fr

Dhanam

Money Tok

A personal finance podcast in Malayalam from Dhanam, Kerala's No.1 business media group.

N'hésitez pas à visiter le site du podcast et à soutenir son créateur : www.dhanamonline.com

Auteur

Dhanam

Catégorie

Business

Site du podcast

www.dhanamonline.com

Dernier épisode

27 déc. 2023

Où écouter ?

Les podcasts dans l'appli Replaio Radio Bientôt disponible

Les podcasts arrivent très bientôt dans l'appli. Installe-la dès maintenant et découvre en avant-première une toute nouvelle façon de vivre les podcasts

Télécharger sur Google Play Installe-la gratuitement Android près de 10 M de téléchargements · note de 4,8 iOS bientôt

Épisodes

ഇപ്പോള്‍ ഓഹരി നിക്ഷേപകര്‍ എന്ത് ചെയ്യണം? | Dhanam Money Tok 10.06.2020

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുകയും സാമ്പത്തിക രംഗത്ത് പ്രതിസന്ധി നിലനില്‍ക്കുകയും ചെയ്യുമ്പോഴും ഓഹരി വിപണി ഇപ്പോള്‍ മുന്നേറുകയാണ് . ഈ സാഹചര്യത്തില്‍ സാധാരണ നിക്ഷേപകര്‍ എന്താണ് ചെയ്യേണ്ടത് ? ഏതൊക്കെ മേഖലകളാണ് ഇപ്പോള്‍ നിക്ഷേപ യോഗ്യമായുള്ളത്… തുടങ്ങിയ കാര്യങ്ങളില്‍ വിദഗ്ധ മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ ഇന്ന് നമുക്കൊപ്പമുള്ളത് അഹല്യ ഫിന്‍ ഫോറെക്‌സ് മാനേജിംഗ് ഡയറക്റ്റര്‍ എന്‍ . ഭുവനേന്ദ്രനാണ്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് മികച്ച വരുമാനം നല്‍കുന്ന 5 നിക്ഷേപ പദ്ധതികള്‍ | Dhanam Money Tok 03.06.2020

റിട്ടയര്‍മെന്റിന് ശേഷം കുടുംബത്തെ ആശ്രയിച്ച് കഴിഞ്ഞിരുന്ന കാലമൊക്കെ മാറി. ഇപ്പോള്‍ ജോലിയില്‍ നിന്നു വിരമിക്കും മുമ്പ് തന്നെ വാര്‍ദ്ധക്യത്തിലേക്കുള്ള കരുതല്‍ ധനം കൂടെ കണക്കു കൂട്ടിയാല്‍ മാത്രമേ ശിഷ്ടകാലം അന്യരെ ആശ്രയിച്ചു കഴിയാതെ ഇരിക്കൂ. ഇതിന് വരുമാനമുള്ളപ്പോള്‍ തന്നെ വാര്‍ദ്ധക്യ കാലത്തേക്കു കൂടി ചെറിയ തുക മാറ്റി വയ്ക്കുന്ന ചെറു സമ്പാദ്യ പദ്ധതികളില്‍ ചേരണം. ഇനി ഈ തുക എടുത്ത് വിവിധ തരത്തില്‍ സമ്പത്...

വായ്പാ മോറട്ടോറിയം നീട്ടിയത് നിങ്ങള്‍ക്കെങ്ങനെ പ്രയോജനപ്പെടും | Dhanam Money Tok 27.05.2020

ലോക്ഡൗണ്‍ ഇളവുകള്‍ ലഭിച്ചതിനാല്‍ നമ്മള്‍ പതിയെ സാധാരണ ജീവിതം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിവാണ്. എന്നാല്‍ വര്‍ധിച്ചു വരുന്ന കോവിഡ് കേസുകള്‍ സൂചിപ്പിക്കുന്നത് ജോലിയും ജീവിതും ഒപ്പം നമ്മുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടാന്‍ ഇനിയും നാളുകളെടുക്കുമെന്നതാണ്. ശമ്പളം പലര്‍ക്കും പാതിയോളം കുറഞ്ഞു. ബിസിനസ് സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്കായി...

കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഇപ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ | Dhanam Money Tok 20.05.2020

കോവിഡ് നമുക്ക് വരുത്തി വച്ച സാമ്പത്തിക ആഘാതം ചെറുതൊന്നുമല്ല. വരുമാനം നഷ്ടപ്പെട്ടവരും ജോലി നഷ്ടമായേക്കാവുന്നവരും നിരവധിയാണ്. ഓഹരി വിപണിയും മെച്ചപ്പെട്ട നിലയിലല്ല മുന്നോട്ടു പോകുന്നത്. വിപണിയിലെ ഈ പ്രതിസന്ധി നമ്മുടെ കുടുംബ ബജറ്റിനെയും ബാധിച്ചേക്കാം. ഇപ്പോള്‍ നിക്ഷേപങ്ങള്‍ക്കായി വലിയൊരു തുക നീക്കി വയ്ക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലെങ്കിലും ഉള്ള പണം സമര്‍ത്ഥമായി കൈകാര്യം ചെയ്തില്ലെങ്കില്‍ വരാനിരിക്കുന...

പണത്തിന് ബുദ്ധിമുട്ടുകയാണോ? നിങ്ങളെ ഉടന്‍ സഹായിക്കും ഈ മൂന്നു മാര്‍ഗങ്ങള്‍ | Dhanam Money Tok 13.05.2020

കോവിഡ് 19 ലോക സാമ്പത്തിക മേഖലയെകായെ ഉലച്ചപ്പോള്‍ പലരുടെയും വരുമാനം തന്നെയാണ് നിലച്ചു പോയത്. സര്‍ക്കാരും റിസര്‍വ് ബാങ്കും മറ്റു ധനകാര്യ സ്ഥാപനങ്ങളും, പണമില്ലാതെ കഷ്ടപ്പെടുന്ന ജനങ്ങളിലേക്ക് സഹായ പ്രവര്‍ത്തനങ്ങളുമായി എത്തുന്നുണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് തിരിച്ചടവില്ലാതെ നിശ്ചിത തുക പിന്‍വലിക്കാനുള്ള നിര്‍ദ്ദേശം അതിലൊന്നാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ടേം വായ്പകള്‍ക്കും ക്രെഡിറ്റ് കാര...

ഓരോ പ്രായക്കാര്‍ക്കും അനുയോജ്യമായ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏതാണ്? | Dhanam Money Tok 06.05.2020

ഇപ്പോള്‍ ഒറ്റ കാര്യമേ ഒള്ളു എല്ലാവരുടെയും മനസ്സില്‍, അസുഖങ്ങളില്ലാത്ത, ആരോഗ്യപൂര്‍ണമായ ഒരു ജീവിതം മാത്രം. കോവിഡ് പ്രതിസന്ധി മൂലം നഷ്ടത്തിലായ ആശുപത്രികളില്‍ ചികിത്സയ്ക്ക് ഇനി ചെലവേറും എന്നതിനാല്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ മുന്നോട്ടു പോകാനാകില്ല എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. ഏതെങ്കിലും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്വന്തമാക്കിയാല്‍ നിങ്ങള്‍ക്ക് നിങ്ങളോടുള്ള ഉത്തരവാദിത്തം തീര്‍ന്നില്ല. പ്രായം, ആവശ്യം...

കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ 5 വഴികള്‍ | Dhanam Money Tok 30.04.2020

കോവിഡ് മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളവും. പലരുടെയും ശമ്പളം പകുതിയോളം കട്ട് ആക്കാനാണ് വിവിധ കമ്പനികളും തീരുമാനിച്ചത്. പലര്‍ക്കും തൊഴില്‍ തന്നെ നഷ്ടമാകുന്ന സാഹചര്യവും വന്നിരിക്കുകയാണ്. ഈ അപ്രതീക്ഷിതമായ പ്രതിസന്ധി കഴിഞ്ഞു പോകുക ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും നിലവിലെ സാഹചര്യങ്ങളില്‍ ഉള്ള പണത്തെ ബുദ്ധിപൂര്‍വം ഉപയോഗിക്കാനും സാമ്പത്തിക ഞെരുക്കമില്ലാതെയുള്ള ഒരു ജീവിതം ഉറപ്പാക്കാനും ന...

സാധാരണക്കാര്‍ക്കും ഗോള്‍ഡ് ബോണ്ടുകളിലൂടെ നേട്ടമുണ്ടാക്കാം | Dhanam Money Tok 22.04.2020

സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിന് നിലവില്‍ ഏറ്റവും ആകര്‍ഷകമായ പദ്ധതിയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില അടിസ്ഥാനമാക്കിയാണ് ഒരു ബോണ്ടിന്റെ വില നിശ്ചയിക്കുന്നത്. പണമോ ചെക്കോ നല്‍കി ബോണ്ട് വാങ്ങാം. കാലാവധിയെത്തുമ്പോള്‍ ബോണ്ട് വിറ്റു പണം നേടുകയും ചെയ്യാം. കഴിഞ്ഞ അക്ഷയ ത്രിതീയയെക്കാള്‍ 1000 രൂപ കൂടുതലാണ് ഈ വര്‍ഷത്തെ സ്വര്‍ണ വില. 2.50 ശതമാനം പലിശ വേറെയും സര്‍ക്കാര്‍ വാഗ്ദാനംചെയ്...

എസ്‌ഐപി നിക്ഷേപകര്‍ ഇപ്പോള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍ | Dhanam Money Tok 15.04.2020

കോവിഡിന്റെ വരവോടെ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ചാഞ്ചാട്ടങ്ങളിലൂടെയാണ് ഓഹരി വിപണി മുന്നോട്ട് പോകുന്നത്. വിപണി എത്ര നാള്‍ക്കകം തിരിച്ചു വരുമെന്നു പ്രവചിക്കുക ബുദ്ധിമുട്ടാണ്. വിപണി കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ ഫണ്ടുകളില്‍നിന്നുള്ള ആദായം കാര്യമായി കുറഞ്ഞിട്ടുണ്ട്. പലരുടെയും പോര്‍ട്ട്ഫോളിയോകള്‍ നെഗറ്റീവ് ആദായമാണ് കാണിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പുതുടങ്ങിയ എസ്ഐപികളില്‍പോലും പലതും നേട്ടത്തിലല്ലെന്നത് ന...

5 കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുക ലഭിക്കണമെന്നില്ല|Dhanam Money Tok 09.04.2020

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി, ഓക്‌സിജന്‍ സിലിണ്ടര്‍ പോലെ കൂടെ കൊണ്ടു നടക്കേണ്ട കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. കുടുംബത്തിലെ എല്ലാവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടെങ്കില്‍ തന്നെ വലിയൊരു സാമ്പത്തിക ബാധ്യതയാണ് തലയില്‍ നിന്നൊഴിയുന്നത്. നിനച്ചിരിക്കാതെ ഒരു രോഗം വന്നാല്‍ എത്ര സാമ്പത്തിക ഭദ്രതയുള്ളവര്‍ക്കിടയിലും ആശുപത്രി ചെലവുകള്‍ വലിയ ബാധ്യതയുണ്ടാക്കിയേക്കാം. ഏതെങ്കിലുമൊരു ആരോഗ്യ ഇന്...

