Mathrubhumi

യാത്രാവാണി | Yathravaani | Travelogue

യാത്രികനും മാതൃഭൂമി സീനിയര്‍ സബ് എഡിറ്ററുമായ ജ്യോതിലാല്‍ നടത്തിയ യാത്രകള്‍ കേള്‍ക്കാം

Forfatter

Mathrubhumi

Kategori

Society

Podcastens hjemmeside

www.spreaker.com

Seneste episode

1. jan. 2026

Hvor kan du lytte?

Podcasts i appen Replaio Radio Kommer snart

Podcasts kommer snart til appen. Installer nu, og vær den første til at se en helt ny tilgang til podcasts

Hent den på Google Play Installer gratis Android næsten 10 mio. downloads · 4,8 i bedømmelse iOS snart

Episoder

സുരങ്കകളില്‍ ജലജാലങ്ങളില്‍ | യാത്രാവാണി | Podcast 03.06.2022

കാസര്‍കോടിന്റെയും ദക്ഷിണ കര്‍ണാടകയുടെയും ജല ചൈതന്യമാണ് സുരങ്കകള്‍ ഒരാള്‍ വഴിയിലൂടെ മല തുരന്ന് ഉറവകള്‍ പൊട്ടിച്ച് വെള്ളം കണ്ടെത്തുന്ന ആ ജലലോകത്തിലേക്ക് ഒരു യാത്ര. ജി ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. സൗണ്ട് മിക്‌സിങ്: സുന്ദര്‍ എസ്.

ഓ, മുംബൈ ഇത് വെറുമൊരു നഗരമല്ല ജീവിത ഇതിഹാസമാണ് | യാത്രാവാണി | Podcast 31.05.2022

കേട്ടറിവുപോലെ വലുതാണ് മുംബൈ എന്ന മഹാനഗരം. ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം. ചരിത്ര സ്മൃതികളും വര്‍ത്തമാന സത്യങ്ങളും ജീവിതത്തിന്റെ വേഗവും പങ്കപ്പാടുകളും ആള്‍ക്കൂട്ടത്തില്‍ തനിയെ കിട്ടുന്ന ശാന്തതയുടെ തത്വശാസ്ത്രങ്ങളും നിങ്ങള്‍ക്ക് ഇവിടെ നിന്നും വായിച്ചെടുക്കാം. ജി. ജ്യേതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. സൗണ്ട് മിക്‌സിങ് സുന്ദര്‍ എസ്.

ഊട്ടിയ്ക്ക് സൈക്കിളിലും പോകാം | യാത്രാവാണി | Cycling Tour in Ooty 27.05.2022

ഊട്ടിയ്ക്ക് സൈക്കിളിലും പോകാം ഊട്ടിയ്ക്ക് ഒരു സൈക്കിള്‍ യാത്ര.. കേട്ടപ്പോള്‍ തന്നെ ഹരം തോന്നി. അത്രയും ദൂരം സൈക്കിള്‍ ചവിട്ടാനുള്ള പാങ്ങൊന്നും ഇല്ലാത്തതിനാല്‍ ആ യാത്രയും കണ്ടുകൊണ്ട് അവരുടെ കൂടെ ഊട്ടിവരെ പോകാന്‍ തന്നെ തീരുമാനിച്ചു. പുലര്‍ച്ചെ നാല് മണിക്ക് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ നിന്നാണ് തുടങ്ങിയത്. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം: യാത്രാവാണി. എഡിറ്റ്: സുന്ദര്‍ എസ്

വൈതല്‍ കോന്റെ അരമനയിലേക്ക് | യാത്രാവാണി | Paithalmala 23.05.2022

തളിപ്പറമ്പില്‍ നിന്നും പുലര്‍ച്ചെ അഞ്ച് മണിക്കാണ് യാത്ര തിരിച്ചത്. ടൗണില്‍ മന്നയില്‍ നിന്ന് ഇടത്തോട്ട് ആലക്കോട് റോഡിലേക്ക് ബൈക്ക് തിരിയുമ്പോള്‍ കുടിയാന്‍ മലയിലേക്കുള്ള ആദ്യ ബസ് മുന്നിലുണ്ടായിരുന്നു. സൗണ്ട് മിക്‌സിങ്: സുന്ദര്‍ എസ്

