Luca Magazine

RADIO LUCA | റേ‍ഡിയോ ലൂക്ക

LUCA is an alternate medium for spreading scientific knowledge and scientific temper. Initiated by the Kerala Sasthrasahithya Parishad (KSSP). This is the podcast from LUCAലൂക്ക ഓൺലൈനിൽ വായിക്കാൻ https://luca.co.in/ സന്ദർശിക്കുക

Mindenképp látogasd meg a podcast oldalát, és támogasd a készítőjét: luca.co.in

Szerző

Luca Magazine

Kategória

Science

A podcast weboldala

luca.co.in

Legutóbbi epizód

2026. jún. 28.

Hol hallgathatod?

Podcastok az alkalmazásban Replaio Radio Hamarosan

A podcastok hamarosan megérkeznek az alkalmazásba. Telepítsd most, és láss elsőként egy teljesen új megközelítést a podcastokhoz

Letöltés a Google Play-ről Telepítsd ingyen Android közel 10 M letöltés · 4,8-as értékelés iOS hamarosan

Epizódok

സഡാക്കൊയും ആയിരം കടലാസു പക്ഷികളും 06.08.2023

സഡാക്കൊയും ആയിരം കടലാസു പക്ഷികളും | രചന: എലനോർ കോയർ മലയാളപരിഭാഷ – ജയ് സോമനാഥൻ കടപ്പാട്: ഭാരത് ഗ്യാൻ വിഗ്യാൻ സമിതി അവതരണം : ദ്വിതീയ പാതിരമണ്ണ കഥ വായിക്കാം https://luca.co.in/sadako-and-the-t…by-eleanor-coerr/

ശാസ്ത്രം കെട്ടുകഥയല്ല 03.08.2023

സ്ക്രിപ്റ്റ് : പ്രൊഫ.കെ.പാപ്പൂട്ടി അവതരണം : എസ് ഗോപാലകൃഷ്ണൻ ഗണപതിയും പ്ലാസ്റ്റിക് സര്‍ജറിയും തമ്മിലെന്ത് ?കെട്ടുകഥകൾ ശാസ്ത്രസത്യങ്ങളല്ല. പ്ലാസ്റ്റിക് സർജറിക്കുള്ള തെളിവല്ല ഗണപതി. https://luca.co.in/ganapathi/ വിമാനമുണ്ടാക്കിയ മുനിയെ തട്ടിക്കൊണ്ടു പോയത് ആരാണ് ? https://luca.co.in/aircraft-sage-where/ ശാസ്ത്രം കെട്ടുകഥയല്ല - ലഘുലേഖ https://wiki.kssp.in/r/24e ശാസ്ത്രവും ശാസ്ത്രബോധവും - 60 ലേഖനങ്ങൾ ht...

ക്ലാസ്മുറിയിൽ നിന്ന് തെരുവിലേക്ക് - കെ.ടി രാധാകൃഷ്ണൻ / എം.എം.സചീന്ദ്രൻ 01.08.2023

അധ്യാപകനും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുതിർന്ന പ്രവർത്തകനുമായ കെ.ടി രാധാകൃഷ്ണൻ മാഷ് കവി എം.എം. സചീന്ദ്രനുമായി നടത്തിയ സംഭാഷണത്തിന്റെ ആദ്യഭാഗം - ക്ലാസ് മുറിയിൽ നിന്ന് തെരുവിലേക്ക്- കേൾക്കാം. ആമുഖം : ആഭാലാൽ കടപ്പാട് : ബിജുമോഹൻ

മനസ്സ് വായിക്കാൻ കഴിയുമോ ? 30.07.2023

തലച്ചോർ സ്കാൻ ചെയ്യുന്ന ഒരു മെഷീനും നിർമിതബുദ്ധിയും (എ.ഐ.) ഉപയോഗിച്ച് മനസ്സുവായിക്കാൻ കഴിയുന്ന ഒരു സങ്കേതം നിർമിച്ചിരിക്കുകയാണിപ്പോൾ അമേരിക്കയിലെ റ്റെക്സാസ്സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ. ഡോ.ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum Chamber അവതരണം : ഡോ. ദീപാ ചന്ദ്രൻ ലേഖനം വായിക്കാം https://luca.co.in/mind-reader-fmra/

