Dhanam
100Biz Strategies
A podcast by Dhanam (in Malayalam) on business strategies and tactics to grow your business in challenging times. The podcast is based on the articles written by noted trainer and author, Dr. Sudheer Babu in Dhanam Business Magazine.
Určitě navštivte web podcastu a podpořte jeho tvůrce: www.buzzsprout.com
Kde poslouchat?
Podcasty v aplikaci Replaio Radio Už brzyPodcasty míří do aplikace už brzy. Nainstaluj si ji teď a jako první uvidíš úplně nový pohled na podcasty
Epizody
EP 75: ഗൂഗിളിന്റെ ഈ തന്ത്രം നിങ്ങളുടെ ബിസിനസിനെയും വിജയിപ്പിച്ചേക്കാം 25.07.2023 4:36
ഓരോ ക്ലിക്കിലും നേട്ടമുണ്ടാക്കാന്‍ 'പേ പെര്‍ ക്ലിക്ക്' തന്ത്രം പ്രയോഗിക്കുന്ന ഗൂഗിള്‍ അല്ല അത് ആദ്യം വിപണിയിലേക്കിറക്കിയത്. അത് ഓവര്‍ച്യൂര്‍ എന്ന ഒരു സ്റ്റാര്‍ട്ടപ്പ് ആയിരുന്നു. എന്നാല്‍ ഈ മാര്‍ഗം കൊണ്ടുവന്ന ഓവര്‍ച്യൂറിനെ യാഹൂ ഏറ്റെടുത്തു. പക്ഷെ ആ തന്ത്രത്തെ ഏറ്റവും വലിയ പരസ്യ വരുമാനമാക്കി മാറ്റാന്‍ ഗൂഗിളിന് കഴിഞ്ഞു. ഒരു ഉല്‍പ്പന്നം ആരാണ് ആദ്യം പുറത്തിറക്കുന്നത് എന്നതിലല്ല, എങ്ങനെ അവയെ ഏ...
EP 74: മറ്റൊരു ബിസിനസുമായി കൈകോര്‍ത്ത് നിങ്ങളുടെ ബിസിനസിനെ വളര്‍ത്തുന്ന തന്ത്രം 18.07.2023 4:29
100 ബിസിനസ് സ്ട്രാറ്റജികള്‍ അവതരിപ്പിക്കുന്ന പോഡ്കാസ്റ്റില്‍ ഇന്ന് 74 ാമത്തെ സ്ട്രാറ്റജി, സ്ട്രറ്റീജിക് അലയന്‍സ് (Strategic Alliance) അഥവാ തന്ത്രപരമായ സഖ്യം
EP 73: ബിസിനസ് സിംപിള്‍ ആയാല്‍ ബിസിനസിന്റെ ആയുസ്സും കൂടും; വഴികളുണ്ട് 11.07.2023 5:08
നിങ്ങളുടെ ബിസിനസ് കുറച്ചു കാലങ്ങളായി മികച്ച രീതിയില്‍ മുന്നോട്ടു പോകുകയാണെന്നു കരുതുക. ഉല്‍പ്പാദനവും വിപണനവുമെല്ലാം കൃത്യമായി മുന്നോട്ടു പോകുമ്പോള്‍ പെട്ടെന്ന് ബിസിനസില്‍ ഒരു തടസ്സം നേരിടുന്നു. എവിടെയൊക്കെയോ പാകപ്പിഴകള്‍. ഉപയോക്താക്കളില്‍ നിന്ന് പരാതികള്‍ വര്‍ധിക്കുന്നു. ചിലപ്പോള്‍ ഈ പ്രതിസന്ധി സംഭവിച്ചത്, ബിസിനസിലെ സങ്കീര്‍ണത കൊണ്ടാകാം. ഇവിടെയാണ് സിംപ്ലിഫിക്കേഷന്റെ പ്രാധാന്യവും എടുത്തു പറയേണ്ടത്.
