Mathrubhumi

Out OF Town By Anjay Das

യാത്രകളും യാത്രാ വിശേഷങ്ങളും കേള്‍ക്കാം

Forfatter

Mathrubhumi

Kategori

Society

Podcastens hjemmeside

www.mathrubhumi.com

Seneste episode

8. jan. 2026

Hvor kan du lytte?

Podcasts i appen Replaio Radio Kommer snart

Podcasts kommer snart til appen. Installer nu, og vær den første til at se en helt ny tilgang til podcasts

Hent den på Google Play Installer gratis Android næsten 10 mio. downloads · 4,8 i bedømmelse iOS snart

Episoder

ഡൽഹി യാത്രയ്ക്കൊരുങ്ങുകയാണോ? ബ‍ഡ്ജറ്റ് ഫ്രണ്ട്ലി ഷോപ്പിങ്ങാണോ മനസിൽ? ഇക്കാര്യം അറിഞ്ഞിരിക്കാം| Delhi shopping places 24.04.2025

ഷോപ്പിങ് പ്രേമികളെ മോഹിപ്പിക്കുന്ന ന?ഗരമാണ് ഡല്‍ഹി. കൈയിലുള്ള കാശിനനുസരിച്ച് ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി ഷോപ്പിങ് നടത്താന്‍ സാധിക്കുന്ന ഡല്‍ഹിയിലെ ചില മാര്‍ക്കറ്റുകളെ പരിചയപ്പെടാം. ഹോസ്റ്റ്: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.  

തേൻ പരിചയപ്പെടാം, രുചിക്കാം; വെറൈറ്റിയാണ് ഹണി മ്യൂസിയം | Honey Museum Wayanad 17.04.2025

സഞ്ചാരികളെ കാത്തിരിക്കുകയാണ് വയനാട് ഓള്‍ഡ് വൈത്തിരിയിലെ ഹണി മ്യൂസിയം. ഏഷ്യയിലെ ഏറ്റവും വലിയ ഹണി മ്യൂസിയമെന്നാണ് അധികൃതര്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഹോസ്റ്റ്: അഞ്ജയ് ദാസ്. എന്‍.ടി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.  

രാമേശ്വരത്തേക്കാണോ അടുത്ത യാത്ര? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം | Rameswaram 10.04.2025

പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രവും തീര്‍ത്ഥാടന കേന്ദ്രവുമാണ് രാമേശ്വരം. രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ കടല്‍പ്പാലമായ രാമേശ്വരത്തെ പാമ്പന്‍പാലം ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചത്. ക്ഷേത്രനഗരമായ രാമേശ്വരത്തേക്ക് മൂന്നുവര്‍ഷത്തോളമായി മുടങ്ങിക്കിടന്ന റെയില്‍ ഗതാഗതമാണ് ഇതോടെ പുനഃസ്ഥാപിച്ചത്. രാമേശ്വരം സന്ദര്‍ശിക്കുമ്പോള്‍ നിര്‍ബന്ധമായും അനുഭവിച്ചറിയേണ്ട അഞ്ച് കാര്യങ...

മലേഷ്യന്‍ തെരുവിലെ രുചിവൈവിധ്യം | Malaysian food 03.04.2025

 രൂക്ഷ ഗന്ധമുള്ള ദുരിയാന്‍ ചക്ക, വിവിധ തരം പഴങ്ങള്‍  മലേഷ്യയിലെത്തിയാല്‍ എന്തൊക്കെ കഴിക്കാം. മലേഷ്യന്‍ യാത്രയിലെ വിശേഷങ്ങളുമായി സാധന സുധാകരന്‍. ഹോസ്റ്റ്: അഞ്ജയ് ദാസ്.എന്‍.ടി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

മലേഷ്യയില്‍ ആണ്, പക്ഷെ തമിഴ് സിനിമക്കാരുടെ ഇഷ്ട ലോക്കേഷന്‍  | Batu Caves In Malaysia 27.03.2025

