Manorama Online

Manorama INDIA FILE

News ML ↓ Epizody: 114

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച.An overview of Indian politics. For more - https://specials.manoramaonline.com/News/2023/podcast/index.html

Určitě navštivte web podcastu a podpořte jeho tvůrce: bingepods.com

Autor

Manorama Online

Kategorie

News

Web podcastu

bingepods.com

Nejnovější epizoda

23. říj 2026

Kde poslouchat?

Podcasty v aplikaci Replaio Radio Už brzy

Podcasty míří do aplikace už brzy. Nainstaluj si ji teď a jako první uvidíš úplně nový pohled na podcasty

Stáhnout z Google Play Nainstaluj zdarma Android téměř 10 mil. stažení · hodnocení 4,8 iOS už brzy

Epizody

വഴിയേ പോകുന്ന നിയമം | India File Podcast | Manorama Online Podcast 08.10.2025

ലഡാക്കിലും മണിപ്പുരിലും ജമ്മു കശ്മീരിലുമൊക്കെ കേന്ദ്ര സർക്കാർ നിയമങ്ങൾ പ്രയോഗിക്കുന്നു. ഇപ്പോൾ ലഡാക്കിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കും കേന്ദ്രത്തിന്റെ മറുപടി, ‘ഞങ്ങൾ നടപ്പാക്കുന്നത് നിയമം ആണെ’ന്നാണ്. പക്ഷേ അതിനെ നിയമവാഴ്ചയെന്നു വിളിക്കാനാകുമോ? ഉത്തരംതേടുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. വിശദമാക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. How Central Policies Impact D...

പട്ടേലാകാം കരുണാനിധി പറ്റില്ല | India File Podcast | Manorama Online Podcast 03.10.2025

തിരുനെൽവേലിയിൽ കരുണാനിധിയുടെ പ്രതിമയ്ക്ക് ഹൈക്കോടതിക്കു പിന്നാലെ സുപ്രീം കോട‌തിയും അനുമതി നിഷേധിച്ചിരിക്കുന്നു. നർമദയിലെ പട്ടേൽ പ്രതിമയ്ക്കു പക്ഷേ, ആ തടസ്സമുണ്ടായില്ല. പട്ടേലിന്റെ പ്രതിമ വേണമെന്നു മോദിക്കു തോന്നി, അത്തരമൊരു തോന്നൽ സ്റ്റാലിൻ സർക്കാരിനുമുണ്ടായി. കോടതിയിൽ മോദിയുടെ തോന്നൽ ശരിയും സ്റ്റാലിന്റേതു തെറ്റുമാകുന്നതെങ്ങനെയാണ്?  ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ വിശദമാക്കുകയാണ്...

യച്ചൂരിയെ മറക്കാനുള്ള തിടുക്കം 24.09.2025

കമ്യൂണിസ്റ്റുകാരുടെ പഴയ നിലപാടുകളിൽ ചിലതു തികച്ചും തെറ്റായിരുന്നുവെന്നും അതിന്റെയൊക്കെ സ്വാധീനം ഇപ്പോഴുമുണ്ടെന്നുമാണ് പാർട്ടിയംഗമായ ചരിത്രകാരൻ ഇർഫാൻ ഹബീബ് കഴിഞ്ഞ ദിവസം സിപിഎമ്മിനെ ഓർമിപ്പിച്ചത്. ആ തെറ്റായ സ്വാധീനം മുൻ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ എങ്ങനെ അനുസ്മരിക്കണം എന്നതിൽപോലുമുണ്ടോ? ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. Histori...