ഇതള്‍ വിരിഞ്ഞ റോസുപോലെ ഒരു ഗ്രാമം | യാത്രാവാണി | Rose Mala 20.05.2022

ഇതള്‍ വിരിഞ്ഞ റോസുപോലെ കാടിനുനടുവില്‍ ഇട്ടാവട്ടത്തിലൊരു ഗ്രാമം റോസ് മല. പ്രകൃതി സ്‌നേഹികള്‍ക്കും ട്രെക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്കും പ്രിയ ദേശം. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം: യാത്രാവാണി. സൗണ്ട് മിക്‌സിങ്ങ്: പ്രണവ് പി.എസ്

നിശബ്ദതയ്ക്ക് എന്തൊരു നിശബ്ദത | യാത്രാവാണി | Matrimandir 17.05.2022

രണ്ട് മിനിട്ടിലധികം ആരോടെങ്കിലും മിണ്ടാതെ ഇരിക്കുക അല്‍പം പ്രയാസമുള്ള കാര്യമാണ്. അല്ലെങ്കില്‍ എന്തെങ്കിലും കേള്‍ക്കണം. കുറഞ്ഞപക്ഷം മൊബൈലില്‍ ചാറ്റ് ചെയ്യുകയോ സന്ദേശങ്ങള്‍ വായിക്കുകയോ ചെയ്യണം. പൊതു സ്വഭാവമാണിത്. അതിനിടയില്‍ ആഴ്ചയില്‍ ഒരിക്കല്‍ മൗന വ്രതം അനുഷ്ടിക്കുന്നവരെ കാണുന്നത് അത്ഭുതത്തോടെയായിരുന്നു. പോണ്ടിച്ചേരിയിലെ മാതൃമന്ദിറിന്റെ വിശേഷങ്ങള്‍.. യാത്രാവാണി ജി. ജ്യേതിലാല്‍. സൗണ്ട് മിക്‌സിങ്: പ്...

മഞ്ജുനാഥന്റെ മണ്ണില്‍ | യാത്രാവാണി | Dharmasthala Manjunatha Temple 13.05.2022

ദക്ഷിണ കര്‍ണാടകയിലൂടെ ചിക്കമംഗളൂരുവിലേക്കുള്ള ബൈക്ക് യാത്രയ്ക്കിടയിലാണ് ആ ബോര്‍ഡ് കണ്ടത്. ധര്‍മ്മസ്ഥലയിലേക്ക് ഒന്‍പത് കിലോമീറ്റര്‍. യാത്രയുടെ പ്ലാനില്‍ ധര്‍മ്മസ്ഥല ഉണ്ടായിരുന്നില്ലെങ്കിലും ഒന്‍പത് കിലോമീറ്റര്‍ ഇപ്പോള്‍ നഷ്ടപ്പെടുത്തിയാല്‍ പിന്നെ അത് വലിയ നഷ്ടമായിരിക്കും. ജി. ജ്യേതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. സൗണ്ട് മിക്‌സിങ്ങ്: പ്രണവ്. പി.എസ്.

കാടിനുള്ളില്‍ ഒരു സ്വപ്‌ന ഭൂമിയില്‍ | യാത്രാവാണി | Karike village 09.05.2022

കാടിനുള്ളില്‍ ഒരു ഗ്രാമം അഞ്ചോ ആറോ കുടുംബങ്ങളേയുള്ളു. അവര്‍ക്ക് വേണ്ട അരിയും പച്ചക്കറിയും പാലും മുട്ടയുമെല്ലാം അവര്‍ തന്നെ ഉണ്ടാക്കുന്നു. കരണ്ട് എത്തിയിട്ടേയില്ല. ജി. ജ്യേതിലാലിന്റെ യാത്രാവിവരണം യാത്രാവാണി.

സൈലൻസ് പ്ലീസ് | യാത്രാവാണി | Podcast 06.05.2022

മഴക്കാട്. ജൈവവൈവിധ്യങ്ങളുടെ അക്ഷയഖനി. ഒരു പരിസ്ഥിതി പോരാട്ടത്തിന്റെ നിനവിടം. സൈലന്റ് വാലി. ഈ മൗനാരണ്യത്തിലേക്ക് സ്വാ​ഗതം. യാത്രാവാണി ജി.ജ്യോതിലാല്‍. എഡിറ്റ്: ദിലീപ് ടി.ജി