മലേഷ്യയിലെ സെലാങ്കറില്‍ സ്ഥിതിചെയ്യുന്ന നാനൂറു ദശലക്ഷം വര്‍ഷം പഴക്കമുള്ള ചുണ്ണാമ്പു പാറകളാല്‍ നിര്‍മ്മിതമായ ഗുഹകളാണ് ബാത്തു ഗുഹകള്‍ മുരുകന്‍ വസിക്കുന്ന പത്താമത്തെ ഗുഹ ആയാണ് ബാത്തു ഗുഹ അറിയപ്പെടുന്നത്. അതില്‍ ആദ്യ ആറെണ്ണം ഇന്ത്യയിലും ബാക്കിയുള്ളത് മലേഷ്യയിലും ആണ്. 1890-ല്‍ തമ്പുസാമി പിള്ളൈ എന്ന ധനികനായ തമിഴ് വംശജനാണ് മുരുകനെ ഈ ഗുഹയില്‍ പ്രതിഷ്ഠിച്ചത്.  ബാത്തു ഗുഹകളുടെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില...

വിസാ ഫ്രീ, ചിലവ് കുറവ്; എങ്ങനെയൊക്കെയാണ് ടൂറിസം രംഗത്ത് മലേഷ്യ മുന്നേറുന്നത്? | Malaysia 20.03.2025

തെക്കുകിഴക്കന്‍ ഏഷ്യയിലുള്ള രാജ്യമാണ് മലേഷ്യ. പതിമൂന്നു സംസ്ഥാനങ്ങള്‍ ചേര്‍ന്ന ഒരു ഫെഡറേഷനാണിത്. മലേഷ്യയ്ക്ക് നൂറ്റാണ്ടുകളുടെ ചരിത്രം ഉണ്ട്. ഇന്ത്യയിലെ ചോള രാജവംശത്തിലെ രാജാക്കന്മാര്‍ മലേഷ്യ ഭരിച്ചിട്ടുണ്ട്. മലയ് ആണ് മലേഷ്യയിലെ ഭൂരിപക്ഷം ആളുകളും സംസാരിക്കുന്ന ഭാഷ. ചെറിയ തോതില്‍ തമിഴ് സംസാരിക്കുന്നവരുമുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രം വിളിച്ചോതുന്ന ക്ഷേത്രങ്ങള്‍ മലേഷ്യയില്‍ ഉണ്ട്. സാധനാ സുധാ...

പൂരത്തിനല്ലാതെ വടക്കുന്നാഥ ക്ഷേത്രത്തിൽ പോയിട്ടുണ്ടോ? വ്യത്യസ്തമായ അനുഭവമാണത് | Sree Vadakkumnathan Temple 13.03.2025

തൃശ്ശൂര്‍ നഗരഹൃദയത്തിലുള്ള തേക്കിന്‍കാട് മൈതാനത്തിന്റെ മധ്യത്തിലാണ്  ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദക്ഷിണ കൈലാസം എന്നും അറിയപ്പെടുന്ന ക്ഷേത്രമാണിത്. പുരാതന കേരളത്തിലെ 108 ശിവാലയ സ്‌തോത്രത്തില്‍ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന ക്ഷേത്രംകൂടിയാണിത്. ശിവന്‍ (വടക്കുംനാഥന്‍), പാര്‍വ്വതി, ശ്രീരാമന്‍ (വിഷ്ണു), ശങ്കരനാരായണന്‍, മഹാഗണപതി എന്നിവരാണ് പ്രധാനപ്രതിഷ്ഠകള്‍. ഹോസ്റ്റ്: അഞ്ജയ് ദാസ്. എന്‍...

കവിത പോലൊരു പേര്, ഉള്ളില്‍ക്കടന്നാല്‍ പ്രകൃതി ഒരുക്കിയ മായാജാലം; പോകാം വനപര്‍വത്തിലേക്ക് | Vanaparvam Biodiversity Park at Kozhikode 06.03.2025

കോഴിക്കോട് നഗരത്തിന്റെ തിരക്കുകളില്‍നിന്നെല്ലാം മാറി അത്രമേല്‍ ശാന്തമായ ഒരിടത്തേക്ക് യാത്ര പോകാന്‍ ആലോചിക്കുന്നവരാണോ നിങ്ങള്‍? അങ്ങനെയെങ്കില്‍ നിങ്ങളെ കാത്ത് വനപര്‍വമുണ്ട്. താമരശ്ശേരിയ്ക്കടുത്ത് കാക്കവയലിലാണ് പേരില്‍ത്തന്നെ കാവ്യാത്മകതയുള്ള ഈ മനോഹരഭൂമിയുള്ളത്. കാടിന്റെ മടിത്തട്ടില്‍ പ്രകൃതിയെ തൊട്ടറിയാനുള്ള അവസരമാണ് വനപര്‍വം ഒരോ സഞ്ചാരിക്കുമായി ഒരുക്കുന്നത്.  | ഹോസ്റ്റ്: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട...

