Mathrubhumi

കുട്ടിക്കഥകള്‍ | Malayalam Stories For Kids

Kids ML ↓ 300 epizód

കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...

Mindenképp látogasd meg a podcast oldalát, és támogasd a készítőjét: www.spreaker.com

Szerző

Mathrubhumi

Kategória

Kids

A podcast weboldala

www.spreaker.com

Legutóbbi epizód

2026. júl. 10.

Hol hallgathatod?

Podcastok az alkalmazásban Replaio Radio Hamarosan

A podcastok hamarosan megérkeznek az alkalmazásba. Telepítsd most, és láss elsőként egy teljesen új megközelítést a podcastokhoz

Letöltés a Google Play-ről Telepítsd ingyen Android közel 10 M letöltés · 4,8-as értékelés iOS hamarosan

Epizódok

എലിയെ പറ്റിച്ച പെന്‍സില്‍ | കുട്ടിക്കഥകള്‍ | The mouse and the pencil by Vladimir Suteev 28.12.2022

വോവയെന്ന മിടുക്കന്‍ കുട്ടിക്ക് പിറന്നാള്‍ സമ്മാനമായി അച്ഛന്‍ വാങ്ങിക്കൊടുത്തത് എന്താണെന്നോ നല്ല നീളമുള്ള, കറുപ്പും ചുവപ്പും വരകളുള്ള സുന്ദരന്‍ പെന്‍സില്‍. അച്ഛന്‍ പെന്‍സില്‍ മുന നന്നായി ചെത്തിക്കൂര്‍പ്പിച്ചുകൊടുത്തു. ആ പെന്‍സില്‍ ഒരു നിധിപോലെയാണ് വോവ സൂക്ഷിച്ചത്. ഊണിലും ഉറക്കത്തിലും അവനത് അടുത്തുതന്നെ വെച്ചു. റഷ്യന്‍ സാഹിത്യകാരന്‍ വ്‌ളാദിമിര്‍ സുത്യേവിന്റെ The mouse and the pencil എന്ന കഥ. അവതരിപ്...

 പുതിയ ദിനോസറുകള്‍ | New dinosaur | Malayalam Kids stories 23.12.2022

പണ്ടുപണ്ട് ഭൂമി അടക്കിവാണിരുന്ന ദിനോസറുകള്‍ വംശമറ്റുപോയി. വര്‍ഷങ്ങള്‍ക്കിപ്പുറം ഭൂമി മനുഷ്യന്റെ കൈകളിലായി. എന്നാല്‍ ഭൂമിയുടെ ഒരൊഴിഞ്ഞകോണില്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പഴയ ഒരഗ്നിപര്‍വതതതിന്റെ നടുവിലുള്ള ഗര്‍ത്തത്തില്‍ കുറേ ദിനോസറുകള്‍ ജീവിച്ചിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ | New dinosaur

 നോക്കൂ എന്നോട് ദേഷ്യമാണോ  | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast 17.12.2022

നല്ല ഇളംവെയില്‍ പരന്ന പ്രഭാതം. ഉറക്കം വിട്ടുണര്‍ന്ന ഇഗ്വാന തലയും ചൊറിഞ്ഞ് നാടുചുറ്റാനിറങ്ങി. പോകുന്നവഴിയെ ഒരു വായാടിക്കൊതിക് മൂളിക്കൊണ്ട് കൊച്ചുവര്‍ത്തമാനത്തിനെത്തി. '' പറഞ്ഞാല്‍ നീ വിശ്വസിക്കുമോ എന്നറിയില്ല. ഇന്നലെ ഞാനൊരു മനുഷ്യനെ കണ്ടു അയാള്‍ എന്നോളം വലുപ്പമുള്ള ഒരു ചേന കിളച്ചെടുത്തു' വായാടിക്കൊതുകിന്റെ കല്ലുവെച്ച നുണകേട്ട് ഇഗ്വാനയുടെ തല പെരുത്തു. കൊതുകുകള്‍ ചെവിയില്‍ മൂളിപ്പാട്ട് പാടാന്‍ തുടങ്ങ...