ജെയ്ൻ റിഗ്ബിയുടെ പോരാട്ടങ്ങൾ 28.07.2023

പ്രപഞ്ചോൽപ്പത്തിയുമായി ബന്ധപ്പെട്ട പഠനങ്ങൾക്കുവേണ്ടി NASA യുടെ നേതൃത്വത്തിൽ യൂറോപ്യൻ സ്പെയിസ് ഏജൻസി (ESA), കാനഡിയൻ സ്പെയിസ് ഏജൻസി (CSA) എന്നിവരുടെ പങ്കാളിത്തത്തിൽ നടക്കുന്ന ഒരു പദ്ധതിയാണ് ജെയിംസ് വെബ്ബ് ബഹിരാകാശ ടെലിസ്കോപ്പ്. അമേരിക്കയിലെ മേരിലാൻഡിലെ ഗോദാർദ് സ്പെയിസ് ഫ്ലൈറ്റ് സെന്ററിൽ 1000 കോടി ഡോളർ ചെലവുള്ള ഈ പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ച ശാസ്ത്രസംഘത്തിന് നേതൃത്വം നൽകിയത് ഡോ. ജെയിൻ റിഗ്ബി (Dr....

മറുക് ഉണ്ടാകുന്നത് എങ്ങനെയാണ് ? 28.07.2023

Ask LUCA യിൽ ജ്യോതിലക്ഷ്മി ചോദിച്ച ചോദ്യത്തിനുള്ള മറുപടി അവതരണം : ശ്രുതി സുമേഷ് വായിക്കാം

കൈത്തണ്ട മുറിച്ചൊരു യാത്ര, കോടിക്കണക്കിന് ഹൃദയങ്ങളിലേക്ക് 25.07.2023

ഹൃദയരോഗ നിർണ്ണയത്തിന്റെ ചരിത്രം മാറ്റിമറിച്ച ‘cardiac catheterization’ എന്ന വൈദ്യശാസ്ത്ര വിദ്യയുടെ തുടക്കതിന് കാരണമായത് സ്വന്തം കൈത്തണ്ട കീറിമുറിച്ച് പരീക്ഷണത്തിന് തയ്യാറായ ഒരു ഡോക്ടറായിരുന്നു.. എഴുതിയത് : ഡോ.ജയകൃഷ്ണൻ ജനാർദ്ദനൻ അവതരണം : ഡോ.ശ്രീജ ലേഖനം വായിക്കാം

ആനി ജംപ് കാനൺ : പെണ്ണായതുകൊണ്ടുമാത്രം 24.07.2023

ആധുനിക ജ്യോതിശ്ശാസ്ത്രത്തിലെ രാജ്ഞി", "ആകാശത്തിന്റെ സെൻസസ് എടുത്തവൾ' (Census taker of the skies) എന്നൊക്കെ അറിയപ്പെടുന്ന വ്യക്തിയാണ് ആനി ജംപ് കാനൺ (Annie Jump Cannon- 1863-1941). അവരുടെ ജീവിതം പക്ഷേ ഒരു രാജ്ഞിയുടേതൊന്നുമായിരുന്നില്ല. പെണ്ണായതുകൊണ്ട് മാത്രം അവഗണിക്കപ്പെട്ട പ്രതിഭകളെ പറ്റി പ്രൊഫ. കെ. പാപ്പൂട്ടി എഴുതുന്ന ലേഖന പരമ്പര. അവതരണം : അനിത ഐ ലേഖനം വായിക്കാം