 കടല്‍പോലൊരു വിസ്മയ നൗക  | Anthem of the Seas 05.12.2024

അഞ്ച് ബോയിങ് ജെറ്റുകള്‍ ചേരുന്നതിനെക്കാള്‍ നീളം, ഗിസയിലെ ഗ്രേറ്റ് പിരമിഡിനെക്കാള്‍ രണ്ടര ഇരട്ടി ഉയരം, മൂന്ന് ബാസ്‌കറ്റ്ബോള്‍ കോര്‍ട്ടുകള്‍ ചേരുന്നതിനെക്കാള്‍ വീതി... കൊച്ചിയുടെ തീരത്തെത്തിയ കരീബിയന്‍ ക്രൂയിസ് ഇന്റര്‍നാഷണലിന്റെ 'ആന്തം ഓഫ് ദി സീസ്' എന്ന ആഡംബരക്കപ്പലിന്റെ വലുപ്പമാണിത്. ക്രൂയിസിന്റെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍...

ഒരുഭാഗത്ത് പുഴയോരഭംഗിയും മറുഭാഗത്ത് കടലിന്റെ സൗന്ദര്യവും, പോകാം സാന്‍ഡ് ബാങ്കിലേക്ക്  | Vadakara Sand Banks Beach 28.11.2024

കോഴിക്കോട് ജില്ലയിലെ വടകരയിലെ പ്രധാനപ്പെട്ട ബീച്ച് ടൂറിസം കേന്ദ്രമാണ് സാന്‍ഡ് ബാങ്ക്. സൗജന്യമാണ് ബീച്ചിലേക്കുള്ള പ്രവേശനം. കുട്ടികളുടെ പാര്‍ക്ക് ഉള്‍പ്പെടെയുള്ള ഭാഗത്തേക്ക് കയറണമെങ്കില്‍ 10 രൂപയാണ് ഫീസ്. കുട്ടികള്‍ക്ക് അഞ്ചും. പുഴയും കടലും ചേരുന്ന അഴിത്തല അഴിമുഖം ഇവിടെനിന്ന് കാണാം. സാന്‍ഡ് ബാങ്കിന്റെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍...

കനത്ത മഴ, തെന്നുന്ന വഴി, അതിസാഹസികമായി ടൈഗേഴ്സ് നെസ്റ്റിലേക്ക് | Tiger's Nest 14.11.2024

12 പേരുടെ ഒരു സംഘത്തോടൊപ്പമായിരുന്നു യാത്ര. അവരില്‍ ഭൂരിഭാഗവും ഊര്‍ജ്ജസ്വലരായിരുന്നു. ശരീരഭാരം വേണ്ടുവോളമുള്ള എന്റെ ഉറ്റസുഹൃത്ത്, കാല്‍മുട്ടിന്റെ പ്രശ്‌നമുണ്ടായിട്ടും മുന്നിലുള്ള വെല്ലുവിളികളെ തൃണവല്‍ഗണിച്ചുകൊണ്ടുതന്നെ ഈ യാത്രയില്‍ പങ്കാളിയായി. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. മഴയിലേയ്ക്ക് കണ്ണുതുറന്ന പ്രഭാതത്തില്‍ തന്നെ ഞങ്ങള്‍ യാത്ര പുറപ്പെട്ടു. പാരോ പട്ടണത്തില്‍നിന്ന് (നിരവധി ആരാധനാലയങ്ങളും ചരിത്...

