fr

മണി|Mani, വാതുക്കോടം|Vathukkodam

കേരളസംഗീതം

ഇന്റെ ഇഷ്ട സംഗീതം(കളംപാട്ട്,സോപാനസംഗീതം,കഥകളിസംഗീതം)

Auteur

മണി|Mani, വാതുക്കോടം|Vathukkodam

Catégorie

Arts

Site du podcast

www.podomatic.com

Dernier épisode

24 juin 2025

Où écouter ?

Les podcasts dans l'appli Replaio Radio Bientôt disponible

Les podcasts arrivent très bientôt dans l'appli. Installe-la dès maintenant et découvre en avant-première une toute nouvelle façon de vivre les podcasts

Télécharger sur Google Play Installe-la gratuitement Android près de 10 M de téléchargements · note de 4,8 iOS bientôt

Épisodes

സാർദ്ധവാഹ-ദമയന്തീ സംവാദം(കഥകളിപ്പദം) 24.06.2011

നളചരിതം രണ്ടാം ദിവസം ഉത്തരഭാഗത്തിലെ സാർദ്ധവാഹ-ദമയന്തീ സംവാദമായുള്ള പദങ്ങള്‍. പൊന്നാനി ഗായകന്‍-കലാമണ്ഡലം ഗംഗാധരന്‍

ദേവ-നള സംവാദം(കഥകളിപ്പദം) 03.04.2011

നളചരിതം ഒന്നാം ദിവസം ഉത്തരഭാഗത്തിലെ ദേവന്മാരും നളനുമായുള്ള സംവാദമായിട്ടുള്ള പദങ്ങള്‍. പൊന്നാനി ഗായകന്‍-കലാമണ്ഡലം ഗംഗാധരന്‍ ശിങ്കിടിഗായകന്‍-കോട്ടക്കല്‍ പി.ഡി.നമ്പൂതിരി

ഹസ-നള സംവാദം(കഥകളിപ്പദം) 27.03.2011

നളചരിതം ഒന്നാം ദിവസം ഉത്തരഭാഗത്തിലെ നള ഹംസ സംവാദമായുള്ള പദങ്ങള്‍. പൊന്നാനി ഗായകന്‍-കലാമണ്ഡലം ഗംഗാധരന്‍ ശിങ്കിടിഗായകന്‍-കോട്ടക്കല്‍ പി.ഡി.നമ്പൂതിരി

‘ഗുണവതി സുമൂഹുര്‍ത്തേ’(കഥകളി ശ്ലോകം) 15.03.2011

സുഭദ്രാഹരണം ആട്ടക്കഥയിലെ സുപ്രസിദ്ധമായ ‘മാലയിടീല്‍’ എന്ന് അറിയപ്പെടുന്ന, അര്‍ജ്ജുന-സുഭദ്രാവിവാഹരംഗത്തിന്റെ ശ്ലോകം. കേരളീയരാഗമായ ‘ഇന്ദള’ത്തിലുള്ള ഈശ്ലോകം കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയും നെടുമ്പുള്ളി രാം‌മോഹനും ചേര്‍ന്ന് ആലപിച്ചിത്.

‘അംബാടിഗുണം’ (പൂതനാമോക്ഷം‌-കഥകളിപ്പദം) 10.03.2011

പൂതനാമോക്ഷം ആട്ടകഥയിൽ ലളിതവേഷത്തിൽ അംബാടിയിലെത്തുന്ന പൂതന അബാടി കണ്ട് വർണ്ണിക്കുന്നതായ ഈ പദം നൃത്തത്തിനും സംഗീതത്തിനും ഒരു പോലെ സാദ്ധ്യത നൽകുന്ന ഒന്നാണ്. കലാമണ്ഡലം ഗംഗാധരനും കോട്ടക്കൽ പി.ഡി.നമ്പൂതിരിയും ചേർന്ന് സംഗീതപ്രയോഗങ്ങളോടെയും നൃത്തത്തിനനുഗുണമായും ഇത് ആലപിച്ചിരിക്കുന്നു.

