Manorama Online
Spiritual
ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്കാസ്റ്റിലൂടെ. Let's listen to Spiritual on Manorama PodcastFor more - https://specials.manoramaonline.com/News/2023/podcast/index.html
Určitě navštivte web podcastu a podpořte jeho tvůrce: bingepods.com
Kde poslouchat?
Podcasty v aplikaci Replaio Radio Už brzyPodcasty míří do aplikace už brzy. Nainstaluj si ji teď a jako první uvidíš úplně nový pohled na podcasty
Epizody
അധികാരം ഉന്മത്തനാക്കിയ രാജാവ് 29.05.2026 3:18
സൂര്യവംശത്തിലെ ശക്തനായ ഭരണാധികാരിയായിരുന്ന ഇക്ഷ്വാകു രാജാവിന്റെ നൂറ് മക്കളിൽ ഏറ്റവും ഇളയവനായിരുന്നു ദണ്ഡൻ. ശക്തിയും അധികാരവുമുണ്ടായിരുന്നെങ്കിലും ദണ്ഡന് ജ്ഞാനവും ആത്മനിയന്ത്രണവും കുറവായിരുന്നു. അധികാര ദുർവിനിയോഗം, അഹങ്കാരം എന്നിവയുടെ വിനാശ ഫലങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പായാണ് ദണ്ഡന്റെ കഥ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ King Dandan's story explains the origin of the Da...
തിലകക്കുറിയായി മാറിയ തപോവൻ മഹരാജ് 25.05.2026 5:37
സ്വാമി തപോവൻ മഹരാജ്... ആധുനിക ഭാരതം കണ്ട ഏറ്റവും ആദരണീയരായ ആത്മീയ ഗുരുക്കന്മാരിലൊരാൾ..ഹിമാലയത്തിന്റെ രത്നമെന്നറിയപ്പെട്ട തപോവൻ സ്വാമി തന്റെ ഉന്നതമായ ജീവിതം കൊണ്ട് ഇന്ത്യയുടെ ആത്മീയവഴിയിൽ തനതായൊരു മുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ തന്നെയായിരുന്നു തപോവൻ മഹരാജിന്റെയും ജനനം. പിന്നീട് അദ്വൈത വേദാന്തത്തിന്റെ പരമാർഥങ്ങൾ തേടിയുള്ള ആ യാത്ര ഹിമവാന്റെ മടിത്തട്ടിലേക്കു നീണ്ടു. ഇവിടെ സംസാരിക്കുന്നത് പ്രിനു...
പുഴകളായി മാറിയ സഹോദരിമാർ 22.05.2026 3:54
അസാധാരണമായ എന്തോ ഒന്ന് ആ കുടിലിലുള്ളതായി സഹോദരിമാർക്ക് തോന്നി. അവിടെ കൃഷി ചെയ്യാനുള്ള ഉപകരണങ്ങളോ വിറകോ സാധാരണ ജീവിതത്തിന്റെ ലക്ഷണങ്ങളോ ഇല്ലായിരുന്നു. രാത്രിയിൽ ഉറക്കമുണർന്ന റൈമ കണ്ടത്, ആ വൃദ്ധ തിളങ്ങുന്ന കണ്ണുകളും നീണ്ട നഖങ്ങളുമുള്ള ഭീകരരൂപിയായ ഒരു പ്രേതമായി മാറുന്നതാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Raima and Saima rivers legend from Tripura tells of two orphaned sist...
സർഗാത്മകത അഥവാ ക്രിയേറ്റിവിറ്റി 18.05.2026 10:28
സർഗാത്മകത എന്ന വാക്കിന് സദ്ഗുരു നൽകുന്ന നിർവചനം വ്യത്യസ്തമാണ്. അദ്ദേഹം വിശ്വസിക്കുന്നത് ഒരു മനുഷ്യനും യഥാർത്ഥ അർത്ഥത്തിൽ 'ക്രിയേറ്റീവ്' ആകാൻ കഴിയില്ല എന്നാണ്. നമ്മുടെ ചുറ്റുമുള്ള കാര്യങ്ങളെ വളരെ തീക്ഷണമായും ആഴത്തിലും നമുക്ക് ഗ്രഹിക്കാൻ കഴിഞ്ഞാൽ, അതിനെ പല രീതികളിൽ കൂട്ടിച്ചേർക്കലുകൾക്ക് വിധേയമാക്കി അനുകരിക്കാൻ നമുക്ക് സാധിക്കും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ Sadhguru challenges conventional...