വായ്പകള്‍ക്കുള്ള മോറട്ടോറിയം; നിങ്ങള്‍ അറിയേണ്ട 10 കാര്യങ്ങള്‍ | Dhanam Money Tok 01.04.2020

കേരളത്തിലെ ഏറ്റവും പ്രചാരമുള്ള ബിസിനസ് മാഗസിനായ ധനം ബിസിനസ് മാഗസിന്‍ ആരംഭിച്ച പേഴ്‌സണല്‍ ഫിനാന്‍സ് പോഡ്കാസ്റ്റ് അതിന്റെ വിജയകരമായ അമ്പതാമത്തെ എപ്പിസോഡിലേക്ക് കടന്നിരിക്കുകയാണ്. മലയാളത്തിലെ തന്നെ ആദ്യത്തെ പേഴ്‌സണല്‍ ഫിനാന്‍സ് പോഡ്കാസ്റ്റ് ആണിത്. വായനക്കാരില്‍ പേഴ്‌സണല്‍ ഫിനാന്‍സ് വിഷയങ്ങളെക്കുറിച്ച് അവബോധം പകരാനും വിദഗ്ധ നിര്‍ദേശങ്ങള്‍ നല്‍കാനും ധനം ആരംഭിച്ച പോഡ്കാസ്റ്റിന്റെ എല്ലാ പ്രിയ ശ്രോതാക്കള്...

വരുമാനത്തിന്റെ വെറും 5% മാറ്റിവെക്കൂ, പേടിയില്ലാതെ ജീവിക്കാം | Dhanam Money Tok 25.03.2020

ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ പോലും കൊറോണയ്ക്ക് കവറേജ് തേടി നടക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. അസുഖമോ മരണമോ അപകടമോ അങ്ങനെ എന്തും എപ്പോള്‍ വേണമെങ്കിലും കടന്നു വരാവുന്ന സാഹചര്യത്തില്‍ എന്താണ് അപകടങ്ങള്‍ വന്ന് പടിവാതില്‍ക്കല്‍ നിക്കും വരെ നാം അവയെ ഗൗരവത്തോടെ കാണാത്തത്. മലയാളികള്‍ നല്ലൊരു വാഹനം വാങ്ങിയാല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നതില്‍ വളരെ കൃത്യത കാട്ടാറുണ്ട്, എന്നാല്‍ എപ്പോള്‍ വേണമെങ്കിലും...

ഇന്‍ഷുറന്‍സ് പോര്‍ട്ടബിലിറ്റിയിലൂടെ കൂടുതല്‍ കവറേജും ക്ലെയിം തുകയും | Dhanam Money Tok 18.03.2020

മെഡിക്ലെയിം പോര്‍ട്ടബിലിറ്റി ആണ് ഇന്നത്തെ ധനം മണി ടോക്കില്‍. ഒരുപക്ഷെ നിങ്ങളില്‍ പലര്‍ക്കും നിലവിലുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി മതിയാകുന്നില്ല, കുറച്ചു കൂടുതല്‍ ആനുകൂല്യം ലഭിച്ചാല്‍ കൊള്ളാം എന്നൊക്കെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടാകാം. ഈ അവസരത്തില്‍ ഇന്‍ഷുറന്‍സ് പോര്‍ട്ടബിലിറ്റി നിങ്ങളെ സഹായിക്കും. നമ്മുടെ മൊബൈല്‍ കണക്ഷന്‍ പോര്‍ട്ട് ചെയ്യും പോലെ തലവേദന കുറഞ്ഞ കാര്യമാണ് ഇതും. എന്നാല്‍ ഇന്‍ഷുറന...

ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ ലഭിക്കുന്ന നികുതിയിളവുകളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും|Dhanam Money Tok 11.03.2020

ചികിത്സാച്ചെലവ് വര്‍ഷം തോറും വര്‍ധിച്ചു വരികയാണ്. ചെറിയൊരു ചികിത്സയ്ക്കുപോലും മികച്ച ആശുപത്രികളില്‍ 2-3 ലക്ഷം രൂപ ചെലവു വരുന്ന സ്ഥിതിയാണിപ്പോള്‍. കൂടാതെ തുടര്‍ച്ചയായി വരുന്ന പകര്‍ച്ച വ്യാധികളും രോഗങ്ങളും പ്രകൃതി ദുരന്തങ്ങളും. ചുരുക്കത്തില്‍ മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി മാത്രമാണ് സാമ്പത്തികമായി തകരാതെ നല്ല ചികിത്സ ലഭ്യമാക്കാനുള്ള ഏക വഴി. ആരോഗ്യ ഇന്‍ഷുറന്‍സിന് ഈ നേട്ടങ്ങള്‍ മാത്രമല്ല എന്നറിയാമല...

കുറഞ്ഞ തുക നിക്ഷേപിച്ച് ഭാവിയിലെ ലക്ഷ്യങ്ങളിലേക്കെത്താന്‍ 5 നിക്ഷേപ പദ്ധതികള്‍ | Dhanam Money Tok 04.03.2020

മാര്‍ച്ച് 8 ലോക വനിതാ ദിനം. വനിതകള്‍ക്ക് കൂടി ഭാവി ലക്ഷ്യങ്ങള്‍ നിറവേറാന്‍ സഹായകമാകുന്ന ചെറു സമ്പാദ്യ പദ്ധതികളെ പരിചയപ്പെടുത്തുകയാണ് ധനം പേഴ്‌സണല്‍ ഫിനാന്‍സ് പോഡ്കാസ്റ്റ് ആയ മണി ടോക്കിലൂടെ ഇന്ന്. കുറഞ്ഞ തുക നിക്ഷേപിച്ച് ഭാവിയിലെ ലക്ഷ്യങ്ങളിലേക്കെത്താന്‍ അഞ്ച് നിക്ഷേപ പദ്ധതികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഒരു പക്ഷെ നിങ്ങള്‍ക്ക് ഈ നിക്ഷേപ പദ്ധതികള്‍ സുപരിചിതമായിരിക്കാം. എങ്കില്‍ പോലും ചിലരെങ്കിലും...

നിങ്ങളുടെ സ്വപ്നങ്ങള്‍ എങ്ങനെ നേടിയെടുക്കാം? | Dhanam Money Tok 26.02.2020

ജീവിതത്തില്‍ സ്വപ്നങ്ങളില്ലാത്തവരായി ആരും തന്നെയില്ല. മക്കളുടെ ഉന്നത വിദ്യാഭ്യാസം, അവരുടെ വിവാഹം, വീട്, നല്ലൊരു കാര്‍, കുടുംബവുമായി വിദേശത്തേക്കുള്ള വിനോദയാത്ര, അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സ്വപ്നങ്ങളില്‍ അവസാനമായി സന്തോഷപ്രദമായ റിട്ടയര്‍മെന്റ് ജീവിതവും. എന്നാല്‍ എത്ര പേര്‍ ഇവയെല്ലാം നേടിയെടുക്കുന്നുണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ? സങ്കടകരമായ വസ്തുത ബഹുഭൂരിപക്ഷം പേര്‍ക്കും ഇവയില്‍ പലതും നേടിയെടുക്കാനാവ...

സാമ്പത്തിക ഞെരുക്കത്തില്‍ അകപ്പെടാതിരിക്കാന്‍ അഞ്ച് വഴികള്‍ | Dhanam Money Tok 19.02.2020

സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ചകളാണ് എങ്ങും. ബിസിനസിലെ സാമ്പത്തിക പ്രതിസന്ധി, താളം തെറ്റുന്ന കുടുംബ ബജറ്റ്, വ്യക്തിപരമായ സാമ്പത്തിക ഞെരുക്കങ്ങള്‍, അടച്ചു തീരാത്ത ബില്ലുകള്‍…. അങ്ങനെയങ്ങനെ എവിടെയും സാമ്പത്തിക ഞെരുക്കത്തിന്റെ കഥകളേ എല്ലാവര്‍ക്കും പറയാനുള്ളു. സാമ്പത്തിക മാന്ദ്യം അവിടെ നിക്കട്ടെ. നമ്മുടെ ചെലവുകള്‍ കൂടുന്നതിന്റെയും സാമ്പത്തിക ഞെരുക്കത്തിന്റെയും പ്രധാന കാരണം കൃത്...

