന്തം ഡാർവിൻ - ഇ.എൻ.ഷീജ സംസാരിക്കുന്നു 18.06.2023

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകത്തിന്റെ രചനാനുഭവങ്ങൾ എഴുത്തുകാരി ഇ.എൻ ഷീജ പങ്കുവെക്കുന്നു.

കീരി പാമ്പിന്റെ ശത്രു ആകുന്നതെങ്ങനെ? 16.06.2023

നമ്മെ കീരികളോട് ആകൃഷ്ടരാക്കുന്നത് അവയുടെ പാമ്പുകളെ കീഴ്പ്പെടുത്താനുള്ള ധീരതയാണ്. അതെ, അത്യുഗ്ര വിഷപ്പാമ്പുകളെ അതിസാഹസികമായി ആക്രമിച്ച് കീഴടക്കുന്നതിൽ ഇവർ അഗ്രഗണ്യരാണ്. എഴുതിയത്: ഡോ. സ്വപ്ന കെ അവതരണം : നീതി റോസ് ലേഖനം വായിക്കാം

കഴുകന്മാരുടെ വംശനാശം 15.06.2023

അതീവ വംശനാശഭീഷണി നേരിടുന്നതും റെഡ് ഡാറ്റ ബുക്കിൽ ഇടംപിടിച്ചിട്ടുള്ളതുമായ പക്ഷികളാണ് കഴുകന്മാർ. അവയെങ്ങനെ വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിൽപ്പെട്ടുവെന്നു പരിശോധിക്കുന്നു. എഴുതിയത് : സി.കെ.വിഷ്ണുദാസ് അവതരണം : ബയാന ലേഖനം വായിക്കാം

പ്രണയിക്കുമ്പോള്‍ നമ്മില്‍ എന്താണ് സംഭവിക്കുന്നത് ? 15.06.2023

നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ ? രഹസ്യമായെങ്കിലും. എങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് പരിചയമുണ്ടാവും. നിങ്ങളുടെ പ്രണയം അറിയിക്കാൻ വെമ്പി നിന്നിരുന്ന അവസരത്തിൽ നിങ്ങളുടെ കൈപ്പത്തികൾ വിയർത്തിരുന്നോ? വയറ്റിൽ ഒരു ഇക്കിളി തോന്നിയിരുന്നോ? അല്ലെങ്കിൽ, സംസാരിച്ചു തുടങ്ങിയപ്പോൾ സാധാരണമല്ലാത്ത ഒരു വിറയലും, ശബ്ദത്തിൽ ഒരു വിക്കലും അനുഭവിച്ചിരുന്നോ? ഇത്തരം ശാരീരിക മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ...

സാങ്കേതിക വിദ്യയുടെ വിവേചന ഭാഷ 14.06.2023

സാങ്കേതികവിദ്യയും അതിനോട് ചേർന്ന തൊഴിൽ രംഗങ്ങളും വിവേചനങ്ങളിൽ നിന്ന് കുറേയൊക്കെ അകലെയാണ് എന്നൊരു ബോധം പൊതുവിലുണ്ട്. കഴിവും ബുദ്ധിയും പരിശ്രമവും വെച്ച് ആർക്കും മുന്നേറാം എന്നാണ് ഈ രംഗങ്ങളെക്കുറിച്ചുള്ള ധാരണ. ഒരു അളവ് വരെ അതെല്ലാം ശരിയാണെങ്കിലും ചരിത്രപരമായ പല അസമത്വങ്ങളെയും ഉപബോധാവസ്ഥയിലെങ്കിലും ഈ ഇടങ്ങൾ പിന്തുടരുന്നതായി കാണാൻ കഴിയും ലേഖനം : പ്രവീൺ പതിയിൽ അവതരണം : ഡോ. സന്ധ്യാ കുമാർ ലേഖനം വായിക്കാം...

13 ന് എന്താ കുഴപ്പം ? 13.06.2023

എങ്ങനെയാണ് 13 മോശമായ നമ്പറാണെന്ന ഭയം ഉണ്ടായത്?, പതിമൂന്നിനെ നല്ല കാര്യമായി അവതരിപ്പിക്കുന്ന ഒരായിരം കാര്യങ്ങൾ ചരിത്രത്തിൽ കാണാമെങ്കിലും സൂക്ഷ്മമായി പഠിച്ചാൽ അതിവേഗത്തിൽ ജനങ്ങൾക്കിടയിൽ സഞ്ചരിച്ചത് ഭയമാണെന്ന് നമുക്ക് മനസ്സിലാകും. ലിയോൺസ് എഴുതിയ കുറിപ്പ്. അവതരണം: ബിന്ദു ലേഖനം ലൂക്കയിൽ വായിക്കാം : https://luca.co.in/number-13/