മഥുരയിലെത്തിയ ശ്രീകൃഷ്ണൻ 15.05.2026 4:16
ഒരു സായാഹ്നമായിരുന്നു അന്ന്. എന്നാൽ മഥുരാപുരി സൂര്യതേജസ്സോടെ അന്നു പ്രകാശിച്ചുനിന്നു. വസുദേവ പുത്രനായ കൃഷ്ണൻ തന്റെ നഗരിയിലേക്കു തിരിച്ചുവരുന്നു. കാലങ്ങൾക്കു മുൻപേ കംസന്റെ ക്രൂരതയിൽനിന്നു രക്ഷിക്കാൻ കൃഷ്ണനെ വസുദേവൻ ഗോകുലത്തിലെത്തിച്ചിരുന്നു. പിന്നീട് ബ്രജഭൂമിയിൽ നന്ദഗോപന്റെയും യശോദാമ്മയുടെയും മകനായി ജീവിതം. അതിനുശേഷം ആദ്യമായി മഥുരയിലെത്തുകയായിരുന്നു മുകുന്ദൻ. ഏട്ടൻ ബലരാമനൊപ്പമായിരുന്നു കൃഷ്ണന്...
തുടക്കത്തിലല്ല...ലക്ഷ്യത്തിലാണു വിജയം | Beyond the Beginning:The Destination Matters 11.05.2026 5:04
ഒട്ടും ആശാവഹമല്ലാത്ത ജീവിതപ്രതിസന്ധികളിൽ പെട്ടുഴറാറുണ്ട് പലരും. ഇനിയൊരു വിജയകാലം അകലെയാണെന്ന് അത്തരം പ്രതിസന്ധികൾ തോന്നിപ്പിച്ചേക്കും. എന്നാൽ വിജയം കുറച്ചുമുന്നിൽ തന്നെ ഒളിഞ്ഞിരിപ്പുണ്ടാകും. അൽപം അധ്വാനമേറിയ ഒരു യാത്ര മാത്രം മതി അവിടെയെത്താൻ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Success is not about the starting point, but the determined journey towards the destination. Sidne...
ചന്ദ്രനിലെ മുയൽ രൂപം | The Legend of the Rabbit on the Moon 08.05.2026 5:15
ജാതകകഥകളിൽ വളരെ പ്രശസ്തമായ ഒരു കഥയാണ് ചന്ദ്രനിലെ മുയൽ. നാം ചന്ദ്രനിലേക്ക് നോക്കുമ്പോൾ അതിന്റെ ഉപരിതലത്തിൽ ഒരു മുയൽരൂപം കാണാറുണ്ട്. ലോകത്തെമ്പാടുമുള്ള പഴമക്കാർ ഈ രൂപത്തിന്റെ ഉദ്ഭവം പശ്ചാത്തലമാക്കി കഥകൾ മെനഞ്ഞിരുന്നു. അത്തരത്തിൽ ജാതകകഥകളിലുള്ള കഥയാണ് ചന്ദ്രനിലെ മുയൽ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The Rabbit on the Moon is a fascinating Jataka tale from ancient India that...
മാടക്കടയിൽ നിന്ന് ആത്മജ്ഞാനം; നിസർഗദത്തയുടെ അസാധാരണ ജീവിതം 04.05.2026 4:23
ആധുനിക അദ്വൈത ചിന്തയിലെ ഏറ്റവും ശ്രദ്ധേയ ശബ്ദങ്ങളിലൊന്നാണ് നിസർഗദത്ത മഹാരാജ്. അദ്ദേഹത്തിന്റെ ആത്മീയ യാത്ര അസാധാരണമായ ലാളിത്യവും തീവ്രതയും നിറഞ്ഞതാണ്. സാധാരണക്കാരനായുള്ള ഒരാളിൽ എങ്ങനെയാണ് ശക്തമായ ആത്മബോധം ഉടലെടുക്കുക എന്നതിന്റെ മികച്ച ഉദാഹരണമാണ് നിസർഗദത്ത. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Nisargadatta Maharaj's remarkable journey from a humble Mumbai shopkeeper to an...