EP 72: ബിസിനസില്‍ മുന്നേറാന്‍ ഉപയോക്താക്കളുടെ മനസ്സറിഞ്ഞ് ഉല്‍പ്പന്നം 28.06.2023 4:53
ഒരു കേക്ക് ഓര്‍ഡര്‍ ചെയ്യാന്‍ ബേക്കറിയില്‍ പോകാമെന്നു വച്ചാല്‍ ഇന്ന് ബേക്കറികള്‍ക്ക് പകരം ഓരോ ഉപയോക്താവിനും അവരുടെ അഭിരുചിക്കുള്ള കേക്ക് ഉണ്ടാക്കി നല്‍കാന്‍ കേക്ക് സ്റ്റുഡിയോകള്‍ സജീവമാണ്. വിവാഹ വസ്ത്രങ്ങളും വാച്ചുകളും സാന്‍ഡലും ഷൂവും തുടങ്ങി വാഹനങ്ങളുടെ കാര്യത്തില്‍ വരെ കസ്റ്റമൈസേഷന്‍ എത്തിക്കഴിഞ്ഞു. നിങ്ങളുടെ ബിസിനസിലും കസ്റ്റമൈസേഷന്‍ കൊണ്ടുവരാം. ഉപയോക്താവിനനുസരിച്ചുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങള...
EP 70: ഇടനിലക്കാരില്ലാതെ 'ഡയറക്റ്റ് സെല്ലിംഗ്' നടത്താം, ഓണ്‍ലൈനിലൂടെ 13.06.2023 4:51
നിങ്ങളുടെ ഉല്‍പ്പന്നം ശരിയായ ഉപയോക്താക്കളിലേക്കെത്തിക്കാന്‍ ഓണ്‍ലൈനായി Sale നടത്താം, 'ഡയറക്റ്റ് സെല്ലിംഗ്'. '100 ബിസ് സ്ട്രാറ്റജീസ്' പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡ് കേള്‍ക്കാം
EP 69: ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗിലൂടെ ബിസിനസ് മെച്ചപ്പെടുത്താം 06.06.2023 5:07
Marketing can be effectively by social media influencers in low cost.
EP 68: സംരംഭകരേ നിങ്ങള്‍ സ്വയം ഒരു ബ്രാന്‍ഡ് ആകൂ, ബിസിനസും വിജയിപ്പിക്കാം 30.05.2023 4:28
ഓണസ്റ്റ് കമ്പനിയെ (Honest Company) പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? സാധ്യത വളരെ കുറവാണ്. എന്നാല്‍ നിങ്ങള്‍ തീര്‍ച്ചയായും ജെസിക്ക ആല്‍ബ (Jessica Alba) എന്ന അഭിനേത്രിയെക്കുറിച്ച് കേട്ടിട്ടുണ്ടാകും. ജെസിക്ക ആല്‍ബയുടെ കമ്പനിയാണ് ഓണസ്റ്റ് കമ്പനി. വിഷലിപ്തമല്ലാത്ത, ശുദ്ധമായ ഹോം മെയ്ഡ് ഉല്‍പ്പന്നങ്ങളാണ് കമ്പനി വില്‍ക്കുന്നത്. ജെസിക്ക ആല്‍ബയുടെ വ്യക്തിപരമായ ഇമേജ് കമ്പനിയുടെ വളര്‍ച്ചയെ സഹായിക്കുന്നു. ആ പേഴ്...
EP 66: ഒരേ ഉത്പന്നത്തിന് വ്യത്യസ്ത വിലകള്‍ നല്‍കുന്ന തന്ത്രം 16.05.2023 4:14
നിങ്ങള്‍ ഒരു മാസം 5000 രൂപ ഒരു സ്റ്റോറില്‍ ചെലവഴിക്കുന്നു എന്ന് കരുതുക. ആ സ്റ്റോര്‍ നിങ്ങള്‍ക്കൊരു സ്പെഷ്യല്‍ ഓഫര്‍ കൂപ്പണ്‍ അയച്ചു നല്‍കുന്നു. ഈ കൂപ്പണ്‍ പ്രകാരം നിങ്ങള്‍ക്ക് 10% കിഴിവ് ലഭിക്കും. എന്നാല്‍ ഈ ഓഫര്‍ സ്റ്റോറില്‍ കയറി ചെല്ലുന്ന മറ്റൊരു കസ്റ്റമറിന് ലഭിക്കുകയില്ല. നിങ്ങളുടെ പര്‍ച്ചേസ് ഹാബിറ്റ് വിശകലനം ചെയ്തിട്ടാണ് അവര്‍ നിങ്ങള്‍ക്കീ ഓഫര്‍ നല്‍കിയിരിക്കുന്നത്. ഒരേ സ്റ്റോറില്‍ തന്നെ വ്യത...