‘കുവലയവിലോചനെ’ (കഥകളിപദം) 27.02.2011

ഇരയിമ്മന്‍ തമ്പി രചിച്ച ‘ദക്ഷയാഗം’ ആട്ടകഥയിലെ ശിവന്റെ സതിയോടുള്ള മറുപടിപ്പദമായ ‘കുവലയവിലോചനെ’ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയും കലാമണ്ഡലം ഭവദാസന്‍ നമ്പൂതിരിയും ചേര്‍ന്ന്‍ പാടിയത്.

‘വാരിജേക്ഷണാ’-കഥകളിപ്പദം 29.11.2010

നരകാസുരവധം ആട്ടകഥയിലെ നരകാസുരപത്നിയുടെ മറുപടിപദം. സാധാരണ ‘യദുകുലകാമോദരി’ രാഗത്തില്‍ ആലപിക്കാറുള്ള ഈ പദം ഇവിടെ ‘വസന്ത’യിലേയ്ക്ക് മാറ്റി ആലപിച്ചിരിക്കുന്നു. രാഗമാറ്റം വരുത്തിയെങ്കിലും കഥകളിത്തം ചോരതെ, ‘അന്തംകുത്തിപാടല്‍’ തുടങ്ങിയ സമ്പ്രദായങ്ങളോടുകൂടി ആലപിക്കുന്നു എന്നുള്ളതാണ് ഇവിടത്തെ പ്രത്യേകത. അതിനാല്‍ തന്നെ ഈ മാറ്റം നല്ലതായി അനുഭവപ്പെടുന്നു. ആലാപനം-കലാ:ഗംഗാധരന്‍‍, കലാനി:രാജീവന്‍.

‘ചന്ദനചര്‍ച്ചിത’-സോപാനസംഗീതം(അഷ്ടപദി) 29.10.2010

‘ചന്ദനചര്‍ച്ചിത‘ എന്ന ജയദേവ അഷ്ടപദി സോപാനവഴിക്ക് ആലപിച്ചിരിക്കുന്നു. ആലാപനം & ഇടയ്ക്ക്:പുതുശ്ശേരി രാഘവക്കുറുപ്പ്

മേളപ്പദം 02.10.2010

കഥകളി മേളപ്പദം. ആലാപനം-കലാ:നീലകണ്ടന്‍ നമ്പീശന്‍, കലാ:ഉണ്ണികൃഷ്ണക്കുറുപ്പ്. ചെണ്ട-കലാ:കൃഷ്ണന്‍‌കുട്ടി പൊതുവാള്‍. മദ്ദളം-കലാ:അപ്പുക്കൂട്ടി പൊതുവാള്‍. 1982ല്‍ എറണാകുളത്ത്ത്ത് റ്റി.ഡി.എം ഹാളില്‍ നടന്ന കളിയുടെ ശബദലേഘനം.

‘സരസിജനാഭ‘-സോപാനസംഗീതം(അഷ്ടപദി) 18.09.2010

‘സരസിജനാഭ‘ എന്ന കീര്‍ത്തനം സോപാനവഴിക്ക് ആലപിച്ചിരിക്കുന്നു. ആലാപനം & ഇടയ്ക്ക്:പുതുശ്ശേരി രാഘവക്കുറുപ്പ്

‘കല്യാണാംഗി’-കഥകളിപദം(രുഗ്മാംഗദചരിതം) 29.08.2010

രുഗ്മാംഗദചരിതം ആട്ടകഥയിലെ മോഹിനിയുടെ പ്രവേശത്തിലുള്ള സാരിപ്പദം. കലാ:നീലകണ്ടന്‍ നമ്പീശനും കലാ:ഉണ്ണികൃഷ്ണക്കുറുപ്പും ചേര്‍ന്ന് ശ്ലോകശേഷം രാഗാലാപനത്തോടെ തന്നെ ഭംഗിയായി ആലപിച്ചിരിക്കുന്നു. 06-04-1984ല്‍ ചേര്‍ത്തലയ്ക്കടുത്ത് പാണാവള്ളി നാല്പത്തൊന്നീശ്വരം ശിവക്ഷേത്രത്തില്‍ നടന്ന കളിയുടെ ശബദലേഘനം. കലാ:നീലകണ്ഠന്‍ നമ്പീശനാശാന്റെ തന്നെ വഴിപാടായാണ് അന്ന് ഈ കളി നടത്തിയിരുന്നത്. ഈ കളിക്ക് രുഗ്മാഗദനായി കലാ:ഗോപിയ...

