Mathrubhumi

കുട്ടിക്കഥകള്‍ | Malayalam Stories For Kids

Kids ML ↓ 300 epizód

കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...

Szerző

Mathrubhumi

Kategória

Kids

A podcast weboldala

www.spreaker.com

Legutóbbi epizód

2026. júl. 10.

Hol hallgathatod?

Podcastok az alkalmazásban Replaio Radio Hamarosan

A podcastok hamarosan megérkeznek az alkalmazásba. Telepítsd most, és láss elsőként egy teljesen új megközelítést a podcastokhoz

Letöltés a Google Play-ről Telepítsd ingyen Android közel 10 M letöltés · 4,8-as értékelés iOS hamarosan

Epizódok

മക്കളുടെ കടമ | കുട്ടിക്കഥകള്‍ | Podcast 10.07.2026

ഒരു ഇടത്തരം കുടുംബത്തിലാണ് വേണു ജനിച്ചത്. അച്ഛന്‍ ഒരു വര്‍ക്ക്ഷോപ്പ് പണിക്കാരനാണ്. കുടുംബം പുലര്‍ത്താന്‍ ദിവസവും 12 മണിക്കൂര്‍ അധ്വാനിച്ചു കഷ്ടപ്പാടില്ലാതെ ജീവിക്കാനുള്ള പണം സമ്പാദിക്കും എന്നാല്‍ ആഡംബര ജീവിതത്തിനുള്ള വക ഒന്നും സമ്പാദിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.  കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: സുന്ദര്‍ എസ് നായര്‍.

യാചകനും മരം വെട്ടുകാരും |കുട്ടിക്കഥകള്‍ | Podcast 03.07.2026

ഒരിടത്ത് രണ്ട് മരംവെട്ടുകാര്‍ ഉണ്ടായിരുന്നു. കേശുവും രാമുവും. ഒരു ദിവസം അവര്‍ കാട്ടില്‍ മരം വെട്ടാന്‍ എത്തി. മരം വെട്ടുന്നതിനിടെ അവിടെ ഒരു യാചകന്‍ വന്നു. കണ്ടാല്‍ നല്ല ആരോഗ്യമുള്ള അയാള്‍ അവരോട് ചോദിച്ചു. ചങ്ങാതിമാരെ എനിക്ക് ഭയങ്കരമായി വിശക്കുന്നു. എന്തെങ്കിലും കഴിക്കാന്‍ തരുമോ? കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദര്‍.

ഒരു പിതാവിന്റെ രണ്ടു മക്കള്‍ | കുട്ടിക്കഥകള്‍ | Podcast 25.06.2026

ഒരിടത്ത് രണ്ട് സഹോദരന്മാര്‍ ഉണ്ടായിരുന്നു. ഒരാള്‍ ഭയങ്കര മദ്യപാനിയാണ്. ദിവസവും മദ്യപിച്ചു വന്ന് ഭാര്യയെയും മക്കളെയും ഉപദ്രവിക്കും. എന്നാല്‍ രണ്ടാമന്‍ വളരെ നല്ല സ്വഭാവക്കാരനാണ്. രണ്ട് സഹോദരന്മാരുടെയും ജീവിതം കണ്ട് ചിലര്‍ക്ക് അത്ഭുതമായി. കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദര്‍.

മരച്ചില്ലയിലെ തത്ത| കുട്ടിക്കഥകള്‍| Podcast 17.06.2026

ഒരിക്കല്‍ പ്രസേനജിത്ത് രാജാവ് അയല്‍രാജ്യത്തുനിന്നും ഒരു സമ്മാനം കൊടുത്തയച്ചു. ഭംഗിയുള്ള രണ്ടു കുഞ്ഞു തത്തകളെ അദ്ദേഹം അവയെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു തന്റെ  പൂന്തോട്ടത്തിന്റെ ഒരു ഭാഗത്ത് അവയെ വളര്‍ത്താനും പരിശീലിപ്പിക്കാനുമായി ഒരാളെ നിയമിക്കുകയും ചെയ്തു.... കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദര്‍.