എമ ദട്ഷി,ഉപ്പിട്ട ചായ, യാക്ക് ചീസ്; ഭൂട്ടാനിലെ രുചിവൈവിധ്യങ്ങള്‍  | Taste of Bhutan 24.10.2024

ബുദ്ധവിഹാര കേന്ദ്രങ്ങളുടെ മാത്രമല്ല, വൈവിധ്യമാര്‍ന്ന രുചികളുടെ നാടുകൂടിയാണ് ഭൂട്ടാന്‍. ഔട്ട് ഓഫ് ടൗണില്‍ മാതൃഭൂമി ഡോട്ട് കോം ചീഫ് സബ് എഡിറ്റര്‍ സാധന സുധാകരന്റെ ഭൂട്ടാന്‍ പര്യടനം തുടരുന്നു. ഹോസ്റ്റ്: അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ് 

ഒരു ഭൂട്ടാന്‍ യാത്രയുടെ ആരംഭം | Bhutan Travalogue 17.10.2024

തെക്കനേഷ്യയില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള ചെറുരാജ്യമാണ് ഭൂട്ടാന്‍. ഹിമാലയന്‍ താഴ്വരയിലുള്ള ഈ രാജ്യത്തിന്റെ ഭൂരിഭാഗവും പര്‍വ്വത പ്രദേശങ്ങളാണ്. ഏറ്റവും ഒറ്റപ്പെട്ട ലോകരാജ്യങ്ങളിലൊന്നാണിത്. ആധുനിക നൂറ്റാണ്ടിലും സമ്പൂര്‍ണ്ണ രാജവാഴ്ച നിലനില്‍ക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഭൂട്ടാന്‍ . ഭൂട്ടാനിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോം ചീഫ് സബ് എഡിറ്റര്‍ സാധന സുധാകരന്‍ പങ്കുവെയ...

നട്ടപ്പാതിരയ്ക്ക് കാറിനുമുന്നില്‍ കാട്ടാന, ഒരു ഊട്ടി യാത്രാനുഭവം | Ooty travelogue 03.10.2024

ഊട്ടിയില്‍ നിന്ന് നിലമ്പൂര്‍ വഴി തിരികെ വരുമ്പോള്‍ രാത്രിയില്‍ ഗൂഡല്ലൂര്‍ വെച്ച് കാറിനുമുന്നില്‍ അതാ ഒരു കാട്ടാന. പിന്‍കാലുകള്‍ റോഡിലും ബാക്കി ഭാഗം കൈവരിക്കപ്പുറവുമായി നിന്ന് ഓരത്തെ മുളങ്കൂമ്പുകള്‍ രുചിയ്ക്കുകയായിരുന്നു ആ ആന... അപൂര്‍വ യാത്രാനുഭവവുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

ഡാമുകളും വെള്ളച്ചാട്ടങ്ങളും കാത്തിരിക്കുന്നു, വിട്ടാലോ തൃശ്ശൂരേക്ക് | Thrissur Tourism 19.09.2024

വിനോദസഞ്ചാരകേന്ദ്രങ്ങളുടെ കേന്ദ്രമാണ് തൃശ്ശൂര്‍. വെള്ളച്ചാട്ടങ്ങളും ഡാമുകളും തുടങ്ങി യാത്രികര്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങള്‍ നല്‍കുന്നു തൃശ്ശൂര്‍ ജില്ല. ഒരു സഞ്ചാരി തൃശ്ശൂരില്‍ കണ്ടിരിക്കേണ്ട ചില വിനോദസഞ്ചാരകേന്ദ്രങ്ങള്‍ പരിചയപ്പെടാം. ഹോസ്റ്റ്; അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് 

ചുറ്റും പച്ചപുതച്ച കുന്നുകള്‍, മധ്യത്തിലായി ചെറു ദ്വീപുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന മനോഹരമായ അണക്കെട്ട് | Banasura Sagar Dam 05.09.2024

ബാണാസുരസാഗര്‍ ഡാം ഹൈഡല്‍ ടൂറിസം കേന്ദ്രം വൈകീട്ട് 5.45 വരെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി വയനാട് കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഉത്തരവിറക്കി. കാലവര്‍ഷം ശക്തിപ്രാപിച്ചപ്പോള്‍ വിനോദസഞ്ചാരകേന്ദ്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും തുടര്‍ന്ന് വൈകീട്ട് നാലുവരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയുംചെയ്തിരുന്നു. സഞ്ചാരികളുടെ സുരക്ഷയില്‍ പ്രത്യേക ശ്രദ്ധയുണ്ടാകണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ഹോസ്റ്റ്:...