ചന്ദ്രന്റെ മണം 23.07.2023

ചന്ദ്രനും മണമുണ്ട്. ചന്ദ്രനിൽ പോയ ഒരോ സഞ്ചാരിയും അത് അനുഭവിച്ചീട്ടുണ്ട്. എഴുതിയത് : ഡോ.ഡാലി ഡേവിസ് അവതരണം : ദീപ്തി ഇ.പി ലേഖനം വായിക്കാം ------- Credits : Thankathazhika (Film : Pearlview) , Singer: K.J.Yesudas, Lyrics: Vayalar Ramavarma, Music: Devarajan

അമ്മൂന്റെ സ്വന്തം ഡാർവിൻ 4 - വണ്ടിനെ പിടിച്ചേ... 22.07.2023

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം- അധ്യായം 3 - വണ്ടിനെ പിടിച്ചേ.. രചനയും അവതരണവും - ഇ.എൻ.ഷീജ പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓഡിയോ ബുക്ക് പേജ് സന്ദർശിക്കാം

തക്കാളി പഴമാണോ ?, പച്ചക്കറിയാണോ ? 22.07.2023

ഇന്ന് വിലയുടെ പേരിലാണ് ശ്രദ്ധ നേടുന്നതെങ്കിൽ പണ്ടുകാലത്ത് ഇവ എന്താണ് എന്നതിലായിരുന്നു തർക്കം. എന്താണ് തക്കാളി? പഴമാണോ പച്ചക്കറി ആണോ? എഴുതിയത് : സുലക്ഷണ ഗോപിനാഥൻ, അവതരണം : ആഭാലാൽ ലേഖനം വായിക്കാം https://luca.co.in/a-tomato-story/

21 ഗ്രാം ആത്മാവിന്റെ ഭാരമോ ? 21.07.2023

ഒരാൾ മരിക്കുമ്പോൾ അയാളുടെ ശരീരത്തിൽ നിന്ന് 21 ഗ്രാം തൂക്കം കുറയും എന്ന് ഈ അടുത്ത് ഇറങ്ങിയ 21 ഗ്രാംഎന്ന സിനിമയിൽ പരാമർശിക്കുന്നുണ്ട്. ഈ നിഗമനത്തിന്റെ ശാസ്ത്രീയത ഒന്ന് പരിശോധിക്കാം. എഴുതിയത് : പ്രൊഫ.എ.സുകേഷ് അവതരണം : നിതിൻ ലാലച്ചൻ കുറിപ്പ് വായിക്കാം : https://luca.co.in/21-grams/

വായിക്കാനറിയാത്ത പുസ്തകപ്പുഴു 19.07.2023

പഴയ പുസ്തകങ്ങളും ഡയറികളും ആഴ്ചപ്പതിപ്പുകളും ഒക്കെ പൊടി തട്ടി തുറന്നു നോക്കുമ്പോൾ എന്തായാലും ഒരു സിൽവർ ഫിഷിനെ എങ്കിലും കാണാൻ ഭാഗ്യം കിട്ടാതിരിക്കില്ല. എഴുതിയത് : വിജയകുമാർ ബ്ലാത്തൂർ അവതരണം : അളക എം. ലേഖനം വായിക്കാം

ശരിക്കും മനുഷ്യൻ ചന്ദ്രനിൽ പോയിട്ടുണ്ടോ ? 18.07.2023

ശരിക്കും മനുഷ്യൻ ചന്ദ്രനിൽ പോയിട്ടുണ്ടോ ? ആദ്യ ചാന്ദ്രയാത്രയുടെ വിശദാംശങ്ങൾ.. ചാന്ദ്രയാത്ര തട്ടിപ്പാണെന്നതിന്ന് പറയുന്നവർക്കുള്ള മറുപടികൾ.. ചാന്ദ്രയാത്ര കെട്ടുകഥയല്ല എന്നതിന്റെ തെളിവുകൾ.. .. ലേഖനം എഴുതിയത്: ശരത് പ്രഭാവ് അവതരണം: താഹ കൊല്ലേത്ത് https://luca.co.in/did-man-go-to-the-moon/