സ്വപ്നത്തിന്റെ പൊരുള്‍ | കുട്ടിക്കഥകള്‍ | Podcast 06.06.2026

ഒരിക്കല്‍ വിദേഹ രാജ്യത്തെ ധനപാലന്‍ രാജാവ് ഒരു സ്വപ്നം കണ്ടു. അദ്ദേഹത്തിന്റെ  പല്ലെല്ലാം കൊഴിഞ്ഞു പോകുന്നതായിട്ടായിരുന്നു സ്വപ്നം. പിറ്റേന്ന് തന്നെ രാജ്യസഭ വിളിച്ചുകൂട്ടി താന്‍ കണ്ട സ്വപ്‌നത്തെപ്പറ്റി അദ്ദേഹം പറഞ്ഞു..... കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദര്‍

തെറ്റും ശരിയും പഠിക്കാന്‍ | കുട്ടിക്കഥകള്‍ | Podcast 22.05.2026

കൗശാംബിയില്‍ പണ്ട് ജ്ഞാനദത്തന്‍ എന്നൊരു ഗുരു ഉണ്ടായിരുന്നു. ഗുരുകുല സമ്പ്രദായത്തില്‍ അദ്ദേഹത്തിന്റെ ആശ്രമത്തില്‍ ധാരാളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ജ്ഞാനദത്തന്റെ ശിക്ഷണത്തില്‍ അവിടെ നിന്ന് പഠിച്ചിറങ്ങിയ കുട്ടികള്‍ മിടുക്കരും പ്രശസ്തരുമാണ്. | കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദര്‍

കണ്ണാടി മുറി | കുട്ടിക്കഥകള്‍ | Podcast 13.05.2026

നഗരത്തിലെ പ്രമുഖബിസിനസുകാരനാണ് നരേന്ദ്രന്‍. ഭാര്യയും മക്കളുമുള്ള നരേന്ദ്രന്റെ കീഴില്‍ കുറെ പേര്‍ ജോലി ചെയ്യുന്നുണ്ട്. ബിസിനസില്‍ നിന്ന് ധാരാളം പണം ലഭിക്കുന്നുണ്ടെങ്കിലും നരേന്ദ്രന്‍ നിരാശനാണ്. ഒരിക്കല്‍ അദ്ദേഹം ഒരു സ്വാമിയെ കാണാന്‍ ഇടയായി. തന്റെ മനസ്സിലുള്ള നിരാശ നരേന്ദ്രന്‍ സ്വാമിയോട് പറഞ്ഞു. | കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദര്‍

പാർക്കിലെ മാർബിൾ പ്രതിമ | കുട്ടിക്കഥകൾ | Podcast 05.05.2026

പാര്‍ക്കിലെ മാര്‍ബിള്‍ പ്രതിമ | കുട്ടിക്കഥകള്‍ | Podcast ഒരു പാര്‍ക്കില്‍ മനോഹരമായ ഒരു മാര്‍ബിള്‍ പ്രതിമ ഉണ്ടായിരുന്നു സുന്ദരനായ ഒരു കുട്ടിയുടെ പ്രതിമ.  പാര്‍ക്കില്‍ വരുന്നവര്‍ പ്രതിമയുടെ അടുത്തുനിന്ന് മൊബൈലില്‍ സെല്‍ഫി എടുക്കാന്‍ തിരക്ക് കൂട്ടാറുണ്ട്‌. താഴെ പാകിയിട്ടുള്ള മാര്‍ബിള്‍ പടവില്‍ കയറി നിന്നാണ് എല്ലാവരും ഫോട്ടോ എടുക്കുക. പാര്‍ക്കില്‍ തിരക്കൊഴിഞ്ഞ ഒരു ദിവസം രാത്രി പ്രതിമയുടെ താഴെ കിടന്നിര...