കുബേരന്റെ സദ്യയും ഗണപതിയുടെ തീരാവിശപ്പും 01.05.2026 3:57
ദേവലോകത്തു തനിക്കുള്ള സ്ഥാനവും കൈവശമുള്ള അതിസമ്പത്തും കാരണം കുബേരൻ അൽപം അഹങ്കാരചിത്തനായിരുന്നു. തന്റെ സമ്പത്തും മഹിമയുമൊക്കെ പ്രദർശിപ്പിക്കാനായി അദ്ദേഹം എല്ലാവർഷവും വലിയൊരു വിരുന്ന് തന്റെ രാജധാനിയിൽ സംഘടിപ്പിച്ചു. അതിൽ വിവിധ ദേവതകൾ പങ്കെടുത്തു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Kubera's Feast and Ganesha's Insatiable Hunger is a captivating Hindu myth that highlights the p...
വിഷാദക്കടൽ നീന്തിയ നറുനിലാവ്; ചന്ദ്രനെ ചുറ്റിയ കോളിൻസ് 27.04.2026 6:15
എല്ലാവിധ യോഗ്യതയുണ്ടായിട്ടും കാത്തിരുന്ന ലക്ഷ്യം കൺമുന്നിൽ വഴുതിപ്പോകുന്നത് കാണുക. മറ്റുള്ളവർ അതു നേടുന്നത് ഒറ്റപ്പെടലിന്റെ വേദനയോടെ കണ്ടുകൊണ്ടിരിക്കുക. ജീവിതത്തിലെ വിഷമകരമായതും ആത്മവിശ്വാസം കുറയ്ക്കുന്നതുമായ ഒരു ഘട്ടമാണ് ഇത്. പലരും ജീവിതത്തിൽ ഇതു നേരിട്ടുകാണും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Explore the untold story of Michael Collins, the loneliest man of Apollo 11. D...
ഓടക്കുഴൽ ആയുധമാക്കിയ രാജകുമാരൻ | Abhayamani's Enchanting Tale 24.04.2026 4:54
തായ്‌ലൻഡിലെ ഒരു നാട്ടുരാജ്യത്ത് അഭയമണി എന്നൊരു രാജകുമാരനുണ്ടായിരുന്നു. മറ്റു രാജകുമാരന്മാർ വാൾപ്പയറ്റും യുദ്ധമുറകളും പഠിച്ചപ്പോൾ, അഭയമണി തിരഞ്ഞെടുത്തത് സംഗീതമായിരുന്നു. അവൻ ഒരു മാന്ത്രിക ഓടക്കുഴൽ വായിക്കാൻ പഠിച്ചു. സാധാരണ സംഗീതമായിരുന്നില്ല അതിൽനിന്നു വന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Discover the epic journey of Prince Abhayamani from Thailand, who wielded a...
മാനസിക തടസ്സങ്ങളെ എങ്ങനെ മറികടക്കാം? | Unlock Your Potential: Strategies to Overcome Mental Blocks 20.04.2026 5:02
വ്യക്തമായി ചിന്തിക്കുന്നതിൽ നിന്നോ, ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുന്നതിൽ നിന്നോ, ജീവിതത്തിൽ മുന്നോട്ട് പോകുന്നതിൽ നിന്നോ നമ്മെ തടയുന്ന അദൃശ്യ മതിലുകളാണ് മാനസിക തടസ്സങ്ങൾ. ആത്മസംശയം, പരാജയഭീതി, കാര്യങ്ങൾ നീട്ടിവയ്ക്കൽ, അല്ലെങ്കിൽ 'ഒരിടത്ത് കുടുങ്ങിപ്പോയി' എന്ന തോന്നൽ തുടങ്ങിയ രൂപങ്ങളിലാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Learn how to overcome ment...
കണ്ണന്റെ മാല വീണ മരം 17.04.2026 4:21
ഗുരുവായൂരിൽ ഒരു കൊന്നമരം നിന്നിരുന്നു. അക്കാലത്ത് ഒരു ബാലൻ ഗുരുവായൂരിൽ ദർശനം നടത്താനായി എന്നുമെത്തുമായിരുന്നു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ആ ബാലനും ഗുരുവായൂരപ്പനും നല്ല കൂട്ടായി. ബാലൻ വരുമ്പോൾ ഗുരുവായൂരപ്പൻ ശ്രീകോവിൽ വിട്ടിറങ്ങും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The Kanikkonna flower's legend is deeply intertwined with Kannan's garland and spans epic tales from ancient Indian...