രാജിയാകാത്ത രഹസ്യങ്ങൾ | India File | Manorama Online Podcast 17.09.2025

പുറത്താക്കാൻ സർക്കാർ പദ്ധതിയിട്ടപ്പോൾ രക്ഷപ്പെടാൻ രാജിവയ്ക്കുകയായിരുന്നോ മുൻ ഉപരാഷ്ട്രപതി ധൻകർ? അതോ, അദ്ദേഹം പറയുംപോലെ ആരോഗ്യസംരക്ഷണമായിരുന്നോ രാജിക്കു കാരണം? പുകമറ ഇനിയും മാറിയിട്ടില്ല. ധൻകറിന്റെ രാജിയിൽ പ്രതിപക്ഷം മൗനം പാലിക്കുന്നതിനും എന്തെങ്കിലും രഹസ്യമുണ്ടോ? ധൻകറിന്റെ രാജിയും അതുമായി ബന്ധപ്പെട്ട വാദങ്ങളും രാഷ്ട്രീയ അടക്കംപറച്ചിലുകളും പരിശോധിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ...

കുടുംബയോഗം കലങ്ങിയാൽ | Manorama Podcast | India File 10.09.2025

തെലങ്കാനയിലെ ബിആർഎസ് പാർട്ടി കലഹത്തിന്, ആന്ധ്രയിൽ തെലുങ്കുദേശം പാർട്ടി 30 വർഷം മുൻപു നേരിട്ട പ്രതിസന്ധികളുമായി സാമ്യം പലത്. ബിആർഎസിലെ കുടുംബവഴക്കിന്റെ ഗതിയെന്തെന്നതും അതാർക്ക് ഗുണമാകുമെന്നതും വ്യക്തമാകേണ്ടതുണ്ട്. കുടുംബപ്രശ്നങ്ങൾ പിടിച്ചുകുലുക്കിയ തെലുങ്ക് രാഷ്ട്രീയത്തിന്റെ ചരിത്രം വിശദമാക്കുന്നു മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. BRS Family...

കാവൽക്കാർക്ക് ആര് കാവൽ? India File | Podcast 03.09.2025

ജസ്റ്റിസ് പഞ്ചോളിയെ സുപ്രീം കോടതി ജഡ്ജിയാക്കുന്നതിനെ എതിർത്ത് കൊളീജിയാംഗം ജസ്റ്റിസ് ബി.വി.നാഗരത്ന വിയോജനക്കുറിപ്പെഴുതിയെന്ന റിപ്പോർട്ടുകളിന്മേലുള്ള ചർച്ച മുറുകുന്നതിനിടെയാണ് ‘ഇൻകംപ്ലീറ്റ് ജസ്റ്റിസ്’ എന്ന പുസ്തകം പുറത്തിറങ്ങിയത്. അതിൽ മുൻ ജഡ്‌ജിമാരും കൊളീജിയം അംഗങ്ങളുമെല്ലാം ഉൾപ്പെടെ എഴുതിയ ലേഖനങ്ങളിൽനിന്ന് ഒരു ചോദ്യം ഉയര്‍ന്നു വരുന്നു. സുപ്രീംകോടതി നിയമനങ്ങളിൽ സർക്കാർ ഇടപെടൽ ശ...

മരുന്ന് പോലൊരു ബിൽ | India File | Manorama Online Podcast 27.08.2025

30 ദിവസം തടവിൽ കഴിയേണ്ടിവന്നാൽ മന്ത്രിസ്ഥാനം നഷ്ടമാക്കുന്ന ബിൽ ജനാധിപത്യത്തിലെ രോഗങ്ങളുടെ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്ന ജനത്തിന് ആശ്വാസം നൽകാം. പക്ഷേ, രാഷ്ട്രീയ എതിരാളികളെ കുടുക്കാനുള്ള ആയുധമായും ഇതുപയോഗിക്കാമെന്നും ആക്ഷേപമുണ്ട്. പുതിയ ബില്ലിന്റെ ഉള്ളറകൾ വിശദമായി വിശകലനം ചെയ്യുകയാണ്  മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ.    Explore th...