രാമുവിൻ്റെ തത്തകൾ | കുട്ടിക്കഥകൾ | Podcast 24.01.2026

ഒറ്റക്ക് താമസിക്കുന്ന രാമുവിന് തത്തകളെ വളർത്തണമെന്ന് വലിയ ആഗ്രഹം തോന്നി. അതിനായി അയാൾ രണ്ട് തത്തമുട്ട വാങ്ങി വിരിയിക്കാൻ വെച്ചു. വൈകാതെ മുട്ടകൾ വിരിഞ്ഞ് രണ്ട് കുഞ്ഞു തത്തകൾ പുറത്തുവന്നു. രാമു തത്തകളെ പൊന്നുപോലെ വളർത്തി അവയെ പല കാര്യങ്ങളും പഠിപ്പിച്ചു. മനുഷ്യരെ പോലെ സംസാരിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും ഒക്കെ പരിശീലിപ്പിച്ചു. കൂടാതെ ശാസ്ത്രവും ചരിത്രവും സംഗീതവും എല്ലാം തത്തകളെ പഠിപ്പിച്ചു. തത്തകൾ...

യഥാർഥ വില്ലാളിവീരൻ | കുട്ടിക്കഥകൾ | Podcast 23.01.2026

ബാലു എന്ന വില്ലാളി അമ്പയത്തിൽ അതിവിദഗ്ധന ആണ്. ബാലു കുട്ടിക്കാലം മുതൽ അമ്പയത്തിൽ പരിശീലനം തുടങ്ങിയ ബാലു ഇന്ന് അറിയപ്പെടുന്ന വില്ലാളി വീരനാണ്. നാടുനീള പ്രദർശനങ്ങൾ വെച്ച് ബാലു തന്റെ കഴിവ് കാണിക്കാറുണ്ട്. ദൂരെ വെച്ച വട്ടത്തിലുള്ള ലക്ഷ്യത്തിൽ അമ്പു കൊള്ളിക്കുക മാത്രമല്ല ലക്ഷ്യത്തിൽ തറച്ചുവെച്ചിരിക്കുന്ന അമ്പിന്റെ നടുവിലൂടെ മറ്റൊരു അമ്പ് പായിച്ച് അത് രണ്ടായി പിളർത്തുന്ന വിദ്യ വരെ കാണിക്കാറുണ്ട്. അങ്ങനെ...

യഥാർത്ഥ നന്മ | കുട്ടിക്കഥകൾ | Podcast 10.01.2026

വങ്കദേശത്തെ ജയസിംഹ മഹാരാജാവിൻ്റെ അംഗരക്ഷകനായിരുന്നു സുബാഹു. ഒരിക്കൽ ജയസിംഹൻ സുബാഹു മൊത്ത് നായാട്ടിനായി കാട്ടിലെത്തി. ദൂരെയായി മാനുകളെ കണ്ട് രാജാവ് ഒരു മരത്തിനു പിന്നിൽ നിന്ന് വില്ലുകുലച്ചു. എന്നാൽ ഈ സമയം രാജാവിൻ്റെ തൊട്ടുപിന്നിൽ ഒരു ഉഗ്രൻ സർപ്പം പത്തി വിടർത്തി നിൽക്കുന്നുണ്ടായിരുന്നു. സുബാഹു ഇത് കണ്ടു ഞൊടിയിടയിൽ അയാൾ തൻ്റെ വാൾ സർപ്പത്തിൻ്റെ തല ലക്ഷ്യമാക്കി വീശി. തലയറ്റ് സർപ്പം നിലം പതിച്ചു. ഞെട്ടി...