ശബ്ദമില്ലാത്ത ദിവസം | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast 13.12.2022

റോബര്‍ട്ടിന് ശബ്ദമൊന്നും കേള്‍ക്കില്ല ജന്മനാ അവന്‍ ബധിരനാണ്. ചെവികേള്‍ക്കാതെയുള്ള അവന്റെ പെരുമാറ്റവും മറ്റും കണ്ട് സഹപാഠികള്‍ അവനെ കളിയാക്കാറുണ്ട്. അവരോടൊപ്പം റോബര്‍ട്ടിനെ കളിക്കാനൊന്നും കൂട്ടാറുമില്ല. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍

വിദൂഷകന്റെ ചിരി | കുട്ടിക്കഥകള്‍ | The Jester: Short Story by Rabindranath Tagore 05.12.2022

ഒരിക്കല്‍ കാഞ്ചിയിലെ രാജാവ് കര്‍ണാടകം ആക്രമിക്കാന്‍ പുറപ്പെട്ടു . യുദ്ധത്തിനൊടുവില്‍ കാഞ്ചി രാജാവ് വിജയിക്കുകയും ചെയ്തു. എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്രയും പൊന്നും പണവും മറ്റ് വിശിഷ്ടവസ്തുക്കളും അവര്‍ കര്‍ണാടകത്തില്‍ നിന്ന് തട്ടിയെടുത്തിരുന്നു. ഇതെല്ലാം ആനപ്പുറത്തുകയറ്റി സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകാന്‍ കാഞ്ചി രാജാവ് ഉത്തരവിട്ടു. സാഹിത്യ നൊബേല്‍ ജേതാവ്. രബീന്ദ്രനാഥ ടാഗോറിന്റെ The Jester എ...

രണ്ട് മിടുക്കന്മാര്‍ | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast 03.12.2022

ഒരു ക്ലാസില്‍ ആദിയെന്നും ലാലുവെന്നും പേരുള്ള രണ്ട് കുട്ടികളുണ്ടായിരുന്നു. രണ്ട് പേരും പഠിത്തത്തില്‍ ബഹു മിടുക്കന്മാരായിരുന്നു. പഠിത്തത്തില്‍ മാത്രമല്ല കലാകായിക ഇനങ്ങളിലും ഇരുവരേയും തോല്‍പ്പിക്കാന്‍ ആരുമില്ല. വലുതാവുമ്പോള്‍ രണ്ടുപേരും പ്രശസ്തരായിത്തീരുമെന്ന് എല്ലാവരും ഉറപ്പിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍.

നഷ്ടത്തില്‍ നിന്ന് നേട്ടമുണ്ടാക്കാം | കുട്ടിക്കഥകള്‍ | Malayalam Kids stories 30.11.2022

ഒരിക്കല്‍ ജപ്പാനിലെ ഒരു ഗ്രാമത്തിലുള്ള എങ്ങനെയൊ തീ പിടിച്ചു. പാവപ്പെട്ട ഗ്രാമീണര്‍ തീ കെടുത്താന്‍ നില്‍ക്കാതെ അടുത്തുതന്നെ താമസിക്കുന്ന ഒരു ബുദ്ധസന്യാസിയുടെ അടുത്തേക്ക് ഓടി. മാന്ത്രികനായ ആ സന്യാസി മന്ത്രം ചൊല്ലി തീ കെടുത്തുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്.സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍

എല്ലും കാരറ്റും കുട്ടിക്കഥ| ellum carrotum kuttikadha 23.11.2022

ഒരു കര്‍ഷകന്റെ വീട്ടില്‍ ഒരു നായയും മുയലും ഉണ്ടായിരുന്നു. ഒരിക്കല്‍ ഇവരില്‍ ആര്‍ക്കാണ് കൂടുതല്‍ കഴിവ് എന്ന് കര്‍ഷകന് സംശയമായി. അതറിയാന്‍ വേണ്ടി കര്‍ഷകന്‍ ഒരു മത്സരം നടത്താന്‍ തീരുമാനിച്ചു. കഥ സന്തോഷ് വള്ളിക്കോട് അവതരണം : ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍.

മിന്നാമിനുങ് രാജകുമാരി| Minnaminung Raajakumari kuttikadha 21.11.2022

മിന്നാമിനുങ്ങകളുടെ രാജാവായ ഹൈയുടെ ഓമന മകളാണ് ഹൊട്ടാരു. അതിസുന്ദരിയായിരുന്നു ഹൊട്ടാരു.ചെമന്ന താമരപ്പൂവിന്റെ കൃതൃം നടുവില്‍ ഒരു കുഞ്ഞിക്കിരീടവുംവെച്ച് അവളിരിക്കും. ആരോടും അടുപ്പമൊന്നും കാണിക്കാതെ ഒരു മൂളിപ്പാട്ടും പാടി അവള്‍ ജീവിച്ചു പോന്നു. അവതരണം : ഷൈന രഞ്ജിത്ത് മിക്‌സിങ്: എസ്.സുന്ദര്‍