ദൈവമാണോ അതോ കർമമാണോ ജീവിതത്തെ നിയന്ത്രിക്കുന്നത്? | Is Your Life Governed by God or Karma? 13.04.2026 7:12
കർമം എന്ന വാക്കിനെക്കുറിച്ച് നമുക്കെല്ലാം പല ധാരണകളുണ്ടാകാം. ദൈവമാണോ കർമ്മമാണോ എന്ന തർക്കത്തിലല്ല, മറിച്ച് നമ്മുടെ ജീവിതത്തെ എങ്ങനെ ബോധപൂർവ്വം നയിക്കാം എന്നതിലാണ് കാര്യം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ. Explore Sadhguru's profound insights on whether God or Karma controls life, understanding the nuances of Sanchita and Prarabdha Karma, and how to consciously steer your life. This is Prinu P...
ചന്ദ്രന്റെ ദേവത...ആരാണ് ആർട്ടിമിസ്? 10.04.2026 3:23
ഗ്രീക്ക് ഇതിഹാസത്തിൽ നിശ്ചയദാർഢ്യത്തിന്റെയും കാർക്കശ്യത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമാണ് ആർട്ടിമിസ്. ചന്ദ്രയാത്ര പോലെ സാഹസികത നിറഞ്ഞ ഒരു ദൗത്യത്തിന് ആ ദേവിയുടെ പേരിട്ടതിൽ അതുകൊണ്ട് തന്നെ അദ്ഭുതമൊന്നുമില്ല. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Artemis, the Greek goddess of the moon and hunting, whose name graces the ambitious US lunar mission. Learn about her mythology, h...
ഊരാക്കുടുക്ക് | Solving Complex Problems with Simple Ingenuity 06.04.2026 3:56
ഊരാക്കുടുക്ക് എന്നത് നമ്മൾ സ്ഥിരം സംസാരത്തിൽ ഉപയോഗിക്കുന്ന വാക്കാണ്. പരിഹരിക്കാൻ പാടുള്ള ഒരു സമസ്യയെ സൂചിപ്പിക്കാനായാണ് ഇതുപയോഗിക്കുന്നത്. നമ്മുടെയെല്ലാം ജീവിതത്തിൽ പ്രശ്നങ്ങളുണ്ട്. ചിലത് ലളിതവും ചിലത് സങ്കീർണവുമാകാം. സങ്കീർണമായ പ്രശ്നങ്ങളുടെ പരിഹാരത്തിനായി സങ്കീർണമായ മാർഗങ്ങളുടെ പിന്നാലെയാകും പലരും പോകുക. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Discover the meaning of 'cutting...
കൊറിയയിലേക്കു പോയ ഇന്ത്യൻ രാജകുമാരി 03.04.2026 3:56
കൊറിയയും ഇന്ത്യയും ദൂരെയുള്ള രാജ്യങ്ങളാണ്. എങ്കിലും പ്രാചീനകാലം തൊട്ടേ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു കഥയുണ്ട്. കൊറിയയിലേക്കു യാത്ര പോയി അവിടത്തെ രാജകുമാരനെ വിവാഹം കഴിച്ച ഒരു രാജകുമാരിയുടെ കഥ. ഹിയു ഹ്വാങ്ങോക്ക് എന്ന സൂരിരത്നയുടെ കഥ.കൊറിയൻ ഐതിഹ്യങ്ങളിലാണ് കൗതുകകരമായ ഈ കഥയുള്ളത്. രണ്ടായിരത്തോളം വർഷം മുൻപ് അയുത എന്ന ഇന്ത്യൻ നാട്ടുരാജ്യത്തിലെ രാജകുമാരിയായിരുന്നു സൂരിരത്ന. ഇവിടെ സംസാരിക്കുന്നത്...