EP 67: ബിസിനസ് വൈവിധ്യവത്കരിക്കേണ്ടതെങ്ങനെ? ഉദാഹരണങ്ങള്‍ നോക്കാം 16.05.2023 4:31
വിവിധ ബിസിനസുകളായി വൈവിധ്യവത്കരണം നടത്തുന്നതിലൂടെ കൂടുതല്‍ നേട്ടം സ്വന്തമാക്കാം, ആഗോള തലത്തില്‍ ബ്രാന്‍ഡ് വിപുലമാക്കുകയും ചെയ്യാം. റിസ്‌കെടുത്തിട്ടാണെങ്കിലും വിവിധ ബിസിനസ് ഗ്രൂപ്പുകള്‍ ഇത്തരത്തില്‍ വിപുലീകരണം നടത്തി വളര്‍ന്നവരാണ്. ഇതൊരു സ്ട്രാറ്റജിയാണ്. എങ്ങനെയാണ് ഇത് ബിസിനസില്‍ പ്രാവര്‍ത്തികമാക്കേണ്ടതെന്നു നോക്കാം.
EP 65: ആഗോള ബ്രാന്‍ഡ് ആകാന്‍ 'ഡോമിനോസും' 'റെഡ്ബുളും' പരീക്ഷിച്ച സ്ട്രാറ്റജി 09.05.2023 4:38
ഫിഫ വേള്‍ഡ് കപ്പിലെ ബൈജൂസ് ബ്രാന്‍ഡിംഗ് ആഗോള ശ്രദ്ധ നേടി. ഇത് ഒരു ബ്രാന്‍ഡിംഗ് സ്ട്രാറ്റജി ആണി. റെഡ് ബുള്‍ എന്ന ബ്രാന്‍ഡ് ആഗോള വിപണിയില്‍ തിളങ്ങിയതും ഇത്തരത്തിലാണ്. ഡോമിനോസ് പീത്സ പോലും ഇത്തരത്തില്‍ മാര്‍ക്കറ്റിംഗ് ചെയ്തു. ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് തന്ത്രം നിങ്ങളുടെ ബ്രാന്‍ഡിനെയും ആഗോള തലത്തില്‍ എത്തിച്ചേക്കാം. ഏത് രാജ്യത്തേക്കാണോ ഉല്‍പ്പന്നങ്ങള്‍ വിപണി കേന്ദ്രീകരിക്കുന്നത് ആ രാജ്യത്തിന്റെ സംസ്‌കാര...