കാട്ടിലെ മനുഷ്യനെ കാണാം | യാത്രാവാണി | Orangutans 03.05.2022

വംശനാശ ഭീഷണിയുടെ അങ്ങേയറ്റത്ത് എത്തി പുനഃരധിവാസ സംരക്ഷിത പ്രവര്‍ത്തനങ്ങളിലൂടെ മെല്ലെ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ് ഉറാന്‍ ഗുണ്ടാന്‍. മലേഷ്യ സാരാവാക്കിലെ ബോര്‍ണിയോ മഴക്കാടുകളില്‍ ഒന്നായ സെമ്മന്‍ഗോ നാഷ്ണല്‍ പാര്‍ക്കിലേക്ക് ഉറാന്‍ ഗുട്ടാനുകളെ കാണാനായി ഒരു യാത്രാ. യാത്രാവാണി ജി. ജ്യേതിലാല്‍. എഡിറ്റ്: ദിലീപ് ടി.ജി

കാട്ടിലമ്മയ്ക്ക് കടലമ്മ കൂട്ട് | യാത്രാവാണി | Podcast 29.04.2022

കാട്ടില്‍ മേക്കതില്‍ അമ്മ' എന്ന പേരില്‍ അറിയപ്പെടുന്ന ഭദ്രകാളിയാണ് ഇവിടെ പ്രതിഷ്ഠ. പൂജിക്കാനുള്ള സാധനങ്ങള്‍ കൗണ്ടറില്‍നിന്ന് വാങ്ങാം. അതില്‍ മണിയാണ് പ്രധാനം. ക്ഷേത്രത്തില്‍ നിന്ന് പൂജിച്ചുകിട്ടുന്ന മണി ഏഴു പ്രാവശ്യം വലംവെച്ച് പേരാലില്‍ കെട്ടണം. ഇങ്ങനെ മൂന്നുതവണ ചെയ്താല്‍ ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നാണ് വിശ്വാസം. പേരാലില്‍ തൂങ്ങിക്കിടക്കുന്ന ആഗ്രഹങ്ങള്‍ കണ്ടാല്‍ത്തന്നെ വിശ്വാസത്തിന്റെ ശക്തി ബോധ...

ഇരുവഞ്ഞിപ്പുഴ റാഫ്റ്റിങ്ങിനുള്ളതാണ് 25.04.2022

മഴക്കാലം മലബാറിന് ജലസാഹസിക വിനോദങ്ങളുടേതാവുകയാണ്. ചെറുപുഴയില്‍ തേജസ്വിനിക്ക് പുറമെ ഇരുവഞ്ഞിപ്പുഴയിലും റാഫ്റ്റിങ്ങ് ഒരാവേശമായി മാറിയിരിക്കുകയാണ്

ശുഭപ്രതീക്ഷാ മുനമ്പില്‍ | യാത്രാവാണി | cape of good hope 22.04.2022

ഇത് കൊടുങ്കാറ്റുകളുടെ മുനമ്പായിരുന്നു. ഇന്നും അവിടെ കാറ്റിന് കുറവില്ല. ധ്രുവദേശത്തെ മഞ്ഞുരുകി കടലിലെത്തുന്നതുകൊണ്ടുതന്നെ അറ്റ്ലാന്റിക് ഒരു ശീത സമുദ്രമാണ്. ഇവിടുത്തെ ശക്തമായ കടല്‍ക്കാറ്റിനും കുളിരാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് പായ്ക്കപ്പലില്‍ ലോകംചുറ്റാനെത്തിയ നാവികര്‍ ആഫ്രിക്കയിലെ ഈ മുനമ്പ് കടക്കാന്‍ പ്രയാസപ്പെട്ടു. അതുകൊണ്ടാവാം, ആദ്യമായി ഇവിടെയെത്തിയ പോര്‍ച്ചുഗീസ് നാവികന്‍ ബര്‍ത്തുലൂമിയോ ഡയസ് ഈ ദേശത...

ആറന്മുളയ്ക്കും കണ്ണാടിക്കും | യാത്രാവാണി | Aranmula kannadi 18.04.2022

ശില്‍പ്പകലാ ചരിത്രത്തില്‍ ദൈവീകമായൊരു കണ്ടെത്തലായാണ് ആറന്മുള കണ്ണാടിയുടെ പെരുമ. വിശ്വമാകെ പടര്‍ന്ന ആ പൈതൃക ഗ്രാമ പെരുമയിലൂടെ. യാത്രാവാണി ജി.ജ്യോതിലാല്‍.എഡിറ്റ്: ദിലീപ് ടി.ജി