ജീവിതലക്ഷ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ ശരിയാണോ? 30.03.2026 3:23
ഭൗതികനേട്ടങ്ങൾക്കു മാത്രം വിലകൽപിക്കുന്ന, എപ്പോഴും തിരക്കിട്ടോടുന്ന ഒരു കാലമാണ് ഇന്നു ലോകത്തിൽ. വീടും കാറും ധനവും അങ്ങനെ മനുഷ്യായുസ്സിൽ കിട്ടാവുന്ന ഭൗതികസുഖങ്ങളെല്ലാം നമ്മുടെ മുന്നിൽ നിഴൽ പോലെ നൃത്തം ചെയ്യുന്നു. നാം അതു വാരിക്കൂട്ടാനായി ഓടുന്നു.നാം നമ്മെ അല്ലെങ്കിൽ നമ്മുടെ ജീവിതത്തെ യഥാർഥ രൂപത്തിലാണോ കാണുന്നത്? ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Plato's Allegory of the Cave...
ലോക്കസ്റ്റ അഥവാ റോമിലെ ഭീകരവനിത | Locusta: The Infamous Poisoner of Ancient Rome 27.03.2026 3:33
റോമിലെ ചില ധനികരുടെയും പ്രഭുക്കൻമാരുടെയുമൊക്കെ ശത്രുക്കളെ ഒതുക്കാനായി ലോക്കസ്റ്റ വിഷപ്രയോഗം നടത്തിവന്നു. ഇവർ തയാറാക്കുന്ന വിഷക്കൂട്ടിനെ പ്രതിരോധിക്കാനാകാതെ പലരും മരിച്ചു. തന്നെ ആരും വിഷം തന്നു കൊല്ലാതിരിക്കാനായി ഭക്ഷണം കഴിച്ചുപരിശോധിക്കാൻ ഒട്ടേറെ ജീവനക്കാരെ ക്ലോഡിയസ് ഏർപ്പാട് ചെയ്തിരുന്നു. എന്നാൽ തന്ത്രപരമായി പ്രത്യേക കൂണിൽ വിഷം ചേർത്തു നൽകി ലോക്കസ്റ്റ ക്ലോഡിയസിനെ വധിക്കുക തന്നെ ചെയ്തു. ഇവിടെ സംസാ...
തിരിച്ചടികളെ പേനാത്തുമ്പിൽ ഒതുക്കിയ മഹാമാന്ത്രിക | Never Give Up: J.K. Rowling's Inspiring Story 23.03.2026 6:01
എന്തെങ്കിലും തിരിച്ചടിയുണ്ടാകുമ്പോഴേ പിൻതിരിഞ്ഞോടുന്നതു നമ്മളിൽ പലരുടെയും സ്വഭാവമാണ്. എത്താവുന്ന പല ലക്ഷ്യങ്ങളിലും ഇതുമൂലം നാമെത്താറില്ല. അങ്ങനെയൊരു സ്വഭാവമുള്ളവർ തീർച്ചയായും കേൾക്കേണ്ട കഥയാണു ജെ.കെ.റൗളിങ്ങിന്റേത്. കഥയല്ല, മറിച്ച് കനൽകടൽ നീന്തിക്കടന്നൊരു ജീവിതമാണ് അത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Discover the inspiring journey of J.K. Rowling, the creator of Harry Po...
നന്ദിഗ്രാമിലെ സന്യാസി | Bharata: A Beacon of Devotion in the Ramayana Epic 20.03.2026 4:36
ഗംഭീരമായതും ആരും ചെയ്യാത്തതുമായ ഒരു ത്യാഗത്തിന് ഭരതൻ തയാറായി. ഏട്ടനു കിട്ടാത്ത സുഖങ്ങൾ എനിക്കും വേണ്ട. രാജകീയമായ അംഗവസ്ത്രങ്ങൾ വേണ്ട, രുചികരമായ ഭക്ഷണപാനീയങ്ങൾ വേണ്ട...എന്നാൽ ഏട്ടനും അച്ഛനുമില്ലാത്ത അയോധ്യയെ കൈവിടാനുമാകില്ല. അതിനാൽ സന്യാസിയായ ഒരു ഭരണാധികാരിയായി ഭരതൻ മാറി. ലോകം അതുവരെ കണ്ടതിൽ ഏറ്റവും മഹത്തരമായ ഒരു ഭരണകാലം, രാജാധികാരങ്ങൾ ഏട്ടന്റെ പാദുകങ്ങളിൽ അർപ്പിച്ച് ഭൂമിയോളം താഴ്ന്നുള്ള ആ ഭരണം ഭരത...
