Manorama Online

Manorama INDIA FILE

News ML ↓ 114 Folgen

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച.An overview of Indian politics. For more - https://specials.manoramaonline.com/News/2023/podcast/index.html

Besuch unbedingt die Website des Podcasts und unterstütze die Macher: bingepods.com

Autor

Manorama Online

Kategorie

News

Podcast-Website

bingepods.com

Neueste Folge

23. Okt 2026

Wo hören?

Podcasts in der App Replaio Radio Bald verfügbar

Podcasts kommen bald in die App. Installiere sie jetzt und erlebe als Erster einen ganz neuen Blick auf Podcasts

Bei Google Play herunterladen Kostenlos installieren Android fast 10 Mio. Downloads · Bewertung 4,8 iOS bald

Folgen

സങ്കടത്തിൽ സംഘടിച്ചവർ |India File | Tamil Politics 26.03.2025

ഉത്തരേന്ത്യയിലെ സീറ്റുകളുടെ ബലത്തിൽ തങ്ങളുടെ മേധാവിത്വം കൂടുതൽ ശക്തിപ്പെടുത്താനാണോ ബിജെപി ലക്ഷ്യമിടുന്നത്? അതോ ദക്ഷിണേന്ത്യയുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ സങ്കടം പരിഹരിക്കുമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ    Is the BJP aiming to further consolidate its dominance through the strength of its seats in North India? O...

കോൺഗ്രസ്സിൽ എലികൾ എത്ര? | India File Podcast 18.03.2025

ഗുജറാത്തിൽ പതിറ്റാണ്ടുകളായി പ്രതിപക്ഷത്തുള്ള കോൺഗ്രസിൽ ഇരുന്നുകൊണ്ട് ബിജെപിക്കായി പണിയെടുക്കുന്നവരെ തുരത്താൻ വടിയെടുക്കുകയാണു രാഹുൽ. പാർട്ടിയെ ഉള്ളിലിരുന്ന് ഇല്ലാതാക്കുന്ന എലികൾ ഗുജറാത്തിൽ മാത്രമാണോ ഉള്ളത്? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ.  Rahul is taking a firm stand to oust those within the Congress party in Gujarat...

ഹിന്ദി പരീക്ഷയ്ക്ക് തമിഴിൽ ഉത്തരം | India File | MK Stalin | Narendra Modi 12.03.2025

2025ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടിൽ നേട്ടമുണ്ടാക്കാൻ പലവഴി തേടുകയാണ് ബിജെപി. പക്ഷേ, ഹിന്ദിവിരുദ്ധത എന്ന ഒറ്റ ആയുധത്താൽ അതിനെയെല്ലാം ഫലപ്രദമായി ചെറുക്കുകയാണ് സ്റ്റാലിൻ. ദേശീയ വിദ്യാഭ്യാസ നയവും ത്രിഭാഷാ ഫോർമുലയും ഹിന്ദി ഭാഷയുടെ ‘അടിച്ചേൽപ്പിക്കലുമെല്ലാം’ എങ്ങനെയാണ് കേന്ദ്രത്തിനെതിരെയുള്ള ആയുധമാക്കി സ്റ്റാലിൻ മാറ്റിയത്? ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ...

ഫാഷിസത്തിന്റെ വേവ് നോക്കുമ്പോൾ | India File | Prakash Karatt 05.03.2025

  സിപിഎമ്മിനു നവ ഫാഷിസത്തെക്കുറിച്ചു സ്വന്തമായൊരു നിർവചനമുണ്ടോ? അത് ഇറക്കുമതിയാണോ അതോ ഇന്ത്യൻ സാഹചര്യങ്ങളെ വിലയിരുത്തിയുള്ളതാണോ? മലയാള മനോരമ ഡല്‍ഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്‍’ പോഡ്‌കാസ്റ്റിൽ വിശദമാക്കുന്നു. Does the CPM have its own definition of neo-fascism? Is it imported or is it based on an assessment of Indian circumstances? Jomy Thomas, Delhi Chie...

പുല്ല് കരിഞ്ഞാലേ പൂ വിരിയൂ... | India File | Amit Shah and his new political move 25.02.2025

അമിത് ഷായ്ക്കു ബാക്കിയുള്ള ജോലിയാണ് ബംഗാൾ. 2014ൽ ബിജെപി അധ്യക്ഷനായപ്പോൾ ഷാ പറഞ്ഞിരുന്നു, തന്റെ ജോലി പൂർത്തിയായെന്നു കരുതണമെങ്കിൽ വലിയ സംസ്ഥാനങ്ങളായ ബംഗാളും ബിഹാറും യുപിയും തമിഴ്നാടും പാർട്ടിയുടെ കൈപ്പിടിയിലാകണമെന്ന്. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്‍’ പോഡ്‌കാസ്റ്റിൽ  Amit Shah's remaining task is Bengal.  In 2014, when he bec...