'നിഴൽ മാറും കാലം' | India File | Manorama Online Podcast 20.08.2025

ബിജെപിയാൽ ഏറെ പരിഹസിക്കപ്പെട്ട രാഷ്ട്രീയ നേതാവ്. സ്വന്തം പാർട്ടിയിലെ പലരാലും പ്രതിപക്ഷത്തെ മറ്റു പാർ‍ട്ടികളാൽ പോലും ഇത്രയും സംശയിക്കപ്പെട്ട മറ്റൊരാളില്ല. അതൊക്കെ പഴങ്കഥ. ഇപ്പോൾ ഭരണപക്ഷ എംപിമാർ പോലും രാഹുൽ ഗാന്ധി എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനായി കാതോർക്കുന്നു. അവിശ്വാസത്തിൽനിന്ന് വിശ്വാസത്തിന്റെയും നേതൃത്വത്തിന്റെയും പ്രതീകമായി ഉദിച്ചുയർന്ന രാഹുൽ ഗാന്ധിയുടെ പുതിയ രാഷ്ട്രീയ അധ്യായത്തെയും...

കശ്‍മീരിലെ പുസ്തകപ്പേടി | India File | Manorama Online Podcast 13.08.2025

ജമ്മു കശ്മീരിൽ സമാധാനം നിലനിർത്താനെന്ന പേരിൽ 25 പുസ്തകങ്ങൾ നിരോധിച്ചിരിക്കുകയാണ് ലഫ്. ഗവർണർ. ഭീകരവാദികളെ പിടികൂടിയും ആയുധങ്ങൾ പിടിച്ചെടുത്തും പരിചയമുള്ള പൊലീസിപ്പോൾ പുസ്തകക്കടകളിൽ കയറി നിരോധിത വസ്തുക്കൾ പിടിച്ചെടുക്കുന്നു. കേന്ദ്ര സർക്കാരിന്റെ താൽപര്യപ്രകാരമുള്ള ഈ നടപടിയിലൂടെ വരുന്നതാണോ സമാധാനം? വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ. Lieut...

അധികാരമധുരം അക്രമകയ്പ് | India File | Manorama Online Podcast 06.08.2025

വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിനായാണ് തന്റെ പ്രവർത്തനങ്ങളെന്നാണ് പ്രധാനമന്ത്രി പലപ്പോഴായി സൂചിപ്പിച്ചിട്ടുള്ളത്. പക്ഷേ ആ ലക്ഷ്യത്തിനൊപ്പം നിൽക്കാൻ സംഘപരിവാറിലെ ചില സംഘടനകൾക്ക് എത്രത്തോളം കഴിയുന്നുണ്ട്? ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളും ആദിവാസി യുവാവും നേരിട്ട ആക്രമണത്തിനു പിന്നാലെ ബജ്റങ്ദൾ വീണ്ടും വിവാദകേന്ദ്രമാകുമ്പോൾ ഒരു വിശകലനം. വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്...

നിശബ്‌ദരേ, ഇതിലേ ഇതിലേ | India File | Manorama Online Podcast 29.07.2025

സർക്കാരുമായി ഉടക്കിയാണ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത് എന്നതിന് ഏറ്റവും നല്ല തെളിവു നൽകിയതു പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെയാണ്. ധൻകറുടെ 40 വർഷത്തിലേറെ നീണ്ട പൊതുജീവിതത്തെ വിവരിക്കാനും അദ്ദേഹത്തിനു നല്ല ആരോഗ്യം നേരാനും വെറും 25 വാക്കേ പ്രധാനമന്ത്രിക്കു വേണ്ടിവന്നുള്ളൂ. വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ. Prime Minister Nar...

ജഡ്‌ജിയുടെ ഔട്ട്‌ ഹൗസിൽ കത്തിയ പണത്തിന്റെ സത്യം പുറത്തെത്തുമോ? 24.07.2025

ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔട്ട് ഹൗസിൽ കണ്ടെത്തിയ പണത്തിന്റെ ഉടമസ്ഥത തെളിഞ്ഞിട്ടില്ല. പക്ഷേ, പാർലമെന്റിൽ അദ്ദേഹത്തെ കുറ്റവിചാരണ ചെയ്യാൻ കളമൊരുങ്ങുമ്പോൾ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. അവയുടെ ഉത്തരവും സത്യവും കണ്ടെത്താനാകുമോ? വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ. The ownership of the money found in the outhouse of Delhi Hi...