പാലൊഴുകും പാറമേലേറെണ്ടേ | യാത്രാവാണി | Podcast 15.04.2022

തൊടുപുഴ മുട്ടത്ത് നിന്നും വാഗമണ്ണിലെ പാലൊഴുകും പാറയിലേക്ക് ഓഫ് റോഡ് ജീപ്പിലൊരു സാഹസിക യാത്രാ. യാത്രാവാണി ജി. ജ്യോതിലാല്‍. എഡിറ്റ്: ദിലീപ് ടി.ജി

വെണ്ണക്കല്ലില്‍ ഒരു ഭക്തികാവ്യം | യാത്രാവാണി | Podcast 11.04.2022

അത്ഭുതമൂറുന്ന മിഴികളുമായാണ് ഓരോ സഞ്ചാരിയും ഈ ശില്‍പ വിസ്മയത്തിന് മുന്നില്‍ നില്‍ക്കുന്നത്. റാണാ കപൂര്‍ ജൈനക്ഷേത്ര വിശേഷങ്ങളിലേക്ക് ജി.ജ്യോതിലാലിന്റെ യാത്രാവിവരണം: യാത്രാവാണി

ആഫ്രിക്ക ഒരു മുളവേലിക്കപ്പുറം | യാത്രാവാണി |Yellapur 08.04.2022

ഡാന്‍ഡേലിയില്‍ നിന്നും സാത്തോട് വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രയിലായിരുന്നു. രണ്ട് ദിവസമായി ഡാന്‍ഡേലിയില്‍ ബൈക്കില്‍ കറങ്ങിയത് കാരണം പുതിയ കാഴ്ചകളായിട്ടും കണ്‍പോളകള്‍ അടയുന്നു. ബസില്‍ ഇരുന്ന് ഒന്ന് മയങ്ങിയപ്പോള്‍ ഒരു ആഫ്രിക്കന്‍ യാത്രയാണ് സ്വപ്‌നത്തില്‍ വന്നത്. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രവാണി. എഡിറ്റ്: ദിലീപ് ടി.ജി

ഡാന്‍ഡേലിയന്‍ ഡെയ്‌സ് | യാത്രാവാണി | Dandeli 04.04.2022

ഡാന്‍ഡേലി പേരുകേള്‍ക്കുമ്പോള്‍ ഒരു താളം ഉണ്ട്. പാറകൂട്ടങ്ങളെയും കുഞ്ഞ് കുഞ്ഞ് തുരുത്തുകളെയും തല്ലി തലോടി ഒഴുകുന്ന കാളിപ്പുഴയുടെ താളമാണത്. ഏഷ്യയിലെ ഏറ്റവും വലിയ പേപ്പര്‍ മില്ല് ആയ വെസ്റ്റ് കോസ്റ്റ് പേപ്പര്‍ മില്ലും ഇവിടെയാണ് ഉള്ളത്. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി എഡിറ്റ്: ദിലീപ് ടി.ജി

പുരത്തോണിയില്‍ ഒരു നിലാവുള്ള രാത്രിയില്‍ | യാത്രാവാണി | kottapuram kayal 01.04.2022

കിഴക്കിന്റെ വെന്നീസായ ആലപ്പുഴയില്‍ ഹൗസ്‌ബോട്ടുകളുടെ ട്രാഫിക്ക് ജാം ആണ്. എന്നാല്‍ 12 ഹൗസ്‌ബോട്ടുകളുമായി സഞ്ചാരികളെ വരവേല്‍ക്കുന്ന കോട്ടപ്പുറം കായല്‍ ശാന്തസുന്ദരമായ ഒരു അനുഭവം പകരുന്നു. യാത്രാവാണി ജി.ജ്യോതിലാല്‍. എഡിറ്റ്: ദിലീപ് ടി.ജി

ഇളയ മകളുടെ നാട്ടില്‍ | യാത്രാവാണി | Chikmagalur 28.03.2022

ചിക്കമംഗളൂരു എന്താണെന്ന് ചോദിച്ചാല്‍ മുമ്പ് ഞാന്‍ പറയുമായിരുന്നു അത് ഇന്ദിരാഗാന്ധി പണ്ട് മത്സരിച്ച മണ്ഡലം അല്ലേയെന്ന് എന്നാല്‍ ഇപ്പോള്‍ ചിക്കമംഗളൂരു അത് മാത്രമല്ല. കാഴ്ചകളുടെ അക്ഷയഖനി സമ്മാനിച്ച ഒരു നല്ല യാത്രയുടെ ഓര്‍മ്മകള്‍ നല്‍കിയ ഇടം കൂടിയാകുന്നു. യാത്രാവാണി ജി ജ്യോതിലാല്‍. എഡിറ്റ്: ദിലീപ് ടി.ജി