EP 64: ഉപയോഗിച്ച സാധനങ്ങൾ വിൽക്കുന്ന 'ത്രിഫ്റ്റ് സ്റ്റോർ'തന്ത്രം 26.04.2023 4:39
ഉപയോഗിച്ച സാധനങ്ങൾ വിൽക്കുന്ന 'ത്രിഫ്റ്റ് സ്റ്റോർ'തന്ത്രം
EP 63: വില കൂട്ടി ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്ന 'ലക്ഷ്വറി ബ്രാന്‍ഡ്'തന്ത്രം 18.04.2023 4:23
ഡോ. സുധീര്‍ ബാബു രചിച്ച 100 ബിസിനസ് തന്ത്രങ്ങള്‍ വിവരിക്കുന്ന പോഡ്കാസ്റ്റ് സിരീസില്‍ ഇന്ന് 'വെബ്ലെന്‍ ബ്രാന്‍ഡ്' സ്ട്രാറ്റജി
EP 62: വില്‍പ്പന നന്നായി നടന്നിട്ടും ബിസിനസ് നഷ്ടത്തില്‍ തന്നെയാണോ? അറിയാം 'ബ്രേക്ക് ഇവന്‍' തന്ത്രം 12.04.2023 4:32
ബ്രേക്ക് ഇവന്‍ എന്നാല്‍ എന്താണ്? കേള്‍ക്കാം, ഡോ. സുധീര്‍ബാബു രചിച്ച 100 ബിസിനസ് തന്ത്രങ്ങള്‍ വിവരിക്കുന്ന 100 ബിസ് സ്ട്രാറ്റജീസിന്റെ അറുപത്തിരണ്ടാം എപ്പിസോഡ്
EP 61: ബിസിനസില്‍ കാശ് കാലിയാകാതിരിക്കാന്‍ ഈ തന്ത്രം നിങ്ങളെ സഹായിക്കും 05.04.2023 4:33
ബിസിനസില്‍ സെയ്ല്‍സ് കൂടുന്നുണ്ട്. നല്ല ലാഭം കാണിക്കുന്നു. ഓരോ വര്‍ഷവും ലാഭം കൂടുകയും ചെയ്യുന്നു. എന്നാല്‍ ഈ ലാഭമെല്ലാം എവിടെ പോകുന്നു? വലിയ ലാഭമുണ്ടെങ്കിലും ബിസിനസില്‍ ഇത് പണമായി കാണപ്പെടുന്നില്ല. എപ്പോള്‍ നോക്കിയാലും പണത്തിന് ഞെരുക്കമാണ്. എന്താണ് ബിസിനസില്‍ സംഭവിക്കുന്നത്? കേള്‍ക്കാം
EP 59: ബ്യൂട്ടിബ്രാന്‍ഡുകളുടെ ഈ വിപണന തന്ത്രം നിങ്ങള്‍ക്കും പരീക്ഷിക്കാം 21.03.2023 4:39
മേക്കപ്പ് സാമഗ്രികള്‍ തിരഞ്ഞെടുക്കുവാനും വാങ്ങിക്കുവാനും നിങ്ങള്‍ ധാരാളം സമയവും പണവും ചെലവഴിക്കുകയും ചെയ്യുന്നു. എന്നാല്‍ യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ മേക്കപ്പ് സാമഗ്രികള്‍ നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തിയാലോ? ബിര്‍ച്ച് ബോക്‌സ് (Birch Box) ഇതുപോലെ നിങ്ങള്‍ക്കാവശ്യമുള്ള മേക്കപ്പ് സാമഗ്രികള്‍ നിങ്ങളുടെ കൈകളില്‍ എത്തിക്കുന്നു. മാസം ചെറിയൊരു തുക തുടര്‍ച്ചയായി മുടക്കി ബിര്‍ച്ച് ബോക്‌സിന്റെ വരിക്കാരനാ...
EP 58: സൗജന്യങ്ങള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ 'ഫ്രീമിയം' 14.03.2023 4:26
സ്‌പോട്ടിഫൈ ഉപയോഗിക്കാത്തവര്‍ ചുരുക്കമാണ്. ഇഷ്ടമുള്ള പാട്ടുകള്‍ ഇഷ്ടം പോലെ കേള്‍ക്കാം, ഒപ്പം പോഡ്കാസ്റ്റുകളും ആസ്വദിക്കാം. അനുയോജ്യമായ ഗാനങ്ങള്‍ പ്ലേലിസ്റ്റുകളാക്കാം, ഭാഷകള്‍ തെരഞ്ഞെടുക്കാം. ഇത്തരത്തില്‍ ആകര്‍ഷകമായ ഫീച്ചറുകളുമായി എത്തുന്ന സ്‌പോട്ടിഫൈ പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് പരസ്യങ്ങള്‍ ഇല്ലാത്ത പാട്ടുമാത്രമുള്ള പാക്കേജുകള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നല്‍കുന്നു. മൂന്നു മാസം വരെ ഇത്തരത്തില്‍...