‘ലളിതലവംഗ‘-സോപാനസംഗീതം(അഷ്ടപദി) 30.07.2010

‘ലളിതലവംഗ‘ എന്ന അഷ്ടപദി സോപാനവഴിക്ക് രാഗമാലികയായി ആലപിച്ചിരിക്കുന്നു. ആലാപനം & ഇടയ്ക്ക്:പുതുശ്ശേരി രാഘവക്കുറുപ്പ്

‘ശ്രീമത്സഖേ’-കഥകളിപദം 28.06.2010

മണ്ടവപ്പിള്ളി ഇട്ടിരാരിശ്ശമെനോന്‍ രചിച്ച സന്ദാനഗോപാലം ആട്ടകഥയിലെ ആദ്യരംഗത്തില്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോടായി പറയുന്ന പദം. രാഗം:സാവേരി, താളം: ചെമ്പട. 1982ല്‍ എറണാകുളം ടി.ഡി.എം ഹാളില്‍ നടന്ന കളിയുടെ ശബദലേഘനം. പൊന്നാനിഗായകന്‍-കലാ:നീലകണ്ടന്‍ നമ്പീശന്‍ ശിങ്കിടിഗായകന്‍-കലാ:ഹൈദര്‍ അലി. മൂന്നാം പാട്ടുകാരന്‍-കോട്ട:നാരായണന്‍. ചെണ്ട-കലാ:കൃഷ്ണന്‍‌കുട്ടി പൊതുവാള്‍. മദ്ദളം-കലാ:അപ്പുക്കൂട്ടി പൊതുവാള്‍.

‘ഭകതപരായണ‘-സോപാനസംഗീതം 21.06.2010

‘ഭകതപരായണ’ എന്ന കീര്‍ത്തനം സോപാനവഴിക്ക് ആലപിച്ചിരിക്കുന്നു. ആലാപനം & ഇടയ്ക്ക:ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പ്. ദക്ഷിണകേരളത്തിലെ പ്രമുഖ സോപാനസംഗീതജ്ഞനായിരുന്ന ശ്രീ രാഘവക്കുറുപ്പ് വൈയ്ക്കം പെരുംതൃക്കോവിലിലെ(വൈക്കം മഹാദേവക്ഷേത്രം) വാദ്യകഴകത്തിന് അവകാശികളായ പുതുശ്ശേരികുടുബത്തിലെ അംഗമായിരുന്നു. പുതുശ്ശേരി കുട്ടിയമ്മയുടേയും ആയാം‌കുടി പടിഞ്ഞാറേ കരിക്കോട്ട് നാരായണക്കുറുപ്പിന്റേയും പുത്രനായി1928 ഫെബ്രുവര...

‘പാഥോചവിലോചനേ’-കഥകളിപദം 10.06.2010

കുചേലവൃത്തത്തിലെ പൂവ്വഭാഗത്തിലെ പത്നിയോടുള്ള കുചേലന്റെ മറുപടിപദമായ ‘പാഥോചവിലോചനേ’ ആലാപനം-കലാ:നീലകണ്ഠന്‍ നമ്പീശനും കോട്ട:നാരായണനും ചേര്‍ന്ന്

‘കല്യാണാലയ’-കഥകളിപദം 03.06.2010

കുചേലവൃത്തം പൂര്‍വ്വഭാഗത്തിലെ കുചേലപത്നിയുടെ ‘കല്യാണാലയ’ എന്ന പദം ആലാപനം-കലാ:നീലകണ്ഠന്‍ നമ്പീശനും കോട്ട:നാരായണനും ചേര്‍ന്ന്

‘സ്മരസദാമാനസ’-സോപാനസംഗീതം 25.05.2010

‘സ്മരസദാമാനസ’ എന്ന കീര്‍ത്തനം സോപാനവഴിക്ക് ആലപിച്ചിരിക്കുന്നു. ആലാപനം & ഇടയ്ക്ക്:പുതുശ്ശേരി രാഘവക്കുറുപ്പ് സഹഗായകന്‍:കലാപീഠം രാജേഷ്.