സമാധാനത്തിന്റെ യഥാർഥ വേരുകൾ എവിടെയാണ്? |Sadhguru Explains How Inner Calm Creates Outer Peace 16.03.2026 8:39
ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ നിന്നു യുദ്ധത്തിന്റെയും അക്രമത്തിന്റെയും വാർത്തകൾ കേൾക്കാതെ ഇന്ന് ഒരു ദിവസം പോലും കടന്നുപോകുന്നില്ല. മനുഷ്യരാശി എന്നും സംഘർഷങ്ങളിൽ ജീവിക്കാൻ വിധിക്കപ്പെട്ടവരാണോ? ഈ അക്രമചക്രം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ എന്താണ് വഴി? തോക്കുകൾക്കും അതിർത്തികൾക്കും അപ്പുറം, സമാധാനത്തിന്റെ യഥാർഥ വേരുകൾ എവിടെയാണ്? ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ True peace lies not in extern...
രാവണനെ ശകാരിച്ച അമ്മാവൻ...അകമ്പനന് 13.03.2026 3:10
രാവണന്റെ ഏറ്റവും വിശ്വസ്തനായ സൈന്യാധിപനായിരുന്നു അകമ്പനൻ. എന്നാൽ അതിനുമപ്പുറം രാവണന്റെ മാതുലനുമായിരുന്നു അദ്ദേഹം‌‌. രാവണസഭയിൽ സത്യം വിളിച്ചുപറയാനും രാവണനെ വിമർശിക്കാനും അകമ്പനൻ മടികാട്ടിയിരുന്നില്ല. രാവണനെ ചെറുക്കാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Akampanan was a key figure in the Ramayana, known as Ravana's trusted maternal...
ആത്മബോധത്തിന്റെ കടൽതാണ്ടിയ സിദ്ധാർഥ! 09.03.2026 3:26
സിദ്ധാർഥയെന്ന പേരു കേൾക്കുമ്പോൾ ഈ കൃതിയിലെ നായകൻ ഗൗതമ ബുദ്ധനാണെന്നു തോന്നാം. എന്നാൽ അങ്ങനെയല്ല. ഈ കൃതിയിലെ നായകൻ മറ്റൊരു സിദ്ധാർഥനാണ്. ഒരു ബ്രാഹ്മണ പുരോഹിതന്റെ മകൻ. ഒരിക്കൽ തന്റെ പ്രിയകൂട്ടുകാരനായ ഗോവിന്ദനൊപ്പം സിദ്ധാർഥ വീടുപേക്ഷിച്ചു പോകുന്നു. ഗൗതമബുദ്ധൻ ലുംബിനിയിലെ കൊട്ടാരം വിട്ടിറങ്ങിയതുപോലെ ഒരു മഹായാത്ര. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Siddhartha is a profound spirit...
പെൺപക്ഷി വളർത്തിയ വെള്ളമുടിക്കാരൻ കുട്ടി | The Legend of Zal: The Boy Raised by a Divine Bird 06.03.2026 3:52
പണ്ടുപണ്ട് പ്രാചീന ഇറാനിൽ അഥവാ പേർഷ്യയിൽ നടക്കുന്ന കഥയാണ് ഇത്. അവിടെ വളരെ ധീരനായ ഒരു യോദ്ധാവ് ജീവിച്ചിരുന്നു. സാം എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അങ്ങനെയിരിക്കെ സാമിന്റെ ഭാര്യ ഗർഭിണിയായി. മാസങ്ങൾക്കുശേഷം അവർ ഒരു ശിശുവിനെ പ്രസവിച്ചു. സുന്ദരനായ ഒരു ശിശുവായിരുന്നു അത്. പക്ഷേ ഒരു പ്രത്യേകത, ആ ശിശുവിന് നല്ല വെളുത്ത തലമുടിയായിരുന്നു. സാമിനു ഭയമായി. കുഞ്ഞിന്റെ വെളുത്ത തലമുടി അശുഭലക്ഷണമാണെന്ന് അദ്ദേഹം...
Podobné podcasty
Replaio není vydavatelem podcastů; názvy pořadů, obálky a audio patří jejich autorům a šíří se přes veřejné RSS kanály