ടീച്ചറും ജൈവവായനയും 12.06.2023

വെറും 64 പേജിൽ ഒതുങ്ങുന്ന ഈ പുസ്തകം ഏതൊരു ടീച്ചർക്കും അധ്യാപനത്തിന്റെ പുതിയ ആകാശം കാട്ടിത്തരും. പുസ്തകക്കുറിപ്പ് എഴുതിയത് : രാജേഷ് എസ്. വള്ളിക്കോട് , അവതരണം : സ്റ്റഫി കെ.എ. ലേഖനം വായിക്കാം

മൂത്രചികിത്സ ശാസ്ത്രീയമാണോ ? 11.06.2023

മൂത്ര ചികിത്സ- ഫലപ്രദമാണോ ?, പുരാതന കാലം മുതൽക്ക് വിവിധ ചികിത്സക്കായ് മൂത്രം ഉപയോഗിക്കാറില്ലേ?, മൂത്രത്തിൽ പുതിയ പുതിയ തൻമാത്രകളും ഘടകങ്ങളും കണ്ടുപിടിക്കുന്നുണ്ടല്ലോ, അവ വൈദ്യശാസ്ത്രത്തിൽ പുതിയ പാത തുറക്കുന്നതല്ലേ?, ഈയടുത്ത് മനുഷ്യ മലം ചികിത്സയുമായ് ബന്ധപ്പെട്ട് ഉപയോഗിക്കാമെന്ന റിപ്പോർട്ട് വായിച്ചല്ലോ? ഡോ.സരിൻ എസ്.എം. (പരിയാരം മെഡിക്കൽ കോളേജ്, കണ്ണൂർ) നൽകിയ മറുപടി അവതരണം : വി.വേണുഗോപാൽ Ask LUCA -യ...

Polar Bear - Climate Change Updates 1 09.06.2023

ഡോ.ശ്രീനിധി കെ.എസ്. എഴുതുന്ന കാലാവസ്ഥാമാറ്റം സംബന്ധിച്ച ഏറ്റവും പുതിയ പഠനങ്ങളും വാർത്തകളും വിശകലനം ചെയ്യുന്ന പംക്തി പോഡ്കാസ്റ്റ് അവതരണം : അശ്വതി കെ. https://luca.co.in/polar-bear-column-1/

ഇഷ്ടമില്ലാത്ത ക്ലാസ്സിൽ ഇരിക്കുമ്പോൾ ഉറക്കം വരുന്നത് എന്തുകൊണ്ട് ? 08.06.2023

അവതരണം : അവന്തിക കെ.എസ്. നയന ചോദിച്ച ചോദ്യത്തിന് Ask LUCA യിലൂടെ ഡോ. കെപി.അരവിന്ദൻ നൽകിയ ഉത്തരം Ask LUCA യിൽ https://ask.luca.co.in/question/sleeping-in-class

പക്ഷിനിരീക്ഷണം എന്തിന് ? 08.06.2023

രചന : സി. ശശികുമാർ അവതരണം : ഡോ.ഹരീഷ് ദാമോദരൻ ലേഖനം വായിക്കാം https://luca.co.in/why-bird-watching/ LUCA Intro : BIJU THAYAMBATH Sound Effect from Pixabay

അമ്മമനസ്സിന്റെ ജനിതക രഹസ്യങ്ങൾ 06.06.2023

രചന : നീത നാനോത്ത് അവതരണം : ബിൻസി സനിൽ ലേഖനം വായിക്കാം : https://luca.co.in/pea-aphid/

ഉറുമ്പിന്റെ കാമധേനു 05.06.2023

രചന : രമ.കെ.നായർ അവതരണം : സുനന്ദകുമാരി നമ്മൾ വിചാരിക്കുന്ന പോലെ ഉറുമ്പ് ഒരു ചില്ലറക്കാരനല്ല. ഉറുമ്പ് ഒരു ഫാർമറാണ്... https://luca.co.in/relationship-between-aphids-and-ants/

Ascolta il podcast RADIO LUCA | റേ‍ഡിയോ ലൂക്ക su Replaio

Radio e podcast in un'unica app - gratis e senza registrazione. Installala oggi e non perderti il lancio

Scaricala su Google Play

Replaio non è un editore di podcast; i nomi dei programmi, le copertine e l'audio appartengono ai rispettivi autori e vengono distribuiti tramite feed RSS pubblici