Shabab Abdul Rasheed

വിശുദ്ധ ഖുർആൻ മലയാളം

Religion ML ↓ 38 Folgen

അറബി ഭാഷയില്‍ അടിസ്ഥാന അവഗാഹമോ ജ്ഞാനമോ ഇല്ലാത്തവര്‍ക്കു പോലും വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുക എന്ന ഉദ്യമമാണിത്. പരിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരഞ്ഞെടുത്ത സൂക്തങ്ങളുടെയും അധ്യായങ്ങളുടെയും പരിഭാഷ ഇവിടെ പങ്കു വയ്ക്കപ്പെടുന്നു.

Besuch unbedingt die Website des Podcasts und unterstütze die Macher: podcasters.spotify.com

Autor

Shabab Abdul Rasheed

Kategorie

Religion

Podcast-Website

podcasters.spotify.com

Neueste Folge

12. Mär 2024

Wo hören?

Podcasts in der App Replaio Radio Bald verfügbar

Podcasts kommen bald in die App. Installiere sie jetzt und erlebe als Erster einen ganz neuen Blick auf Podcasts

Bei Google Play herunterladen Kostenlos installieren Android 10 Mio.+ Downloads · Bewertung 4,7+ iOS bald

Folgen

ആകാശഗോളങ്ങളുടെ ചലനവും ഭൂമിയിലെ ജൈവ വൈവിധ്യവും(Sura: Ar-Ra'd 1-4) 09.05.2020

സൂര്യനും ചന്ദ്രനും അതിന്റെ നിശ്ചിത കാലാവധി വരെ ചലിച്ചു കൊണ്ടിരിക്കുമെന്നും ഭൂമിയെ അതിന്റെ വിശിഷ്ടമായ ജൈവവൈവിധ്യം കൊണ്ട് അനുഗ്രഹീതമാക്കിയിരിക്കുന്നുവെന്നും ഉണര്‍ത്തുന്ന സൂറത്തു റഅദിലെ ആദ്യ നാല് സൂക്തങ്ങളുടെ മലയാള പരിഭാഷ കേള്‍ക്കാം. അടുത്തിടെ മാത്രം ശാസ്ത്രലോകം തെളിയിച്ച, സൂര്യന്‍ ചലിക്കുന്നു എന്ന സത്യത്തെ പതിനാല് നുറ്റാണ്ടിനും മുമ്പ് ഖുര്‍ആന്‍ അവതരിപ്പിച്ചു എന്നത് ശ്രദ്ധേയം.

സ്ത്രീ പുരുഷന്മാരുടെ കര്‍മ്മഫലം(Sura:An Nisa 29-32) 08.05.2020

സ്ത്രീക്കും പുരുഷനും അവര്‍ ചെയ്യുന്നതിനനുസരിച്ചുള്ള കര്‍മ്മഫലം ലഭിക്കുന്നു. അന്യായമായി ധനം തിന്നുന്നതിനെതിരെയും കൊലപ്പെടുത്തുന്നതിനെതിരെയും താക്കീത് നല്‍കുന്നതോടൊപ്പം അപരന്റെ സുഖത്തില്‍ അസൂയപ്പെടാതെ ദൈവത്തില്‍ നിന്നും കരുണ തേടണമെന്നും ഉപദേശിക്കുന്ന അധ്യായങ്ങള്‍.

ദുഃഖത്തില്‍ മാത്രം പ്രാര്‍ത്ഥിക്കുന്ന ധിക്കാരികളും ഇഹലോകത്തിന്റെ ഉപമയും 07.05.2020

സൂറത്തു യൂനുസിലെ 22 മുതല്‍ 24 വരെയുള്ള സൂക്തങ്ങളുടെ മലയാള പരിഭാഷ കേള്‍ക്കാം. ദുഃഖം വരുമ്പോള്‍ പ്രാര്‍ത്ഥിക്കുകയും അതിനെ മറികടക്കുമ്പോള്‍ ദൈവത്തെ മറക്കുകയും ചെയ്യുന്ന മനുഷ്യന്റെ ധിക്കാരത്തെ ഇതില്‍ സൂചിപ്പിക്കുന്നു. കൂടാതെ ഇഹലോകത്തെ മനോഹരവും ചിന്തനീയവുമായ ഉപമയിലൂടെ വര്‍ണ്ണിക്കുകയും ചെയ്യുന്നു.