EP 57: വില്‍പ്പനയില്‍ ലാഭം നേടാന്‍ ആപ്പിളിന്റെ 'റിവേഴ്‌സ് റേസര്‍ ആന്‍ഡ് ബ്ലേഡ്' തന്ത്രം 07.03.2023 4:29
പ്രാഥമിക ഉല്‍പ്പന്നം സൗജന്യമായോ കുറഞ്ഞ വിലയിലോ നല്‍കുകയും അതില്‍ ഉപയോഗിക്കുന്ന കണ്‍സ്യൂമബിളുകള്‍ക്ക് ഉയര്‍ന്ന വില ഈടാക്കുകയും ചെയ്യുന്ന ''റേസര്‍ ആന്‍ഡ് ബ്ലേഡ്'' (Razor and Blade) തന്ത്രം നാം കണ്ടതാണ്. ജില്ലെറ്റ് (Gillette) തങ്ങളുടെ ഷേവിംഗ് റേസറുകള്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന (Affordable) കുറഞ്ഞ വിലയില്‍ നല്‍കുകയും അതില്‍ ഉപയോഗിക്കുന്ന ബ്ലേഡുകള്‍ക്ക് പ്രീമിയം വില ചുമത്തുകയു...
EP 56: വലിയ ബ്രാന്‍ഡ് അല്ലാതെ തന്നെ എങ്ങനെ വിപണി കീഴടക്കും? 28.02.2023 4:38
ഒരു വസ്ത്രം നിങ്ങളുടെ കണ്ണിലുടക്കുന്നു. മനോഹരമായ, വ്യത്യസ്തമായ ഡിസൈനും നിറങ്ങളും. നിങ്ങള്‍ക്കത് വേണമെന്ന അതിയായ ആഗ്രഹം മനസ്സില്‍ നിറയുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ഭയവുമുണ്ട്. ആ വസ്ത്രത്തിന്റെ വില കൂടുതലായിരിക്കും എന്നാണ് നിങ്ങള്‍ ഭയപ്പെടുന്നത്. കാരണം അതൊരു മികച്ച ബ്രാന്‍ഡഡ് വസ്ത്രമാവും എന്ന് നിങ്ങള്‍ കരുതുന്നു. തനിക്ക് വാങ്ങാന്‍ കഴിയില്ല എന്ന തികഞ്ഞ ബോധ്യത്തോടെ നിങ്ങളാ വസ്ത്രം സ്പര്‍ശിക്കുന്നു. മട...
EP 55:'ഓവര്‍ പൊസിഷനിംഗ്' പാരയാകാതെ നോക്കാം 21.02.2023 5:23
പേനകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു കമ്പനി 50 വ്യത്യസ്ത നിറങ്ങളിലുള്ള പേനകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. വലിയ പ്രതീക്ഷകളോടെയാണ് അവര്‍ വിപണിയിലേക്ക് കടന്നു വരുന്നത്. കൂടുതല്‍ വൈവിധ്യമുള്ള പേനകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കും എന്നവര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യം നീല, കറുപ്പ്, ചുവപ്പ് നിറങ്ങളിലുള്ള പേനകളാണ്. കൂടുതല്‍ വൈവിധ്യം കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നില്ല...