മോദി എങ്ങനെ മറന്നു ‘റെവ്‌ഡി സംസ്കാരം’? 18.02.2025

ടിവി, മിക്സർ, ഗ്രൈൻഡർ, ലാപ്ടോപ്, സൈക്കിൾ, കിറ്റുകൾ, ബസ് യാത്ര ഇങ്ങനെ നീളുന്നു രാഷ്ട്രീയ പാർട്ടികളും കേന്ദ്ര–സംസ്ഥാന സർക്കാരുകളും ജനങ്ങൾക്കു വാഗ്ദാനം ചെയ്യുന്ന സൗജന്യ സേവനങ്ങൾ. എന്നാൽ ഇത്തരം സൗജന്യങ്ങൾ ജനങ്ങളെ മടിയരാക്കുന്നെന്നാണ് സുപ്രീം കോടതി പറയുന്നത്. എന്താണ് ‘സൗജന്യങ്ങളുടെ’ രാഷ്ട്രീയം? യഥാർഥത്തിൽ അത് ജനങ്ങളെ മടിയരാക്കുന്നുണ്ടോ? സൗജന്യങ്ങളല്ലാതെ മറ്റെന്താണ് വോട്ടർമാർക്കായി രാഷ...

ചൂൽ ഇനി എവിടെ ചാരും? 11.02.2025

ഡൽഹിയിൽ ഭരണംപോയി എന്നതുകൊണ്ട് ആം ആദ്മി പാർട്ടിയും അതിന്റെ നേതാവ് അരവി‌ന്ദ് കേജ്‌രിവാളും ഇല്ലാതാവുന്നില്ല. താൻ സത്യവാനെന്നു ജനം തീരുമാനിച്ചാൽ മാത്രമേ ഇനി മുഖ്യമന്ത്രിയാവൂ എന്ന് പദവി രാജിവച്ചപ്പോൾ കേജ്‌രിവാൾ പറഞ്ഞിരുന്നു. അദ്ദേഹം ആഗ്രഹിച്ച വിധി ലഭിച്ചില്ല. അതിനാൽ രാഷ്ട്രീയം അവസാനിപ്പിക്കാനും പാർട്ടി പിരിച്ചുവിടാനും തീരുമാനിച്ചിരിക്കുന്നുവെന്നു പ്രഖ്യാപിക്കാൻ തക്ക അപക്വ മനസ്സല്ല േകജ്&z...

തിരിച്ചുവരവ് കൊതിക്കുന്നവർ | India File Podcast | BJP's strategy against Kejriwal 29.01.2025

കേജ്‌രിവാളിനും ആം ആദ്മി പാർട്ടിക്കും എതിരായ ആരോപണങ്ങൾ അവരുടെ കഥ കഴിക്കുമെന്ന ചിന്തയിലായിരുന്നു ബിജെപി. എന്നാൽ, ഡൽഹി തിരഞ്ഞെടുപ്പ് അടുത്തതോടെ നില മെച്ചപ്പെടുത്തി ആം ആദ്മി. മുഖ്യമന്ത്രിയായി തിരിച്ചെത്താമെന്ന പ്രതീക്ഷയിൽ കേജ്‌രിവാൾ. അധികാരം തിരിച്ചുപിടിക്കാൻ പ്രയത്നിക്കുന്ന ബിജെപിക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരിക്കുമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത...

ബിജെപി മോഹിച്ച പ്രതിപക്ഷം | Why INDIA alliance Silent | Opposition 22.01.2025

രാജ്യത്തെ സമ്പദ്‌വ്യവസ്ഥയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സർക്കാരിന്റെ പിടിയിൽ നിൽക്കുന്നില്ല. എങ്കിലും, സർക്കാരിന് ആശങ്കയില്ല; കാരണം പ്രതിപക്ഷത്തിന്റെ ‘ അസാന്നിധ്യം’ തന്നെ. എൻഡിഎയുടെ ഭാഗമല്ലാത്തവരെയെല്ലാം ചേർത്തു പ്രതിപക്ഷം എന്നു പറയാമെങ്കിൽ ശരിയാണ്, രാജ്യത്തു പ്രതിപക്ഷമുണ്ട്. ലോക്സഭയിൽ അവർക്കു സർക്കാരിനോ‌‌ടടുത്ത് അംഗബലവുമുണ്ട്. എന്നാൽ അവരിലെ പ്രധാന ബ്ലോക്കായ ഇന്ത്യാ...