കണക്ക് ക്ലാസിലെ മണ്ടന്‍ | Malayalam Kids Stories 18.11.2022

ഏഴാം ക്ലാസില്‍ പുതിയൊരു കണക്ക് ടീച്ചര്‍ എത്തി. ആ ക്ലാസിലെ കുട്ടികള്‍ കണക്ക് വിഷയത്തില്‍ വളരെ പിന്നിലാണ്.അവരെ കണക്കില്‍ മുന്നിലെത്തിക്കുകയാണ് ടീച്ചറുടെ ലക്ഷ്യം. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

വിശ്വാമിത്രന്‍ മഹര്‍ഷിയായത് എങ്ങനെ ? ഒരു പുരാണ കഥ | കുട്ടിക്കഥകള്‍ | Story Of Vishvamitra 15.11.2022

വിശ്വാമിത്രന്‍ മഹര്‍ഷിയായത് എങ്ങനെ ഒരു പുരാണ കഥ വിശ്വാമിത്ര മഹര്‍ഷിയെ അറിയില്ലേ മഹര്‍ഷിയാവും മുമ്പ് വിശ്വാമിത്രന്‍ രാജാവായിരുന്നു. അദ്ദേഹം മഹര്‍ഷിയായതിന് പിന്നിലുള്ള കഥ കേട്ടോളു. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍ | Story Of Vishvamitra

ഭൂഷന്തി സ്വര്‍ഗത്തിലെത്തിയപ്പോള്‍: ഒരു രാമായണകഥ | കുട്ടിക്കഥകള്‍ | Bhooshanthi and sriraman 10.11.2022

രാവണന്‍ സീതയെ തട്ടികൊണ്ടുപോയ സമയം. ശ്രീരാമന്‍ സീതയെ തേടി നാലുപാടും അലയുന്നത് മരത്തിന് മുകളിലിരുന്ന ഒരാള്‍ കണ്ടു. ആരാണെന്നോ ഒരു കാക്ക. ഭൂഷന്തി എന്നായിരുന്നു ആ കാക്കയുടെ പേര്. കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: എസ്. സുന്ദര്‍

മല നിരകളില്‍ അലിഞ്ഞ എക്കോ | ഗ്രീക്ക് പുരാണകഥ| കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast 07.11.2022

വലിയ കെട്ടിടങ്ങള്‍ക്കുള്ളിലും മലകള്‍ക്ക് സമീപവുമെല്ലാം പോയാല്‍ നമ്മുടെ ശബ്ദത്തിന്റെ പ്രതിധ്വനി കേള്‍ക്കാറില്ലേ ശബ്ദം ഒരു പ്രതലത്തില്‍ തട്ടി നിശ്ചിത സമയത്തിനുള്ളില്‍ നമ്മിലേക്കുതന്നെ തിരിച്ചുവരുന്നതിനെയാണ് പ്രതിധ്വനി എന്ന് പറയുന്നത്. പ്രതിധ്വനി ഉണ്ടായതിനെക്കുറിച്ച് ഗ്രീക്ക് മിത്തോളജിയില്‍ രസകരമായ ഒരു കഥയുണ്ട്. ആ കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ്ജിത്ത്.സൗണ്ട് മിക്‌സിങ്: പ്രണവ് പിഎസ് | Malayalam Kids St...

യഥാര്‍ഥ രാജാവ് | കുട്ടിക്കഥകള്‍ | Kids Stories Podcast 05.11.2022

ദേവദത്തരാജാവിന് രണ്ട് ആണ്‍മക്കളുണ്ടായിരുന്നു. ഉദയനും വിജയനും ഒരു ദിവസം രാജാവ് രണ്ട് പേരെയും വിളിച്ച് പറഞ്ഞു. നമ്മുടെ രാജ്യത്ത് വരള്‍ച്ച അതിരൂക്ഷമാണ്. ആളുകള്‍ വെള്ളമില്ലാതെ പൊറുതിമുട്ടുന്നു. ഇതിനൊരു പരിഹാരം വേണം. നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് നിങ്ങള്‍ക്ക് എന്തും ചെയ്യാം. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.