ബജറ്റിനു ശേഷം ആദായ നികുതിയിലെ പ്രധാന മാറ്റങ്ങള്‍ | Dhanam Money Tok 12.02.2020

വ്യക്തിഗത ആദായ നികുതിയില്‍ ഒട്ടേറെ മാറ്റങ്ങളാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ 2020 ബജറ്റിലൂടെ മുന്നോട്ട് വെച്ചിട്ടുള്ളത്.എന്നാല്‍ പഴയ സ്ലാബോ പുതിയ സ്ലാബോ തിരഞ്ഞെടുക്കേണ്ടത് എന്നതാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രധാന സംശയങ്ങളിലൊന്ന്. മറ്റൊന്ന് പുതിയ രീതിയിലെ ഗുണങ്ങളും ദോഷങ്ങളുമാണ്. അത് കൊണ്ട് തന്നെ ഇന്നത്തെ മണി ടോക്ക് ചര്‍ച്ച ചെയ്യുന്നതും അതു തന്നെ.

കടത്തില്‍ നിന്ന് കരകയറാന്‍ 5 വഴികള്‍ | Dhanam Money Tok 05.02.2020

കടത്തില്‍ അകപ്പെടാതിരിക്കാനും കടത്തിലകപ്പെട്ടവര്‍ക്ക് അതില്‍ നിന്നും കരകയറാനും നിരവധി വഴികളുണ്ട്. അതിനായി പരിശ്രമിക്കണമെന്നു മാത്രം!

ടാക്‌സ് പ്ലാനിംഗില്‍ അറിയണം ആദായ നികുതിയിലെ ഈ മാറ്റങ്ങള്‍ | Dhanam Money Tok 29.01.2020

ടാക്സ് പ്ലാനിംഗിന് ഇനി അധിക നാളുകള്‍ ശേഷിക്കുന്നില്ല. ആദായ നികുതിയുടെ കാര്യത്തില്‍ ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒട്ടേറെ ഇളവുകളാണ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ചിരിക്കുന്നത്. ഇത് മുന്നില്‍ കണ്ടുകൊണ്ടു വേണം ടാക്സ് പ്ലാനിംഗ് നടത്താന്‍. ബുദ്ധിപൂര്‍വ്വം തീരുമാനങ്ങള്‍ എടുത്തില്ലെങ്കില്‍ നിങ്ങള്‍ക്കു വലിയ നഷ്ടങ്ങളാകും ഉണ്ടാകുക. ഇതാ ടാക്‌സ് പ്ലാനിംഗിന് മുന്‍പ് അത്യാവശ്യം അറിയേണ്ട ചില കാര്യ...

ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ പ്രീമിയം കുറയ്ക്കാന്‍ 5 വഴികള്‍ | Dhanam Money Tok 22.01.2020

ചികില്‍സാ ചെലവുകള്‍ വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ നമുക്കാര്‍ക്കും ഒഴിവാക്കാനാകാത്ത ഒരു കാര്യമായി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മാറിയിരിക്കുന്നു. പ്രായം, ശീലങ്ങള്‍, മെഡിക്കല്‍ ഹിസ്റ്ററി തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് സാധാരണ ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രീമിയം നിശ്ചയിക്കുന്നത്. ചിലപ്പോള്‍ ലൊക്കേഷനും പ്രീമിയത്തെ ബാധിക്കുന്ന ഒരു ഘടകമാണ്. ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോള...