ഭൂമിയില്‍ കുഴപ്പങ്ങളുണ്ടാക്കരുത് (അല്‍ അഅ്റാഫ് 56-58 ) 04.05.2020

ഭൂമിയില്‍ കുഴപ്പങ്ങളുണ്ടാക്കരുത്.കാരണം അല്ലാഹു നന്മ ചെയ്യുന്നവരുടെ കൂടെയാണ്. സൂറത്തുല്‍ അഅ്റാഫ് 56 മുതല്‍ 58 വരെയുള്ള സൂക്തങ്ങളുടെ മലയാള പരിഭാഷ കേള്‍ക്കാം.

കുടുംബം ഒരു പരീക്ഷണം (സൂറത്തുത്തഗാബൂന്‍ 14-18) 03.05.2020

നിങ്ങളുടെ കുടുംബം ഒരു പരീക്ഷണമാണെന്നും അതിന്റെ ഉത്തരവാദിത്തത്തില്‍ സൂക്ഷ്മത വേണമെന്നും ഓര്‍മപ്പെടുത്തുന്ന വരികള്‍. കടം നല്‍കുന്നതിന്റെ മഹത്വവും മറ്റ് കാര്യങ്ങളും പ്രസ്തുത സൂക്തങ്ങളില്‍ സൂചിപ്പിക്കുന്നു.

വ്രതാനുഷ്ഠാനവും ഇളവുകളും(അല്‍ ബഖറ) 02.05.2020

റമദാനിലെ വ്രതാനുഷ്ഠാനത്തെക്കുറിച്ചും ആരോഗ്യ പരമായോ യാത്ര കാരണമായോ വ്രതമെടുക്കാന്‍ കഴിയാത്തവര്‍ക്കുള്ള ഇളവുകളെ കുറിച്ചും നിര്‍ദേശിക്കുന്ന സൂറത്തുല്‍ ബഖറയിലെ 183 മുതല്‍ 185 വരെയുള്ള സൂക്തങ്ങള്‍. ഇസ്ലാമും അതിന്റെ അനുഷ്ഠാനങ്ങളും എത്ര മാത്രം മനുഷ്യന്റെ ശരീരപ്രകൃതിക്കു പോലും അനുകൂലമാണെന്ന് ഈ ആയത്തുകള്‍ ഓര്‍മപ്പെടുത്തുന്നു. പ്രാര്‍ത്ഥനകള്‍ കേള്‍ക്കാനും കാരുണ്യം പകരാനും പ്രപഞ്ചനാഥന്‍ എപ്പോഴും സുസജ്ജനാണെന്...

വിശിഷ്ടമായ ഉപദേശങ്ങള്‍(സൂറത്തുല്‍ ഹുജുറാത്ത്) 01.05.2020

സത്യവിശ്വാസികള്‍ എന്നും പാലിച്ചു പോരേണ്ട മൂല്യങ്ങളും മര്യാദകളും പ്രതിപാദിക്കുന്ന സൂക്തങ്ങള്‍. സൂറത്തുല്‍ ഹുജുറാത്തിലെ 9 മുതല്‍ 12 വരെയുള്ള ആയത്തുകളുടെ മലയാള പരിഭാഷ. സമുദായ എെക്യം, പരിഹാസം, പരദൂഷണം, ഊഹാപോഹങ്ങള്‍ തുടങ്ങിയ വിഷയങ്ങളെല്ലാം ദൈവം സംസാരവിധേയമാക്കുന്നു.

പ്രാര്‍ത്ഥനാ സൂക്തം (സൂറത്തുല്‍ ബഖറ) 30.04.2020

സത്യവിശ്വാസികള്‍ക്ക് ആത്മവിശ്വാസവും ധൈര്യവും പകരുന്ന പ്രാര്‍ത്ഥനയുള്‍പ്പെടുന്ന സൂക്തം. സൂറത്തുല്‍ ബഖറയുടെ അവസാനത്തെ ഈ സൂക്തത്തിലെ പ്രാര്‍ത്ഥനകള്‍ ഒരു സത്യവിശ്വാസിയുടെ അരക്ഷിതാവസ്ഥയ്ക്ക് ശമനമേകുന്നതാണ്.