തീവണ്ടി കുട്ടികൾ | കുട്ടിക്കഥകൾ | Podcast 03.01.2026

പണി നടക്കുന്ന ഒരു കെട്ടിടത്തിനടുത്ത് ദിവസവും കുറേ കുട്ടികൾ കളിക്കാൻ എത്താറുണ്ടായിരുന്നു. അവർ ഓരോരുത്തരും പിന്നിലായി വരിനിന്ന് തീവണ്ടി പോലെ ഓടി കളിക്കുകയാണ് പതിവ്. മുന്നിൽ നിൽക്കുന്നവന്റെ ഷർട്ടിൽ തൊട്ടുപിന്നിൽ നിൽക്കുന്നവൻ പിടിക്കും അവന്റെ ഷർട്ടിൽ തൊട്ടുപിന്നിലുള്ളവനും. ഓരോ ദിവസവും എൻജിനായും ബോഗികളായും നിന്നവർ പരസ്പരം മാറും എന്നാൽ എല്ലാ ദിവസവും ഒരു കുട്ടി മാത്രം തീവണ്ടിയുടെ ഏറ്റവും പിന്നിലുള്ള ഗാർഡ...

ജാക്കും താറാപെണ്ണും | കുട്ടിക്കഥകൾ | Podcast 27.12.2025

ഒരിടത്ത് ഒരു അമ്മുമ്മ ഉണ്ടായിരുന്നു. അവരുടെ ഏകമകനാണ് ജാക്ക്. പെരുമാറ്റം കൊണ്ടും സ്വഭാവം കൊണ്ടും ആ നാട്ടിലെ സുന്ദരന്മാരായ ചെറുപ്പക്കാരെക്കാൾ മുന്നിലായിരുന്നു ജാക്ക്. തലയിൽ കൂർമ്മൻ തൊപ്പി, കാലിൽ ഉയരമുള്ള ചെരുപ്പ്, മഞ്ഞുപോലെ വെളുത്ത ഒരു തൂവാല എന്നിവ കൂടാതെ ദൂരയാത്രക്കായി ഒരു ഭീമൻ താറാചെക്കനും അമ്മുമ്മയ്ക്കും ജാക്കിനും സ്വന്തമായി ഉണ്ടായിരുന്നു. അവതരണം: ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസ...

കയ്പ്പുമാറാത്ത പാവയ്ക്ക | കുട്ടിക്കഥകൾ | Podcast 20.12.2025

ധ്യാനദത്തൻ എന്ന പണ്ഡിതനായ സന്യാസിയുടെ ആശ്രമത്തിൽ ധാരാളം ശിഷ്യന്മാർ ഉണ്ടായിരുന്നു. ഒരുദിവസം എല്ലാ ശിഷ്യന്മാരും കൂടി ഗുരുവിന്റെ അടുത്തെത്തിയിട്ട് പറഞ്ഞു, "ഗുരു മനസ്സിന് ശാന്തിയും സമാധാനവും കിട്ടാനായി ഞങ്ങൾ എല്ലാവരും കൂടി ക്ഷേത്രങ്ങളിലേക്ക് ഒരു തീർത്ഥയാത്ര നടത്താൻ തീരുമാനിച്ചു". ശരി നിങ്ങൾ പൊയ്ക്കോളൂ എന്ന് സമ്മതിച്ച ഗുരു, ശിഷ്യന്മാരോട് ഒരു നിമിഷം നിൽക്കാൻ ആവശ്യപ്പെടുകയും ആശ്രമവളപ്പിലെ പച്ചക്കറി തോട്ട...

അറിയില്ല എന്ന അറിവ് | കുട്ടിക്കഥകൾ | PODCAST 06.12.2025

കൗശാമ്പിയിൽ പണ്ട് ജ്ഞാനദത്തൻ എന്നൊരു ഗുരു ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആശ്രമത്തിൽ ധാരാളം ശിഷ്യന്മാരും കൗശാമ്പി ഭരിച്ചിരുന്ന ധർമേന്ദ്ര രാജാവിന്റെ മകനായ ജിതേന്ദ്രനും അവിടെയാണ് പഠിച്ചിരുന്നത്. ജ്ഞാനദത്തന്റെ ശിഷ്യന്മാരിൽ ഏറ്റവും മിടുക്കൻ ശംഭുകൻ എന്ന ബാലനായിരുന്നു. ദരിദ്രനായിരുന്നെങ്കിലും അസാമാന്യ ബുദ്ധിശാലിയായ ശംഭുകൻ നല്ല വിനയമുള്ളവനും ആയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം രാജാവ് മകന്റെ പഠനവിവരങ്ങൾ അറി...