പൂന്തോട്ടത്തിലെ കള്ളന്‍ | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast 02.11.2022

പൂന്തോട്ടത്തില്‍ ആ വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. ഒരു പെരുങ്കള്ളന്‍ ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു പൂമ്പാറ്റയുടെ വീട് കൊള്ളയടിച്ചു. മിട്ടു എന്ന വണ്ടത്താന്‍ ഇതറിഞ്ഞ് പേടിച്ചിരിക്കുകയാണ്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

പാടുന്ന തൂവല്‍ | കുട്ടിക്കഥകള്‍ | The Singing Feather 31.10.2022

കൂട്ടുകാര്‍ ചുണ്ടന്‍കാട എന്ന പക്ഷിയെക്കുറിച്ച് കേട്ടിട്ടുണ്ടോ പാട്ടുപാടാന്‍ കഴിവുള്ള പക്ഷികളാണ് അവ. അവയുടെ പാട്ടാകട്ടെ ചിറകുകള്‍ കൊണ്ടാണ്. യുക്രൈന്‍കാരനായ വസീലി സുഹൊംലീന്‍സ്‌കിയുടെ The Singing Feather എന്ന കഥയുടെ പരിഭാഷ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ | The Singing Feather Malayalam Kids Story Podcast

മാലാഖക്കുഞ്ഞുങ്ങളുടെ പൂന്തൊട്ടില്‍ | കുട്ടിക്കഥകള്‍ | Podcast 29.10.2022

പണ്ടൊരിക്കല്‍ ഒരു നാട്ടില്‍ ഒരു അമ്മൂമ്മ ജീവിച്ചിരുന്നു. അവര്‍ക്ക് അതി മനോഹരമായ ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. തന്റെ പൂന്തോട്ടത്തില്‍ ഭംഗിയുള്ള ഒരുപാട് ട്യൂലിപ്പ് പൂക്കള്‍ അമ്മൂമ്മ നട്ടുവളര്‍ത്തിയിരുന്നു. ഒരു ദിവസം രാത്രി അമ്മൂമ്മ കിടന്നുറങ്ങുമ്പോള്‍ പൂന്തോട്ടത്തില്‍ നിന്ന് അതി മനോഹരമായ ഒരു പാട്ടുകേട്ടു. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്; പ്രണവ് പി.എസ്

കടല്‍ക്കൊള്ളക്കാരന്റെ സമ്പാദ്യം | കുട്ടിക്കഥകള്‍ | sea rover Malayalam Kids Stories Podcast 27.10.2022

കുപ്രസിദ്ധ കടല്‍ക്കൊള്ളക്കാരനാണ് ജാക്ക്. ഏഴ് കടലും അടക്കിവാഴുന്ന ഭീകര കൊള്ളക്കാരന്‍. തന്റെ മുന്നിലൂടെ പോകുന്ന ഒരു കപ്പലും അയാള്‍ വെറുതെ വിടാറില്ല. എല്ലാം കൊള്ളയടിച്ച് തന്റെ കപ്പലില്‍ സൂക്ഷിക്കും. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. | sea rover Malayalam Kids Stories Podcast

ആറ് മാതളക്കുരുക്കള്‍ | കുട്ടിക്കഥകള്‍ | Greek Folktales 19.10.2022

മെഡിറ്ററേനിയന്‍ കടലിലെ മനോഹരമായ സിസിലി എന്ന ദ്വീപിലായിരുന്നു ഭൂമിയുടെ ദേവതയായ ഡിമീറ്റര്‍ തന്റെ പ്രിയപ്പെട്ട മകള്‍ പെര്‍സഫോണിനൊപ്പം താമസിച്ചിരുന്നത്. പെര്‍സെഫോണ്‍ ചെറുപ്പമായിരുന്നു, സുന്ദരിയും. ഗ്രീക്ക് ക്ലാസിക്ക് കഥ. തയ്യാറാക്കിയത്: ഗീത. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ | Greek Folktales

ചീവീടിന്റെ ചിറകിലെ രഹസ്യമെന്ത് | കുട്ടിക്കഥകള്‍ | Malayalam Kids Stories 17.10.2022

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുന്‍പ് ചീവിടിന് പറക്കാനുള്ള കഴിവുണ്ടായിരുന്നുവത്രെ. അവന് മൂളുന്ന തേനീച്ചകളെക്കാള്‍ വേഗത്തിലും പ്രാപ്പിടിയനെക്കാള്‍ ഉയരത്തിലും പറക്കാന്‍ കഴിയുമായിരുന്നു പോലും. ലോകം മുഴുവന്‍ പറന്നു നടക്കാന്‍ ചീവിട് ആഗ്രഹിച്ചു. അവന്‍ കിഴക്കോട്ട് പറന്നു. പിന്നെ പടിഞ്ഞാറോട്ട് പറന്നു. എന്നിട്ടവന്‍ തെക്കോട്ട് പറന്നു.എന്നാല്‍ അവനൊരിക്കലും വടക്കോട്ട് പറന്നില്ല. കാരണം എന്താകും. ഡാനിയല്‍ എറിക്...