കാക്കയെ കുറിച്ച് എന്തറിയാം ? 17.07.2023

കാക്കയെക്കുറിച്ച് നിങ്ങൾക്കെന്തെല്ലാം അറിയാം.. എഴുതിയത് : വിജയകുമാർ ബ്ലാത്തൂർ അവതരണം : അനന്തപത്മനാഭൻ ലേഖനം വായിക്കാം

അമ്മൂന്റെ സ്വന്തം ഡാർവിൻ 3 - അച്ഛന്റെ ബോബി 16.07.2023

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം- അധ്യായം 3 - അച്ഛന്റെ ബോബി രചനയും അവതരണവും - ഇ.എൻ.ഷീജ പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓഡിയോ ബുക്ക് പേജ് സന്ദർശിക്കാം

ജോസലിന്‍ ബെല്‍ - പെണ്ണായത് കൊണ്ട് മാത്രം 1 15.07.2023

ജ്യോതിശ്ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ത്തന്നെ നിര്‍ണായകവും അത്ഭുതകരവുമായ ഒരു സംഭവമായിരുന്നു പള്‍സാറിന്റെ കണ്ടെത്തല്‍. കണ്ടെത്തിയതാകട്ടെ 23 വയസ്സുമാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയും. സൂസന്‍ ജോസലിന്‍ബെല്‍ എന്നായിരുന്നു അവളുടെ പേര്. പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന പരമ്പര അവതരണം : ഡോ.കെ.എസ്.സാജൻ ലേഖനം വായിക്കാം

ഭൂമിയെ വരച്ച സ്ത്രീ : മേരി താർപ് 14.07.2023

സമുദ്രത്തടത്തിന്റെ ആദ്യത്തെ ഭൂപടം നിർമ്മിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ശാസ്ത്രജ്ഞയാണ് മേരി താർപ്. എഴുതിയത് : ശ്രീനിധി കെ.എസ്. അവതരണം : ഗീതു എസ് നായർ ലേഖനം വായിക്കാം

അറിഞ്ഞതിനുമപ്പുറം കടന്ന മറിയം മിർസാഖനി 13.07.2023

ഗണിതശാസ്ത്ര നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന ഫീൽഡ്സ് മെഡൽ ലഭിച്ച ആദ്യ വനിത, മറിയം മിർസഖാനിയെ കുറിച്ച് കേള്‍ക്കാം എഴുതിയത് സുനില്‍ ദേവ് അവതരണം രാജേഷ് വി.ആര്‍ ലേഖനം വായിക്കാം

അഗോറ - ഹൈപേഷ്യയുടെ ജീവിതവും കാലവും 12.07.2023

ക്രി സ്തുവിനുശേഷം നാലാം ശതകത്തിൽ ഈജിപ്തിലെ അലക്സാഡ്രിയയിൽ ജീവിച്ചിരുന്ന ഹൈപേഷ്യ എന്ന തത്ത്വചിന്തകയുടെ ജീവിതത്തെക്കുറിച്ചാണ് 'അഗോറ' എന്ന സ്പാനിഷ് സിനിമ. എഴുതിയത് : വിജയകുമാർ ബ്ലാത്തൂർ അവതരണം : ഷീന വി.കെ. ലേഖനം വായിക്കാം

പ്രീ പ്രൈമറി കഥോത്സവം - കഥയും കഴമ്പും 11.07.2023

പ്രീപ്രൈമറി സ്കൂളുകളിൽ കുട്ടികൾക്കായി കഥോത്സവങ്ങൾ നടന്നു വരുകയാണല്ലോ. ആടിയും പാടിയും, കൊഞ്ചിയും കുഴഞ്ഞും, തപ്പിയും തടഞ്ഞും കുട്ടികൾ കഥ പറയുന്നത് കാണാൻ എന്തു രസമാണ്. നല്ല രസത്തോടെ കണ്ടിരിക്കാൻ മാത്രമായാണോ കഥോൽസവം? രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും ഈ പരിപാടിയിലെ റോളെന്താണ് ? എഴുതിയത്. : പി.ടി.രാഹേഷ് അവതരണം : വി വേണുഗോപാൽ ലേഖനം വായിക്കാം