അറിവിൻ്റെ ദേവത | കുട്ടികഥകൾ | Podcast 02.12.2025

പണ്ടു ചൈനയില്‍ ഷൂലി എന്നൊരു പണ്ഡിതനുണ്ടായിരുന്നു. തന്നെ കാണാനെത്തുന്ന എല്ലാവര്‍ക്കും ഷൂലി അറിവു പകര്‍ന്നു നല്‍കി. വര്‍ഷങ്ങള്‍ കടന്നുപോയി ഇതിനിടയില്‍ ഷൂലി അഹങ്കാരിയായി മാറി. കേള്‍ക്കാം കുട്ടികഥകള്‍. കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: എസ്. സുന്ദര്‍. പ്രൊഡ്യൂസര്‍ അനന്യലക്ഷ്മി ബി.എസ്.

വ്യാപാരിയും കള്ളനും | കുട്ടിക്കഥകൾ | Podcast 22.11.2025

വ്യാപാരിയായ കേശവ് ദൂരെ പട്ടണത്തില്‍ വ്യാപാരവും കഴിഞ്ഞ് മടങ്ങി വരികയായിരുന്നു. കൈനിറയേ കാശുണ്ട്. ആളൊഴിഞ്ഞ ഒരു സ്ഥലത്തെത്തിയപ്പോള്‍ പെട്ടെന്നൊരു കള്ളന്‍ തോക്കുമായി ചാടിവീണു..കേള്‍ക്കാം കുട്ടികഥകള്‍. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട്മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അനന്യലക്ഷ്മി ബി.എസ്.

മരച്ചില്ലയിലെ പക്ഷി | കുട്ടിക്കഥകള്‍ | Podcast 15.11.2025

വന്‍നഗരത്തിലെ ഒരു ഐടി കമ്പനിയിലാണ് ആല്‍വിന് ജോലി.മിടുക്കനായിരുന്നതിനാല്‍ പഠനം കഴിഞ്ഞ് ഉടനെ ജോലിയും ലഭിച്ചു. നല്ല ശമ്പളവും. എന്നാല്‍ വൈകാതെ എഐയുടെ വരവോടെ ഐടി കമ്പനികള്‍ പലതും അടച്ചുപൂട്ടാന്‍ തുടങ്ങി. തന്റെ കമ്പനിയും പൂട്ടിപോവുമോയെന്ന് ആല്‍വിന് ആശങ്കയായി.ഹോസ്റ്റ്: ഷൈന രഞ്ജിത്ത്.സൗണ്ട്മി ക്‌സിങ്:എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അനന്യലക്ഷ്മി ബി.എസ്.

ഞണ്ടമ്മയും കുട്ടിയും | കുട്ടിക്കഥകള്‍ 08.11.2025

ഒരു വലിയ കുളക്കരയിലെ മണലിലൂടെ ഞണ്ടിന്‍കുഞ്ഞ് നടക്കുന്നത് അമ്മഞണ്ട് ശ്രദ്ധിച്ചു. മുന്നോട്ടുള്ള കുഞ്ഞുഞണ്ടിന്റെ നടപ്പ് അത്രശരിയല്ല. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്‌

കുറ്റവും ശിക്ഷയും  | കുട്ടിക്കഥകള്‍ | Malayalam Bedtime Stories 01.11.2025

ഒരു ക്ലാസ് മുറിയാണ് രംഗം വെറുതെ ഒരു അധ്യാപകന്‍ ക്ലാസിലേക്ക് വന്നു. ക്ലാസ് കണ്ട അധ്യാപകന്റെ മുഖം കോപം കൊണ്ട് ചുവന്നു. മുറിയിലാകെ അതാ കടലത്തോടും മറ്റും ചിതറിക്കിടക്കുന്നു.  കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