പാപം മക്കൾക്കുവേണ്ടി | India File | Hate Speech 15.01.2025

ജസ്റ്റിസ് ശേഖർ കുമാർ യാദവിന്റെ വിദ്വേഷപ്രസംഗം ജഡ്ജിനിയമനത്തിലെ തെറ്റായ ചില പ്രവണതകളെക്കുറിച്ചുള്ള ചർച്ചകളിലേക്കു കൂടിയാണ് വഴിതെളിച്ചത്. ജഡ്ജിമാരുടെ മക്കളെയും മറ്റും നിയമനത്തിനു ശുപാർശ ചെയ്യുന്നതു തൽക്കാലം നിർത്തിവയ്ക്കാമെന്ന ആലോചനയിലേക്കുവരെ കാര്യങ്ങളെത്തി. അപ്പോൾ ചില സംശയങ്ങളും ചോദ്യങ്ങളും ഉയരുന്നു. ഈ ആശയത്തിന്റെ പ്രായോഗികത എത്രത്തോളമുണ്ട്? ജഡ്ജി നിയമനരീതികളിൽ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടോ? വില...

ബിജെപിയുടെ സെപ്റ്റംബർ | India File 08.01.2025

അടുത്ത സെപ്റ്റംബറിൽ നരേന്ദ്ര മോദിക്കും മോഹൻ ഭാഗവതിനും 75 വയസ്സ് പൂർത്തിയാകും. ചോദ്യങ്ങൾ ഇപ്പോഴേ ഉയർന്നു തുടങ്ങി: വിരമിക്കൽ പ്രായം മോദിക്കു ബാധകമാകുമോ? ഭാഗവത് സ്ഥാനമൊഴിയുമോ? സംഘടനാരീതികളിൽ പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യവും ഇതിനൊപ്പം ശക്തം. ഈ വർഷം ബിജെപിയെ കാത്തിരിക്കുന്നത് ചരിത്രപരമായ മാറ്റങ്ങളായിരിക്കുമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ...

ഇങ്ങനെയും രാഷ്ട്രീയക്കാരനാകാം | Dr Manmohan Singh 31.12.2024

മരണാനന്തരം, എതിരാളികൾപോലും സംശുദ്ധനെന്നു വിളിച്ച ഡോ. മൻമോഹൻ സിങ് രാഷ്ട്രീയ – അധികാര സമൂഹത്തിന് വലിയ വെല്ലുവിളി ഉയർത്തിയാണ് കടന്നുപോയത്. രാഷ്ട്രീയക്കാരുടെ സംശുദ്ധിക്ക് ഇനി മൻമോഹനാകും മാനദണ്ഡമെന്നതാണത്.  കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ  ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിലൂടെ  Listen to a new episode of the 'India File' podcast by Malayala Manor...

മമതയില്ലാത്ത മമത, കോൺഗ്രസിന് പാഠം | Political analysis | India File 21.12.2024

In a country where a key minister claims to receive direct messages from God, there are also political leaders who come up with peculiar revelations. One such leader is Bengal Chief Minister Mamata Banerjee. Mamata now feels that it is not the Congress party leaders but she who should lead the opposition alliance, INDIA. In a way, the timing of this revelation seems odd, as there are no immediate...

നാം രണ്ട്; നമുക്കെത്ര? 10.12.2024

ജനസംഖ്യ കുറയുന്നതു തടയണമെങ്കിൽ ഓരോ കുടുംബത്തിലും മൂന്നു കുഞ്ഞുങ്ങളെങ്കിലും വേണമെന്നാണ് കഴിഞ്ഞദിവസം ഭാഗവത് പറഞ്ഞത്. ജനസംഖ്യാശാസ്ത്രമനുസരിച്ച് ജനസംഖ്യാവളർച്ച 2.1ൽ കുറവാണെങ്കിൽ ആ സമൂഹം മറ്റു പ്രതിസന്ധികളൊന്നുമില്ലാതെതന്നെ സ്വയം നശിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുകയുണ്ടായി. ഭാഗവത് പറഞ്ഞതു മൊത്തം പ്രത്യുൽപാദന നിരക്കിന്റെ (ടിഎഫ്ആർ) പ്രശ്നമാണ്. ഒരു സ്ത്രീ പ്രത്യുൽപാദന പ്രായത്തിൽ (15–49) ജന്മം...