റബര്‍ കാടുകള്‍ക്കിടയില്‍ പ്രകൃതി കാത്തുവച്ച വിസ്മയം, അരുവിക്കുഴി വെള്ളച്ചാട്ടം | Aruvikuzhy Waterfalls 22.08.2024

മഴക്കാലമായതോടെ സജീവമായിരിക്കുകയാണ് കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തിലെ അരുവിക്കുഴി വെള്ളച്ചാട്ടം. റബര്‍ കാടുകള്‍ക്കിടയില്‍ പ്രകൃതി കാത്തുവച്ച വിസ്മയമാണ് അരുവിക്കുഴി. ഡി റ്റി പി സിയുടെ നിയന്ത്രണത്തിലാണ് ഈ വെള്ളച്ചാട്ടം. അരുവിക്കുഴി വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങള്‍ കേള്‍ക്കാം. ഹോസ്റ്റ്: അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്  | Aruvikuzhy Waterfalls

മഴയൊന്ന് ശമിക്കട്ടെ, യാത്ര പിന്നീടാകാം; സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു | monsoon tourism 01.08.2024

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. ഇവിടങ്ങളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കില്ല. അതോടൊപ്പം സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിലും വനപാതകളിലും ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയല്‍സംസ്ഥാനമായ കര്‍ണാടകയിലും വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. ഹോസ്റ്റ്: അഞ്ജയ് ദാസ് എന്‍.ടി സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്  

ശ്രീരാമ സന്നിധിയിലേക്ക്... തൃപ്രയാറിലേക്ക് | Thriprayar Sree Ramaswami Temple 25.07.2024

കേരളത്തിലെ പ്രസിദ്ധവും പുരാതനവുമായ ക്ഷേത്രങ്ങളിലൊന്നാണ് തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രം. ഹൈന്ദവ വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമാണ് 'മര്യാദാ പുരുഷോത്തമന്‍' ശ്രീരാമന്‍. ഖരന്‍, ദൂഷണന്‍, ത്രിശിരസ്സ് എന്നീ മൂന്ന് രാക്ഷസന്മാരെയും അവരുടെ പതിനായിരം പടയാളികളെയും വെറും മൂന്നേമുക്കാല്‍ നാഴികകൊണ്ട് നിഗ്രഹിച്ചശേഷം പ്രദര്‍ശിപ്പിച്ച വിശ്വരൂപമാണ് ഇവിടത്തെ പ്രതിഷ്ഠയുടെ രൂപമെന്ന് വിശ്വസിച്ചുവരുന്നു....

പ്രകൃതിയെ അറിഞ്ഞ് പോകാം കോഴിക്കോട്ടെ ദശാവതാര ക്ഷേത്രങ്ങളിലേക്ക്| Deshaavathara Temple Kozhikode 11.07.2024

മലബാർ മേഖലയിൽ വിസ്മൃതിയിലാണ്ടുകിടന്ന ഒരു ക്ഷേത്ര ശൃംഖലയുണ്ട് കോഴിക്കോട്. അതാണ് കാക്കൂർ, ചേളന്നൂർ, നന്മണ്ട പ്രദേശങ്ങളിലായി കിടക്കുന്ന ദശാവതാര ക്ഷേത്രങ്ങൾ. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിയുടെ സന്ദർശനത്തോടെ ഈ സ്പിരിച്വൽ ടൂറിസം സർക്യൂട്ട് വീണ്ടും വാർത്തകളിൽ നിറയുകയാണ്.സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.പ്രൊഡ്യൂസര്‍: വൃന്ദ മോഹന്‍

മഴക്കാലമാണ്; യാത്രപോകാം കരുതലോടെ | Monsoon Tourism in Kerala 27.06.2024

മണ്‍സൂണ്‍ കാലത്തെ യാത്രകള്‍ എപ്പോഴും ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിക്കും. മഴക്കാലത്ത് എവിടെ എങ്ങനെ പോകണമെന്ന് ഔട്ട്ഓഫി ടൗണില്‍ അഞ്ജയ് ദാസ് പറയുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് |  Monsoon Tourism in Kerala