EP 54: ഉല്‍പ്പന്നവില പ്രദര്‍ശിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 14.02.2023 5:06
ഉല്‍പ്പന്നങ്ങളുടെ വില പ്രദര്‍ശിപ്പിക്കുമ്പോള്‍ എന്തെങ്കിലും ശ്രദ്ധിക്കണം എന്ന് നിങ്ങള്‍ക്ക് ഇതുവരെ തോന്നിയിട്ടേയില്ല. അതിനും ഒരു തന്ത്രം (Strategyസ്വീകരിക്കേണ്ടതുണ്ടോ?, തീര്‍ച്ചയായും വേണം. എന്താണെന്നു വെച്ചാല്‍ കസ്റ്റമര്‍ മനശാസ്ത്രം (Customer Psychology) സങ്കീര്‍ണമാണ്. അതറിഞ്ഞ് വേണം ഉല്‍പ്പന്നങ്ങളുടെ വില ഉപഭോക്താക്കളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുവാന്‍ Listen to more
EP 53: ആദ്യം വില കൂട്ടി പിന്നെ ഡിസ്‌കൗണ്ട് നല്‍കുന്ന തന്ത്രം 07.02.2023 4:45
യഥാര്‍ത്ഥത്തില്‍ വസ്ത്ര വില്‍പ്പന ശാല ചെയ്തതെന്താണ്? വസ്ത്രങ്ങള്‍ക്ക് വില കൂട്ടിയിടുന്നു, എന്നിട്ട് ഉപഭോക്താവിനെ പ്രലോഭിപ്പിക്കുന്ന രീതിയില്‍ ഡിസ്‌കൗണ്ട് നല്‍കുന്നു. വമ്പിച്ച ആദായ വില്‍പ്പന ഉപഭോക്താക്കളെ വെളിച്ചം ഈയാംപാറ്റകളെ ആകര്‍ഷിക്കുന്നത് പോലെ ആകര്‍ഷിക്കുന്നു. യഥാര്‍ത്ഥത്തില്‍ 400 രൂപയുള്ള ഷര്‍ട്ടിന് അവര്‍ 1000 രൂപ വിലയിടുന്നു. എന്നിട്ട് അത് 50% ഡിസ്‌കൗണ്ടില്‍ വില്‍ക്കുന്നു. ഇപ്പോള്‍ ഷര്‍ട്ടി...
EP 52: ചെറുകിടക്കാര്‍ക്ക് കൂട്ടത്തോടെ നിന്ന് കച്ചവടം കൂട്ടാന്‍ ബിസിനസ് ക്ലസ്റ്റര്‍ 31.01.2023 4:52
നിങ്ങള്‍ക്കൊരു മൊബൈല്‍ വാങ്ങിക്കണം. നിങ്ങള്‍ നേരെ എറണാകുളം മറൈന്‍ഡ്രൈവിലെത്തി പെന്റ മേനകയില്‍ കയറുന്നു. അവിടെ മുഴുവന്‍ മൊബൈല്‍ കടകളാണ്. നിങ്ങള്‍ ഓരോ കടകളും കയറിയിറങ്ങുന്നു. മൊബൈലുകള്‍ നോക്കുന്നു, വില പേശുന്നു. അവസാനം നല്ലൊരു മൊബൈല്‍ ഉദ്ദേശിച്ച വിലയില്‍ വാങ്ങി സംതൃപ്തനായി മടങ്ങുന്നു. പെന്റ മേനകയില്‍ നിറച്ചും മൊബൈല്‍ കടകളാണ്. എന്തിനാണിത്ര മൊബൈല്‍ കടകള്‍ ഒരിടത്തു തന്നെ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന്...
EP 51: ബിസിനസിലെ കാലതാമസം മാറ്റാം, കാര്യങ്ങള്‍ പെട്ടെന്നു നടക്കാന്‍ ഈ തന്ത്രം 23.01.2023 4:49
നിങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നു. ടിക്കറ്റ് എടുക്കേണ്ടതുണ്ട്. ടിക്കറ്റ് കൗണ്ടറില്‍ നല്ല തിരക്കുണ്ട്. ട്രെയിന്‍ ഇപ്പോഴെത്തും. ക്യൂ നിന്ന് ടിക്കറ്റ് എടുക്കുവാനുള്ള സമയമില്ല. നിങ്ങള്‍ നേരെ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്റിoഗ് മെഷീനിന്റെ (ATVM) അരികിലേക്ക് ചെല്ലുന്നു. സ്വയം ടിക്കറ്റ് എടുക്കുന്നു. പ്ലാറ്റ്‌ഫോമിലേക്ക് പായുന്നു. ഇവിടെ ആരും നിങ്ങളെ സഹായിക്കുന്നില്ല. നിങ്ങള്‍ തന്നെ ടിക്കറ്റ് എടുത്തു....
Podobné podcasty
Replaio není vydavatelem podcastů; názvy pořadů, obálky a audio patří jejich autorům a šíří se přes veřejné RSS kanály