കോണ്‍ഗ്രസിനെ തല്ലേണ്ടമ്മാവാ 03.12.2024

ഖർഗെ കോൺഗ്രസ് പ്രവർത്തകസമിതിയിൽ നടത്തിയ അധ്യക്ഷപ്രസംഗത്തെ നല്ല കുമ്പസാരമെന്നും കുറ്റപത്രാവതരണമെന്നും വിളിക്കാം. കോൺഗ്രസിന്റെ ദുർബലമായ സംഘടനാസംവിധാനങ്ങളെക്കുറിച്ച് ഖർഗെ ഏറ്റുപറയുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ ഇതാണ്: എന്തെങ്കിലും മാറ്റം ഉണ്ടാകുമോ? ഇനിയും ഇതുപോലെയുള്ള ഏറ്റുപറച്ചിൽ കേൾക്കേണ്ടിവരുമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റില്‍ See omnystudio.com/...

ഇന്ത്യയുടെ ആയുസ്സിന്റെ പുസ്തകം 27.11.2024

മതനിരപേക്ഷ സോഷ്യലിസ്റ്റ് ജനാധിപത്യത്തിന്റെ ആദർശം മുന്നോട്ടുവയ്ക്കുന്ന ഭരണഘടന. എന്നാൽ ഭരണഘടനയിലെ ഇന്ത്യ സാങ്കൽപികമായി തുടരുമ്പോഴും, പ്രജകളെ പൗരരാക്കി മാറ്റിയതുൾപ്പെടെ എത്രയോ കോടി ജനത്തിന്റെ ജീവിതത്തെ അവരറിഞ്ഞോ അറിയാതെയോ നിർണായകമായി സ്വാധീനിച്ച ഇന്ത്യൻ ഭരണഘടനയെ നിലവിലെ രൂപത്തിൽ ക്ലാസിക് കൃതി എന്നു വിളിക്കാമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ A constitution t...

പാതിവഴിയെത്തിയ ബുൾഡോസർ വിധി 20.11.2024

സുപ്രീം കോടതി വിധിയോടെ ഭരണകൂടങ്ങളുടെ ബുൾഡോസർ പ്രയോഗത്തിന് അന്ത്യമാകും. എന്നാൽ, നിയമവിരുദ്ധമായ ഇടിച്ചുനിരത്തലിന് ഉദ്യോഗസ്ഥരെ പഴിക്കുന്ന കോടതി അവർക്കു നിർദേശങ്ങൾ നൽകി പിന്നിൽനിൽക്കുന്ന ഭരണാധികാരികളെ കാണാതെപോകുകയാണോ?. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിലൂടെ. The Supreme Court's verdict will put an end to the bulldozing of governments. But is the co...

എളുപ്പത്തിലൊരു പരാജയം 15.10.2024

ഹരിയാനയിലെ ബിജെപിയുടെ വിജയമല്ല, കോൺഗ്രസിന്റെ പരാജയമാണ് ചർച്ച. കേൾക്കാം ഇന്ത്യ ഫയൽ പോഡ്കാസ്റ്റ്; സംസാരിക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. Listen Malayala Manorama Delhi Chief of Bureau Jomy Thomas' 'India File' podcast. See omnystudio.com/listener for privacy information.

ആശംസയുടെ അർഥങ്ങൾ 08.10.2024

പടിഞ്ഞാറൻ യുപിയിലെ മുസഫർനഗറിൽ തിത്തോറ ഗ്രാമത്തിലെ രാജേന്ദ്ര കുമാർ എന്ന ദിവസക്കൂലിക്കാരന്റെ മകൻ അതുൽ കുമാറിനോടാണ് ‘നല്ലതു വരട്ടെ’ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് കഴിഞ്ഞദിവസം ആശംസിച്ചത്. സാഹചര്യങ്ങൾക്കു വിധേയപ്പെടാനും കീഴടങ്ങാനും തയാറല്ലാത്ത മനസ്സുമായാണല്ലോ ആ പതിനെട്ടുകാരൻ കോടതിക്കു മുന്നിൽ നിന്നത്. കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ... Yesterd...