ജീവിതത്തില്‍ എങ്ങനെ സാമ്പത്തിക അച്ചടക്കം കൊണ്ടുവരാം? | Dhanam Money Tok 15.01.2020

പുതിയ പ്രതീക്ഷകളുമായി പുതുവര്‍ഷത്തിലേക്കു കടക്കുമ്പോള്‍ സാമ്പത്തിക ജീവിതത്തിലും വേണം പുതിയ മാറ്റങ്ങള്‍. കൃത്യമായ ബജറ്റിംഗിലൂടെ നിക്ഷേപം എങ്ങനെ കാര്യക്ഷമമാകുമെന്ന് അറിയാം.

വാഹനാപകടം സംഭവിച്ചാല്‍ ക്ലെയിം അനുബന്ധ നടപടികളെന്തെല്ലാം? | Dhanam Money Tok 08.01.2020

‘ കേരളത്തിലെ റോഡുകളില്‍ കഴിഞ്ഞ 11മാസം കൊണ്ട് മാത്രം സംഭവിച്ചത് 4044 മരണം’. വാഹനാപകടം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്ന യാഥാര്‍ത്മല്ലേ അത് വീണ്ടുമോര്‍മിപ്പിക്കുന്നത്. അപകടം ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നേേതാടൊപ്പം നിങ്ങളുടെ ആരോഗ്യത്തിനും വാഹനത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും മറക്കരുത്. എന്നാല്‍ അപ്രതീക്ഷിതമായി ഒരു വാഹനാപകടം ഉണ്ടായാല്‍ എന്തു ചെയ്യണമെന്നറിയാതെ നമ്മളില്‍ പലരും...

സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍ | Dhanam Money Tok 18.12.2019

സാമ്പത്തിക സ്വാതന്ത്ര്യം എന്നത് ചെറിയൊരു കാര്യമല്ല. കെട്ടുപാടുകള്‍ തീര്‍ത്ത് മനസ്സമാധാനത്തോടെ ജീവിക്കാനും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുവാനും നമുക്ക് ആവശ്യത്തിന് പണം വേണം. അശ്രദ്ധയോടെ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും ഒരാളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാകുന്നു. ഈ ഏഴ് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി അഥവാ സാമ്പത്തിക ഭദ്രത ഉറപ്പാക്കാം. സാമ്പത്തിക കാ...

റിസ്‌ക് കുറച്ച് നിക്ഷേപിക്കാന്‍ 6 വഴികള്‍ | Dhanam Money Tok 11.12.2019

നിക്ഷേപത്തിന്റെ കാര്യം വരുമ്പോള്‍ എല്ലാവര്‍ക്കും ഒരു പേടിയാണ്. കാരണം വളരെ കഷ്ടപ്പെട്ട് സമ്പാദിച്ച പണമല്ലേ. അത് അങ്ങനെ വെറുതെ നിക്ഷേപിക്കാന്‍ പറ്റില്ലല്ലോ? അതുകൊണ്ട് പലരും ഏറ്റവും സുരക്ഷിതമെന്ന് തോന്നുന്ന മാര്‍ഗങ്ങളില്‍ മാത്രം നിക്ഷേപിക്കുന്നു. ഫലമോ കുറഞ്ഞ നേട്ടത്തില്‍ തൃപ്തിപ്പെടേണ്ടി വരുന്നു.വിജയകരമായി നിക്ഷേപിക്കുക എന്നതിനര്‍ത്ഥം റിസ്‌ക് തീരെ ഇല്ലാതാകുക എന്നല്ല. നിയന്ത്രിത അളവിലുള്ള റിസ്‌ക് നിങ്...

Écoute le podcast Money Tok sur Replaio

La radio et les podcasts dans une seule appli - gratuite, sans inscription. Installe-la dès aujourd'hui et ne rate pas le lancement

Télécharger sur Google Play

Replaio n'est pas éditeur de podcasts ; les noms des émissions, les visuels et l'audio appartiennent à leurs auteurs et sont diffusés via des flux RSS publics