‘കണ്ടിവാര്‍കുഴലി’-കഥകളിപദം 15.05.2010

ഇരയമ്മന്‍ തമ്പിരചിച്ച കീചകവധം കഥയിലെ കീചകന്റെ ‘കണ്ടിവാര്‍കുഴലി’ എന്ന ഭൈരവിരാഗപദം. ആലാപനം:കലാ:നീലകണ്ടന്‍ നമ്പീശനും കലാ:ഉണ്ണികൃഷ്ണക്കുറുപ്പും ചേര്‍ന്ന്.

‘ശ്രീകണ്ഠേശാ’-സോപാനസംഗീതം 31.03.2010

‘ശ്രീകണ്ഠേശാ’ എന്നുതുടങ്ങുന്ന കീര്‍ത്തനം സോപാനവഴിയില്‍ ആലപിച്ചിരിക്കുന്നു. ഇടയ്ക്ക & ആലാപനം:പുതുശ്ശേരി രാഘവകുറുപ്പ് സഹഗായകന്‍: കലാപീഠം രാജേഷ്

പുറപ്പാട് ശ്ലോകം 18.03.2010

കഥകളിയിലെ പുറപ്പാടിന്റെ ശ്ലോകം കലാ:നീലകണ്ഠന്‍ നമ്പീശനും കലാ:ഉണ്ണികൃഷ്ണക്കുറുപ്പും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു.

‘കരുണചെയ്‌വാന്‍’-സോപാനസംഗീതം 17.02.2010

‘കരുണചെയ്‌വാന്‍’എന്ന കീര്‍ത്തനം സോപാനവഴിക്ക് ആലപിച്ചിരിക്കുന്നു. ആലാപനം & ഇടയ്ക്ക:ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പ് സഹഗായകന്‍:കലാപീഠം രാജേഷ്

‘ആനന്ദവല്ലീ’-സോപാനസംഗീതം 11.02.2010

‘ആനന്ദവല്ലീ’ എന്ന സ്വാതിതിരുനാള്‍ കീര്‍ത്തനം സോപാനവഴിക്ക് ആലപിച്ചിരിക്കുന്നു. ആലാപനം & ഇടയ്ക്ക:ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പ് സഹഗായകന്‍:ശ്രീ കലാപീഠം രാജേഷ്

വലലന്‍-സൈരന്ധ്രി (കീചകവധം)-കഥകളിപദം 15.10.2009

ഇരയിമ്മന്‍തമ്പി രചിച്ച കീചകവധം ആട്ടകഥയിലെ സൈരന്ധ്രിയും വലലനുമായുള്ള രംഗം ശ്രീ കലാ:നീലകണ്ഠന്‍ നമ്പീശന്‍ ആലപിച്ചത്. ശിങ്കിടി: കലാ:ഉണ്ണികൃഷ്ണക്കുറുപ്പ്.

‘വസുന്ധരാതനയ’-സോപാനസംഗീതം 03.10.2009

‘വസുന്ധരാതനയ’ എന്ന കീര്‍ത്തനം ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പ് സോപാനവഴിയില്‍ ആലപിച്ചിരിക്കുന്നു. . ഇടയ്ക്ക-ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പ് സഹഗായകന്‍- ശ്രീ കലാപീഠം രാജേഷ്

‘അംബകൃപ കുരു മേ തവ ദാസേ‘ (സോപാനസംഗീതം) 09.09.2009

അംബകൃപാ എന്ന കീര്‍ത്തനം സോപാനപാനവഴിക്ക് ആലപിച്ചിരിക്കുന്നു. ആലാപനം & ഇടയ്ക്ക:പുതുശ്ശേരി രാഘവക്കുറുപ്പ്. സഹഗായകന്‍:കലാപീഠം രാജേഷ്.

Écoute le podcast കേരളസംഗീതം sur Replaio

La radio et les podcasts dans une seule appli - gratuite, sans inscription. Installe-la dès aujourd'hui et ne rate pas le lancement

Télécharger sur Google Play

Replaio n'est pas éditeur de podcasts ; les noms des émissions, les visuels et l'audio appartiennent à leurs auteurs et sont diffusés via des flux RSS publics