ജമ്മു കശ്മീരിന്റെ പുതുവഴികൾ 02.10.2024

ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാനാണ് ജമ്മു കശ്മീരിൽ ഇപ്പോൾ എല്ലാവരും ആഗ്രഹിക്കുന്നത്. വൈകി നടക്കുന്ന തിരഞ്ഞെടുപ്പിനോടുള്ള ജനങ്ങളുടെയും പല പാർട്ടികളുടെയും പ്രതികരണംതന്നെ അതിനു തെളിവ്. സംസ്ഥാനപദവി തിരിച്ചുകിട്ടുക മാത്രമാണോ അവർക്കു വേണ്ടത്? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ...   Listen to a new episode of the 'India File' podcast by Malayala Manorama D...

തൊപ്പിവച്ചെത്തിയ അതിഥി 24.09.2024

അധികാരകേന്ദ്രങ്ങളുടെ തലപ്പത്തുള്ളവർ തമ്മിൽ പാലിക്കേണ്ട അകലമുണ്ട്. ചീഫ് ജസ്റ്റിസിന്റെ വീട് സന്ദർശിച്ചതിലൂടെ പ്രധാനമന്ത്രി ആ അകലപരിധി ലംഘിച്ചോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. There is a distance to be maintained between the heads of power centers. Did the Prime Minister violate that social distancing by visiting the Chief Justice's house? M...

‘അത്യുന്നതനു’ ശേഷം ആര്? 17.09.2024

മതനിരപേക്ഷചേരിയുടെ മുഖമായി ദേശീയതലത്തിൽ തിളങ്ങിയ യച്ചൂരിയെ അത്യുന്നത നേതാവ് എന്നാണ് സിപിഎം വിശേഷിപ്പിച്ചത്. ബഹുജന സ്വീകാര്യതയുണ്ടായിരുന്ന ആ നേതാവിനു പകരംവയ്ക്കാൻ ഇടതുപക്ഷത്ത് ആരുണ്ട്? വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ. Communist Party of India (Marxist) at a Crossroads: Searching for a New Voice and Vision Beyond Yechury. Malayala Manorama Delhi C...

രാഹുൽ മാറി; ഇനി പാർട്ടി 10.09.2024

രാഹുൽ ഗാന്ധി തന്റെ ആശയങ്ങളിലേക്ക് മെല്ലെ കോൺഗ്രസിനെ നയിക്കാനുള്ള ശ്രമത്തിലാണ്. കേരളമടക്കമുള്ള പ്രബല സംസ്ഥാനങ്ങൾ അതിനോട് എങ്ങനെ പ്രതികരിക്കുമെന്നാണ് അറിയേണ്ടത്. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കേൾക്കാം കേൾക്കാം.  Rahul Gandhi is trying to slowly lead the Congress towards his ideals. We need to know how the dominant states including Kerala will react to it....

പ്രശാന്തിന്റെ പാർട്ടി തന്ത്രം– കേൾക്കാം ‘ഇന്ത്യാ ഫയൽ’ 03.09.2024

ഗാന്ധി ജയന്തി ദിനത്തിൽ പുതിയ പാർട്ടിക്ക് തുടക്കമിടുമ്പോൾ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങൾ എന്തെല്ലാമാകും? മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് ‘ഇന്ത്യാ ഫയലിൽ'  വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.  What will Prashant Kishore's strategies be when he starts a new party on Gandhi Jayanti? Listen to Manorama Online Podcast 'India File'. Malayala Manorama Delhi Chief of Bureau Jomi Thomas...

പാലക്കാട്ട് ചരട് മുറുക്കുമോ ആർഎസ്എസ്? 28.08.2024

തങ്ങൾ ആഗ്രഹിക്കുന്ന രീതിയിലല്ല ബിജെപിയുടെ പോക്കെന്ന വിലയിരുത്തലിലാണ് ആർഎസ്എസ്. ശനിയാഴ്ച പാലക്കാട്ട് ആരംഭിക്കുന്ന സമന്വയ ബൈഠക് പാർട്ടിയിൽ പിടിമുറുക്കാനുള്ള സംഘപരിവാർ നേതൃത്വത്തിന്റെ ശ്രമങ്ങൾക്കു തുടക്കമാകുമോ? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ... RSS is of the opinion that BJP is not going in the way they want. Will the Sangh Baitak starting in Pala...

Höre den Podcast Manorama INDIA FILE in Replaio

Radio und Podcasts in einer App - kostenlos und ohne Anmeldung. Installiere sie noch heute und verpasse den Start nicht

Bei Google Play herunterladen

Replaio ist kein Herausgeber von Podcasts; die Namen der Sendungen, Cover und Audioinhalte gehören ihren Autoren und werden über öffentliche RSS-Feeds verbreitet