തുമ്പിയുടെ ലാർവയാണോ കുഴിയാന ? 09.07.2023

തുമ്പിയുടെ ലാർവയാണോ കുഴിയാന ? കുഴിയാന – തുമ്പികളുടെ ലാർവയാണ് എന്ന് ആരാണ് പറഞ്ഞ് പരത്തിയതാവോ! പലരും ഇപ്പഴും അങ്ങിനെ തന്നെയാണ് കരുതുന്നത്. എഴുതിയത് : വിജയകുമാർ ബ്ലാത്തൂർ അവതരണം വൈഗ സനൽ ലേഖനം വായിക്കാം

അമ്മൂന്റെ സ്വന്തം ഡാർവിൻ 2 - അറിയുന്നതിന്റെ ആവശം 09.07.2023

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം- അധ്യായം 2 - അറിയുന്നതിന്റെ ആവേശം രചനയും അവതരണവും - ഇ.എൻ.ഷീജ പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓഡിയോ ബുക്ക് പേജ് സന്ദർശിക്കാം

ചന്ദ്രനിലേക്ക് ഇനിയെത്ര പെണ്‍ദൂരം ? 07.07.2023

സ്ത്രീകള്‍ ചന്ദ്രനില്‍ എത്താത്തതെന്തു കൊണ്ടാണ്.. ആദ്യ ചാന്ദ്രദൗത്യം മുതൽ നിർണ്ണായകമായ സംഭാവന സ്ത്രീകൾ ചെയ്തിട്ടുണ്ടെങ്കിലും അവരെപ്പോഴും പിന്നണിയിലേക്ക് മാറ്റനിർത്തപ്പെട്ടത് എന്തുകൊണ്ടാണ്.. ? എഴുതിയത് : ഡോ. സംഗീത ചേനംപുല്ലി അവതരണം : മായ സജി ലേഖനം വായിക്കാം

കുട്ടികളോട് സംസാരിക്കുമ്പോൾ.. 03.07.2023

കുട്ടികളുടെ അഭിപ്രായം എന്തിനു ചോദിക്കുന്നു ? വയസ്സിനു മൂത്തവരോട് ചോദ്യം ചോദിക്കുന്നോ? മുതിർന്നവർ പറയുന്നത് മറു ചോദ്യങ്ങളില്ലാതെ അനുസരിച്ചാൽ പോരെ ? ഇത്തരം ചോദ്യങ്ങൾ നമ്മൾ വളർന്നു വന്ന കാലഘട്ടങ്ങളിൽ എത്രയോ തവണ കേട്ടിട്ടുണ്ടാകില്ലേ? ചിലതെങ്കിലും സ്വന്തം കുഞ്ഞുങ്ങളോട് ചോദിച്ചിട്ടുമുണ്ടാകാം.. കുട്ടികളോടെന്തിന് നമ്മൾ സംസാരിക്കണം ? എഴുത്തും അവതരണവും : ദ്വിതീയ പാതിരമണ്ണ ലേഖനം ലൂക്കയിൽ വായിക്കാം

Hallgasd a(z) RADIO LUCA | റേ‍ഡിയോ ലൂക്ക podcastot a Replaióban

Rádió és podcastok egy alkalmazásban - ingyen és regisztráció nélkül. Telepítsd még ma, és ne maradj le a premierről

Letöltés a Google Play-ről

A Replaio nem podcastkiadó; a műsorok nevei, borítóképei és hanganyagai a szerzőiket illetik, és nyilvános RSS-csatornákon keresztül terjednek.