മണിപ്പുരിൽ പോകാനുള്ള മടി | Manipur Crisis | Modi | India File 16.07.2025

രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ യാത്ര നടത്തുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് മണിപ്പുരിൽ പോകുന്നില്ലെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. സംസ്ഥാനത്തെ സ്ഥിതി സങ്കീർണമാണെന്നതാണ് കാരണമെങ്കിൽ കേന്ദ്രഭരണം അവിടെ പരാജയപ്പെട്ടതായി സമ്മതിക്കേണ്ടിവരും. മണിപ്പുരിൽ പോകാൻ മോദി മടിക്കുമ്പോഴുള്ള രാഷ്ട്രീയ സാഹചര്യം വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.&n...

ബിഹാറിലെ വോട്ടർ പട്ടിക പരിഷ്‌കരണം ബിജെപിയുടെ ട്രയൽ റൺ? | Bihar Assembly Polls | Hidden Agenda | India File 08.07.2025

നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ എന്തിനാണിപ്പോൾ തിരക്കിട്ട് വോട്ടർപട്ടികയുടെ പരിഷ്കരണം നടപ്പാക്കുന്നത്? എന്താണ് ബിജെപിയുടെയും തിരഞ്ഞെടുപ്പു കമ്മിഷന്റെയും യഥാർഥ ലക്ഷ്യം? വിശദീകരിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.  Why is the voter list revision happening in a hurry just months before crucial Assembly...

മതവോട്ടിലാണ് മമത | India File Podcast | Manorama Online 02.07.2025

  കേരളത്തിനൊപ്പം ബംഗാളിലും 2026ൽ നിയമസഭാ തിരഞ്ഞെടുപ്പാണ്. സംസ്ഥാനത്ത് എങ്ങനെയെങ്കിലും മമതയെ താഴെയിറക്കുകയെന്ന വാശിയിലാണ് ബിജെപി. പക്ഷേ ബിജെപിക്ക് വളരെ വിദഗ്ധമായി തിരിച്ചടി നൽകിയിരിക്കുകയാണ് മമത. എങ്ങനെയാണ് ബംഗാളിൽ മമത കോടികൾ മുടക്കി മമത ‘അയോധ്യ മൊമന്റ്’ സൃഷ്ടിച്ചത്? വിശദീകരിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.  H...

കശ്മീരിന്റെ നഷ്ടവസന്തം | India File Podcast | Manorama Online 26.06.2025

പിഡിപിയുമായി ചേർന്നുള്ള ഭരണം, തുടർന്ന് രാഷ്ട്രപതി ഭരണം, സംസ്ഥാനപദവി നഷ്ടപ്പെട്ട് കേന്ദ്രഭരണപ്രദേശമായപ്പോൾ ലഫ്.ഗവർണറുടെ ഭരണം. 10 വർഷമായി, ജമ്മു കശ്മീർ ബിജെപി ‘ഭരണത്തിലാണ്’. ഭരണപക്ഷം പറഞ്ഞാൽ കേൾക്കാത്ത ഉദ്യോഗസ്ഥർ ലഫ്.ഗവർണറുടെയും ബിജെപി നേതാക്കളുടെയും ആജ്ഞകൾക്കു കാതോർക്കുന്നു. ഇത് ഒരുപരിധിവരെ അംഗീകരിച്ചിരുന്ന മുഖ്യമന്ത്രി ഒമർ അബ്ദുല്ലയ്ക്കു പക്ഷേ കാര്യങ്ങൾ അത്ര പന്തിയല്ലെന്നു തോന്നിത്തുടങ...