എത്രപേര്‍ക്കറിയാം, കേരളത്തില്‍ ഒരു ലങ്കയുണ്ടെന്ന്| Lanka in kerala 13.06.2024

 കാണാന്‍ അത്രമേല്‍ ഭംഗിയുണ്ടെങ്കിലും ഇതുവരെ സഞ്ചാരികളാരും എത്തിനോക്കാത്ത ഒരിടമുണ്ട് കേരളത്തില്‍. കൊച്ചി ഏഴിക്കരയിലെ ലങ്കാ ദ്വീപാണ് ടൂറിസം മാപ്പില്‍ ഇടംപിടിക്കാന്‍ കാത്തിരിക്കുന്ന ആ മനോഹരഭൂമി. എങ്ങനെ ലങ്കയിലെത്താം, അവിടെ കാത്തിരിക്കുന്ന കാഴ്ചകള്‍ എന്തൊക്കെയാണ്. ലങ്കയുടെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ . പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്  | Lanka in ke...

15 കിലോമീറ്റര്‍ നീളം, ഡ്രൈവിങ് പ്രേമികളുടെ ഇഷ്ട റോഡ് | Container Terminal Road Kochi 06.06.2024

റൈഡര്‍മാരുടേയും ഡ്രൈവിങ് പ്രേമികളുടേയും ഇഷ്ട റോഡാണ് കൊച്ചിയിലെ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡ്. ആരെയും ആകര്‍ഷിക്കുന്ന ഭം?ഗിയാല്‍ സിനിമകളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ റോഡിലൂടെയുള്ള യാത്രയാണ് ഈയാഴ്ചത്തെ ഔട്ട് ഓഫ് ടൗണില്‍. തയ്യാറാക്കി അവതരിപ്പിച്ചത്:  അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് 

അന്ന് വെറും മണൽപ്പുറം, ഇന്ന് സഞ്ചാരികളുടെ ഒഴുക്ക്; വേറെ വൈബാണ് സാമ്പ്രാണിക്കോടിയിൽ 23.05.2024

ദേശീയജലപാതയ്ക്ക് വേണ്ടി ആഴംകൂട്ടിയപ്പോള്‍ വാരിയിട്ട മണ്ണും ചെളിയും മണല്‍പ്പുറമായി. അവിടെ കണ്ടല്‍ച്ചെടികള്‍ വളര്‍ന്നു. അങ്ങിനെ വിശാലമായ കായല്‍നടുവില്‍ ഒരു കാനനതുരുത്ത് ഉണ്ടായി. അവിടേക്ക് സഞ്ചാരികളെ കൊണ്ടുപോവുമ്പോള്‍ ആദ്യം പലരും മൂക്കത്ത് വിരല്‍വെച്ചു. തയ്യാറാക്കി അവതരിപ്പിച്ചത് അ‍ഞ്ജയ്ദാസ് എൻ.ടി. | സൗണ്ട്മിക്സിങ് -പ്രണവ് പി.എസ് | പ്രൊഡ്യൂസർ - അൽഫോൻസ പി. ജോർജ്ജ്

ദക്ഷിണകാശിയിലേക്ക്... കൊട്ടിയൂരിലേക്ക് | Kottiyur 16.05.2024

ദക്ഷിണകാശിയെന്ന് പേരുകേട്ട കൊട്ടിയൂർ മഹാദേവക്ഷേത്രം വൈശാഖോത്സവത്തിന് ഒരുങ്ങുന്നു. മേയ് 21 മുതൽ 27 ദിവസമാണ് ഉത്സവം. ദക്ഷയാഗസ്മരണയിലാണ് വൈശാഖോത്സവം നടക്കുന്നത്. തയ്യാറാക്കി അവതരിപ്പിച്ചത് അ‍ഞ്ജയ്ദാസ് എൻ.ടി. | സൗണ്ട്മിക്സിങ് -പ്രണവ് പി.എസ് | പ്രൊഡ്യൂസർ - അൽഫോൻസ പി. ജോർജ്ജ്

Lyt til podcasten Out OF Town By Anjay Das i Replaio

Radio og podcasts i én app - gratis og uden tilmelding. Installer i dag, og gå ikke glip af lanceringen

Hent den på Google Play

Replaio er ikke podcastudgiver; programmernes navne, coverbilleder og lyd tilhører deres ophavsmænd og distribueres via offentlige RSS-feeds.