പ്രകാശത്തിന്മേല്‍ പ്രകാശം(സൂറത്തുന്നൂര്‍_35) 29.04.2020

പ്രകാശത്തിന്മേല്‍ പ്രകാശം(സൂറത്തുന്നൂര്‍_35) വിശുദ്ധ ഖുര്‍ആനിലെ തന്നെ ഏറ്റവും മനോഹരമായ ഉപമകളടോടു കൂടിയ സൂക്തങ്ങളില്‍ ഒന്ന്. സൂക്തത്തില്‍ അല്ലാഹുവിനെ അതി വിശിഷ്ടമായ പ്രകാശമായി ഉപമിക്കുന്നു.

സൂറത്തു സല്‍സല (അധ്യായം:99) 28.04.2020

സൂറത്തു സല്‍സല (അധ്യായം:99) മദീനയില്‍ അവതരിക്കപ്പെട്ട ഈ അധ്യായം ലോകാവസാനത്തിന്റെ പ്രത്യേകതകളെ മുന്‍നിര്‍ത്തിയുള്ളതാണ്.

ലുഖ്മാന്റെ ഉപദേശങ്ങള്‍ Sura: Al Luqman 27.04.2020

ഒരു സത്യവിശ്വാസി തന്റെ പ്രത്യക്ഷ ജീവിതത്തിലും പരോക്ഷ ജീവിതത്തിലും പാലിക്കേണ്ട മര്യാദകളും കര്‍ത്തവ്യങ്ങളും ഓര്‍മപ്പെടുത്തുന്നതാണ് ഖുര്‍ആനില്‍ പരാമര്‍ശിച്ച ലുഖ്മാന്‍ തന്റെ മകന് നല്‍കിയ ഉപദേശങ്ങള്‍. ലുഖ്മാന്‍ ഒരു പ്രവാചകനായിരിക്കാമെന്ന വാദങ്ങളുണ്ടെങ്കിലും പ്രബലമായ തെളിവുകളില്ല. ഏതായാലും സദ്വൃത്തനായിരുന്ന ലുഖ്മാന്റെ സന്ദേശങ്ങള്‍ ലോകത്തിന് ശ്രേഷ്ഠമായ സന്ദേശമാണ്. വിശദീകരിച്ചിരിക്കുന്നത് സൂറത്തുല്‍ ലുഖ്മ...

ഇബാദുറഹ്മാന്‍ - Sura: Al Furqan 26.04.2020

അല്ലാഹുവിന്റെ ഇഷ്ടദാസന്മാരുടെ ഗുണങ്ങള്‍ വിശദീകരിക്കുന്ന സൂറത്തുല്‍ ഫുര്‍ഖാനിലെ 63 മുതലുള്ള സൂക്തങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ ഏറെ ശ്രദ്ധേയമാണ്. ദൈവത്തിന്റെ ഉത്തമദാസന്മാര്‍ വൈയക്തിക-ധാര്‍മിക-സാമൂഹികജീവിതത്തില്‍ പുലര്‍ത്തുന്ന അച്ചടക്കത്തിലേക്ക് ഈ സൂക്തങ്ങള്‍ വെളിച്ചം വീശുന്നു

ആയത്തുല്‍ കുര്‍സീ (Ayatul Kursee) സിംഹാസനത്തിന്റെ സൂക്തം 25.04.2020

വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും വിശിഷ്ടമായ സൂക്തങ്ങളിലൊന്ന്. നമസ്കാരത്തിനു ശേഷം ആര് ഈ സൂക്തം ചൊല്ലുന്നുവോ അവനും സ്വര്‍ഗത്തിനുമിടയില്‍ മരണം മാത്രമേ ഉള്ളൂ എന്ന് മുഹമ്മദ് നബി(സ) പഠിപ്പിക്കുന്നു!

Höre den Podcast വിശുദ്ധ ഖുർആൻ മലയാളം in Replaio

Radio und Podcasts in einer App - kostenlos und ohne Anmeldung. Installiere sie noch heute und verpasse den Start nicht

Bei Google Play herunterladen

Replaio ist kein Herausgeber von Podcasts; die Namen der Sendungen, Cover und Audioinhalte gehören ihren Autoren und werden über öffentliche RSS-Feeds verbreitet