ഡപ്യൂട്ടി സ്പീക്കറെ ആർക്കു വേണം? | India File Podcast 17.06.2025

ഭരണഘടനയെ നിഷേധിച്ച്, ലോക്സഭയിലും രാജ്യത്തെ നാലിലൊന്ന് നിയമസഭകളിലും നിലവിൽ ഡപ്യൂട്ടി സ്പീക്കറില്ലാത്ത സ്ഥിതിയാണ്. ലോക്സഭയിലെ കാര്യം ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രിക്ക് കത്തെഴുതിയതോടെ ഡപ്യൂട്ടി സ്പീക്കറുടെ ഒഴിവ് വീണ്ടും ചർച്ചയിൽ നിറയുന്നു. ഈ കത്തെഴുത്തിനു പിന്നിലെ രാഷ്ട്രീയം പരിശോധിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോ...

രണ്ട് ചിത്രങ്ങളുടെ പശ്ചാത്തലം | India File Podcast 11.06.2025

പാർലമെന്റ് സെൻട്രൽ ഹാളിലെ ഗാന്ധിചിത്രത്തിന് അഭിമുഖമായി 2003ൽ ഇടംപിടിച്ച സവർക്കർചിത്രം നിയമസഭാ മന്ദിരങ്ങളിലേക്കും രാജ്ഭവനുകളിലേക്കും സർവകലാശാലകളിലേക്കും വ്യാപിക്കുമ്പോൾ. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.  The Competing Legacies: Gandhi's Oil Painting vs. Savarkar's Portrait in India. Listen to the analysis by Jomi Thomas, Chie...

കോൺഗ്രസിലെ വേറിട്ട പാട്ട് | India File | Manorama Online Podcast 03.06.2025

കോൺഗ്രസ് കൂട്ടിലിരുന്ന് ബിജെപിക്ക് ഇഷ്ടമുള്ള പാട്ടുകളാണോ തരൂർ പാടുന്നത്? പാർട്ടിയിൽ ഉയരുന്ന സംശയത്തിന് ഉത്തരം പറയേണ്ടത് തരൂർ തന്നെയാണ്. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.  Shashi Tharoor's Independent Voice Within the Congress Party Raises Questions About his Allegiances and Future within the Congress. Listen to the analysis b...

അഭിപ്രായത്തിന്റെ അർത്ഥപരിശോധന | India File | Manorama Online Podcast 28.05.2025

ചില വിദേശ ഏജൻസികൾ പറയുന്നതനുസരിച്ചാണെങ്കിൽ, ഇന്ത്യയിൽ പത്രക്കാരുടേതുൾപ്പെടെയുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സ്ഥിതി മോശമാണ്; അക്കാദമികരംഗത്ത് അത്തരം സ്വാതന്ത്ര്യം ഏറ്റവും കുറവുള്ള 15% രാജ്യങ്ങളുടെ ഗണത്തിലാണ് ഇന്ത്യ. ഹരിയാനയിലെ ‘അശോക’ എന്ന സ്വകാര്യ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി പ്രഫ. അലി ഖാൻ മഹ്മൂദാബാദിന്റെ വിഷയം തന്നെയെടുക്കാം. ഇന്ത്യ – പാക്ക് സംഘർഷ പശ്ചാത്തലത്...

നല്ലനേരത്തൊരു കെണി; അംബേദ്കറിനും മോദി സർക്കാരിനും ഇടയിൽപ്പെട്ട് ചീഫ് ജസ്റ്റിസ് | India File | Political Analysis 21.05.2025

ബില്ലുകളിലെ സമയപരിധി കാര്യത്തിലുള്ള രാഷ്ട്രപതിയുടെ റഫറൻസാണ് പുതിയ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് ആദ്യം പരിഗണിക്കേണ്ട ഫയലുകളിലൊന്ന്. റഫറൻസ് കോടതിക്കു നൽകാൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുംവരെ സർക്കാർ കാത്തിരുന്നത് എന്തിനുവേണ്ടിയായിരിക്കും? അതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ? ഈ വിഷയത്തിന്റെ പശ്ചാത്തലവും പ്രശ്നങ്ങളും വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫ...