ചെണ്ടതൂക്കി മലക്കിപ്പുറം | യാത്രാവാണി | chendathookki mala 25.03.2022

വടക്കേ വയനാട്ടില്‍ മക്കിയാട് കോറോത്തെ തൊണ്ടനാടുചാല്‍മലയിലൊരു കൂളിപ്പാറയുണ്ട്. ആരും കീഴടക്കിയിട്ടില്ലാത്ത ആ മലയിലേക്കൊരു സാഹസിക യാത്ര. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി എഡിറ്റ്: ദിലീപ് ടി.ജി

ഭാവനായാത്രകൾ | യാത്രാവാണി 21.03.2022

ജീവിതത്തിലെന്നെങ്കിലും കാണണം എന്ന് മനസ്സിലുറപ്പിച്ച ചില സ്ഥലങ്ങളുണ്ടായിരുന്നു. താജ് മഹല്‍, ഈജിപ്തിലെ പിരമിഡ്, ബക്കിങ്ഹാം പാലസ്.. പട്ടിക അങ്ങിനെയായിരുന്നു. സിനിമാതാരമായി രാജ്യാന്തര യാത്രകള്‍ക്ക് അവസരം വന്നപ്പോള്‍ കണ്ടത് ഇതൊന്നും ആയിരുന്നില്ല. വിയന്ന, മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലാന്റ്, പോണ്ടിച്ചേരി, ലേ. അങ്ങിനെയൊക്കെയായിരുന്നു യാത്രകള്‍. അതുകൊണ്ടുതന്നെ 'മാതൃഭൂമി യാത്ര' താജ്മഹലിലേക്ക് ക്ഷണിച്ചപ്പോള്‍...

പരേതര്‍ക്കൊപ്പം ഒരു ചൂട് ചായ | യാത്രാവാണി | Lucky Restaurant Ahmedabad 19.03.2022

കഴിഞ്ഞ ലക്കം യാത്രാവാണിയുടെ ഒരു തുടര്‍ച്ചയാണിത്. കൗതുകം കൂടിയ ഒരു കാര്യം ആയതുകൊണ്ടാണ് ആ യാത്രയില്‍ നിന്ന് അടര്‍ത്തിമാറ്റി ഇത് പ്രത്യേകമാക്കിയത്. ഒരു ഹോട്ടല്‍ വിശേഷമാണിത്. യാത്രവാണി ജി. ജ്യോതിലാല്‍ | എഡിറ്റ്: ദിലീപ് ടി.ജി

അംദാബാദ്: പണം എറിഞ്ഞ് പണം വാരുന്ന നഗരം | യാത്രാവാണി | Ahmedabad 14.03.2022

1411 ല്‍ മുലാഫരീദ് രാജവംശം ഗുജറാത്തില്‍ സ്ഥാപിക്കപ്പെട്ടു. സുല്‍ത്താന്‍ അഹമ്മദ് ഷാ സബര്‍മതി നദിക്കരയില്‍ വിശ്രമിക്കുമ്പോള്‍ ഒരു മുയല്‍ പട്ടിയെ ഓടിക്കുന്നത് കണ്ടു. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ്: ദിലീപ് ടി.ജി

കുരിശുമലയില്‍ നിന്നും നാട് നോക്കുമ്പോള്‍ | യാത്രാവാണി | Nadunokkimala 12.03.2022

വാഗമണ്ണില്‍ പല തവണ പോയിട്ടുണ്ട്. പക്ഷേ അവിടെ ഒരു നാട് നോക്കിമലയുണ്ടെന്നും അത് കണ്ടിട്ടുണ്ടോയെന്നും ചോദിച്ചത് സുഹൃത്ത് ഷാനവാസ് ആണ് എന്നാല്‍ പിന്നെ അത് കണ്ടിട്ടുതന്നെ കാര്യം എന്ന് ഉറപ്പിച്ചു. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം: യാത്രാവാണി. എഡിറ്റ്: ദിലീപ് ടി.ജി

Lyt til podcasten യാത്രാവാണി | Yathravaani | Travelogue i Replaio

Radio og podcasts i én app - gratis og uden tilmelding. Installer i dag, og gå ikke glip af lanceringen

Hent den på Google Play

Replaio er ikke podcastudgiver; programmernes navne, coverbilleder og lyd tilhører deres ophavsmænd og distribueres via offentlige RSS-feeds.