രഹസ്യ സഹായികള്‍ | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast 15.10.2022

ഒരു കഥ പറയാമോ മുത്തശ്ശി? മുത്തശ്ശിയുടെ കൈയ്യില്‍ സ്‌നേഹത്തോടെ തഴുകികൊണ്ട് ഒീല്യോവ് ചോദിച്ചു.സന്തോഷക്കഥ മതി. അതു കേട്ടാല്‍ കാറ്റ് അതിന്റെ ഈ അലര്‍ച്ച നിര്‍ത്തണം. ഉറങ്ങുമ്പോള്‍ നമ്മള്‍ മധുരസ്വപ്‌നങ്ങള്‍ കാണണം.അതിനുപറ്റിയ ഒരു കൊച്ചു സന്തോഷക്കഥ. Yadviga Beganskaya യുടെ Misterious Helpers എന്ന കഥയുടെ പരിഭാഷ. പരിഭാഷപ്പെടുത്തിയത്: ഗീത. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍

പുസ്തക രാക്ഷസന്‍ | കുട്ടിക്കഥകള്‍ | Malayalam Kids Stories 13.10.2022

ഒരു ദിവസം രാവിലെ ലൈബ്രറിയില്‍ അടിച്ചുവാരാന്‍ വന്നയാള്‍ ആ കാഴ്ച കണ്ട് നടുങ്ങി, ദേ തറയില്‍ ലോകപ്രശസ്തമായ ഒരു പുസ്തകം മരിച്ചുകിടക്കുന്നു. പുസ്തകം മരിക്കുകയോ അതെങ്ങനെ ? സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

കാണാതായ കാളിദാസന്‍ | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast 10.10.2022

ബീഹാറിലെ സോണ്‍പൂര്‍ എന്ന രാജ്യം വാണിരുന്നത് മഹാരാജ വിനയേന്ദ്ര സിംഹന്‍ ആയിരുന്നു. രാജാവിനെപ്പോലെതന്നെ സോണ്‍പൂരിലെ ജനങ്ങളും ആനപ്രേമികളായിരുന്നു. ഒരിക്കല്‍ വിനയേന്ദ്രസിംഹന്‍ സോണ്‍പൂരിലെ ആനച്ചന്തയില്‍ നിന്ന് നല്ല ലക്ഷണമൊത്ത ഒരു കൊമ്പനാനയെ വാങ്ങി. കാളിദാസ് എന്നാണ് അദ്ദേഹം ആനയ്ക്ക് നല്‍കിയ പേര്. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്

നാല് ചങ്ങാതിമാര്‍ | കുട്ടിക്കഥകള്‍ | Malayalam Kids Stories podcast 07.10.2022

ഒരു കാട്ടില്‍ മൂന്ന് ചങ്ങാതിമാരുണ്ടായിരുന്നു. ഒരു മാനും കാക്കയും എലിയും. ഒരിക്കല്‍ അവര്‍ ഒരു പുഴക്കരയില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ആമ പുഴയില്‍ നിന്ന് കയറിവന്നു. അവന്‍ ചോദിച്ചു;ചങ്ങാതിമാരെ ഞാനൊറ്റയ്ക്കാണ് എന്നേയും നിങ്ങളോടൊപ്പം കൂട്ടാമോ സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: പ്രണവ് പി.എസ് | Malayalam Kids Stories podcast

ജഗ്ഗുവും ബിംബനും | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast 30.09.2022

വലിയ ശക്തനും ബുദ്ധിമാനുമൊക്കെയാണ് താനെന്നാണ് ജഗ്ഗുക്കടുവയുടെ വിചാരം. അതുകൊണ്ട് തന്നെ മറ്റു ജീവികളോട് അവന് പുശ്ചമാണ്. പലരെയും കാട്ടില്‍വെച്ച് കളിയാക്കും തന്റെ ശക്തികാണിക്കാനായി ചിലരെ ദേഹോപദ്രവം ഏല്‍പ്പിക്കും. ഏറ്റവും ചെറിയ തേനീച്ചയോടായാലും വമ്പന്‍ ആനയോടായാലും ജഗ്ഗു ഒരു പോലെയാണ് പെരുമാറുക. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍ . | Malayalam Kids Stories P...

Hallgasd a(z) കുട്ടിക്കഥകള്‍ | Malayalam Stories For Kids podcastot a Replaióban

Rádió és podcastok egy alkalmazásban - ingyen és regisztráció nélkül. Telepítsd még ma, és ne maradj le a premierről

Letöltés a Google Play-ről

A Replaio nem podcastkiadó; a műsorok nevei, borítóképei és hanganyagai a szerzőiket illetik, és nyilvános RSS-csatornákon keresztül terjednek.