പതിനേഴ് ഒട്ടകങ്ങള്‍ | കുട്ടിക്കഥകള്‍ | Malayam Kids Stories Podcast 25.10.2025

ഒരിടത്ത് ഒരു വ്യാപാരിക്ക് ഭാര്യയും രണ്ട് മക്കളും ഉണ്ടായിരുന്നു.  സ്വത്തായി പതിനേഴ് ഒട്ടകങ്ങളും. വൈകാതെ വ്യാപാരി മരിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 

കടയിലെ ബോര്‍ഡ് | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast 18.10.2025

 രാമു ടൗണില്‍ പുതിയൊരു കട തുടങ്ങി. പലതരം സുഗന്ധമുള്ള ചന്ദനത്തിരികള്‍ വില്‍ക്കുന്ന കട. കടയുടെ മുന്നില്‍ രാമു ഇങ്ങനെ ഒരു ബോര്‍ഡ് വെച്ചു. 'സുഗന്ധമുള്ള ചന്ദനത്തിരികള്‍ ഇവിടെ ലഭിക്കും' . സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

പാപത്തിന്റെ ഫലം ആര്‍ക്ക്  | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast 12.10.2025

ഒരിക്കല്‍ ഒരു രാജാവ് തന്റെ നാട്ടിലുള്ള ബ്രാഹ്‌മണര്‍ക്ക് കൊട്ടാരത്തില്‍വെച്ച് സദ്യ കൊടുക്കാന്‍ തീരുമാനിച്ചു. സദ്യ ഒരുക്കുന്നതിനായി കൊട്ടാരവളപ്പിലെ തുറസായ സ്ഥലത്താണ് അടുപ്പ് കൂട്ടി ഭക്ഷണം പാകം ചെയ്തിരുന്നത്. സന്തോഷ് വള്ളിക്കോടിന്റെ കഥ : ഹോസ്റ്റ്:ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 

 ഉപദേശങ്ങളുടെ അര്‍ഥം | കുട്ടിക്കഥകള്‍  | Malyalam kids stories Podcast 04.10.2025

ഗംഗാനദിയുടെ തീരത്ത് കുശപുരി എന്ന ഗ്രാമത്തില്‍ മിത്രവര്‍മന്‍ എന്നൊരു വ്യാപാരിയുണ്ടായിരുന്നു. മിത്രവര്‍മന്റെ ഓരോയൊരു മകനാണ് ചക്രകേതു. പക്ഷേ വ്യാപാരകാര്യങ്ങള്‍ നോക്കി നടത്തുന്നതില്‍ മിത്രവര്‍മന്റെയത്രയും മകനൊന്നും മകന് ഉണ്ടായിരുന്നു.  ഹോസ്റ്റ്; ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ . പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

ഒന്നിനും കൊള്ളാത്ത ചെടി | കുട്ടിക്കഥകള്‍ | Malayalam kids stories Podcast 27.09.2025

ചൈനയിലെ ഹോങ്ഷു ഗുരുവിന്റെ ശിഷ്യന്‍മാരായിരുന്നു ചിയാങ്ങും മിയാങ്ങും. ഒരിക്കല്‍ ഗുരു അവരെ അടുത്തു വിളിച്ചിട്ടു പറഞ്ഞു:  ഇവിടെ അടുത്തുള്ള വനത്തില്‍ ധാരാളം ഔഷധസസ്യങ്ങള്‍ വളരുന്നുണ്ട്. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

Hallgasd a(z) കുട്ടിക്കഥകള്‍ | Malayalam Stories For Kids podcastot a Replaióban

Rádió és podcastok egy alkalmazásban - ingyen és regisztráció nélkül. Telepítsd még ma, és ne maradj le a premierről

Letöltés a Google Play-ről

A Replaio nem podcastkiadó; a műsorok nevei, borítóképei és hanganyagai a szerzőiket illetik, és nyilvános RSS-csatornákon keresztül terjednek.