മറുപടി വേണ്ട വാക്കുകൾ | India File | Political Analysis 15.05.2025

ഇന്ത്യ– പാക്ക് വെടിനിർത്തൽ യുഎസ് ഇടപെടലിനെത്തുടർന്നാണോ? പ്രതിസന്ധികാലത്ത് സർക്കാരിനൊപ്പം നിന്ന പ്രതിപക്ഷം ആ ചോദ്യം ഉയർത്തുമ്പോൾ മറുപടി പറയാൻ കേന്ദ്രത്തിന് ബാധ്യതയുണ്ട്. രാഷ്ട്രീയമായി വിശദീകരിക്കാ‍ൻ ബിജെപിക്കും. പക്ഷേ കേന്ദ്രം എന്തു മറുപടി നൽകും? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.  Is the India-Pakistan ceasefire due...

മിസൈൽ ആരുടേത്? India File | Political Analysis 24.04.2025

തമിഴ്നാട് ബില്ലുകളുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ വിമർശിച്ചപ്പോൾ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പരിധിവിട്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ സർക്കാരിന്റെയും നിലപാടാണോ? ബിജെപിയാൽ പ്രേരിതമാണ് പരാമർശങ്ങളെന്ന് ആരോപിക്കാമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.  The Opposition has alleged that Vice President Jagd...

കാരാട്ട് വരച്ച യെച്ചൂരി ലൈൻ | India File | Jomy Thomas 10.04.2025

കോൺഗ്രസ് ബന്ധത്തെ അതിശക്തമായി എതിർത്തിരുന്ന പ്രകാശ് കാരാട്ടിന് മനംമാറ്റം സംഭവിച്ചിരിക്കുന്നു. കോൺഗ്രസുമായുള്ള ധാരണ കേരളത്തിൽ ദോഷം ചെയ്യുമെന്ന പിണറായിപക്ഷ വാദത്തിന് ഒപ്പം നിൽക്കാൻ ഡൽഹിയിൽ ആളില്ലാത്ത സ്ഥിതി. കോൺഗ്രസിനൊപ്പം തുഴയുകയാണ് ഇപ്പോൾ ബുദ്ധിപരമെന്ന് അദ്ദേഹം പാർട്ടി കോൺഗ്രസ്കാലത്ത് ചിലരോടൊക്കെ പറഞ്ഞുവെന്നാണ് കേൾക്കുന്നത്. യച്ചൂരി തെളിച്ച വഴിയെയാണോ കാരാട്ടും സഞ്ചരിക്കുന്നത്? വിലയിരുത്തുകയാണ് &nb...

ഗുജറാത്തിലെ പരിഷ്‌കാരം | India File Podcast 02.04.2025

സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള നടപടികൾ ഉൾപ്പെടെ നിർദേശിക്കുന്നതാണ് ഗുജറാത്തിലെ ഭരണപരിഷ്കാര കമ്മിഷന്റെ ആദ്യ റിപ്പോർട്ട്. നോട്ടുനിരോധന കാലത്ത് കേന്ദ്ര ധനമന്ത്രാലയത്തിൽ ഉന്നതസ്ഥാനത്തുണ്ടായിരുന്ന വ്യക്തിയാണ് ഈ കമ്മിഷന്റെ അധ്യക്ഷൻ. ജനത്തെ ചേർത്തുപിടിച്ചുള്ളതാകുമോ ഭരണപരിഷ്കാരത്തിലെ ഗുജറാത്ത് മോഡൽ? ഗുജറാത്തിൽനിന്ന് ‘കേന്ദ്രത്തിലേക്ക്’ വരാൻ സാധ്യതയുള്ളതിനാൽ റിപ്പോർട്ടിനെ വി...

Poslouchej podcast Manorama INDIA FILE v Replaio

Rádio a podcasty v jedné aplikaci - zdarma a bez registrace. Nainstaluj si ji ještě dnes a nepropásni premiéru

Stáhnout z Google Play

Replaio není vydavatelem podcastů; názvy pořadů, obálky a audio patří jejich autorům a šíří se přes veřejné RSS kanály